അയർലണ്ട് മലയാളിയും ഡബ്ലിനിലെ താലയിലെ ആദ്യകാല നിവാസികളിൽ ഒരാളുമായ ജെയിൻ പോളിന്റെ പിതാവ് ,ശ്രീ ഉലഹന്നാൻ പൈലി (88 ) നിരപ്പൽ വീട്. പൂയംകുട്ടി , ഇന്ന് ഉച്ചയ്ക്ക് 2: 45 ന് കോതമംഗലത്ത് നിര്യാതനായി. വർഷങ്ങളായി അയർലണ്ടിൽ താലയിൽ താമസിക്കുന്ന ജെയിൻ പോളും ഭാര്യ ലിജിയും അയർലണ്ട് മലയാളികളുടെ ഇടയിൽ സുപരിചിതരാണ്.
സംസ്‌കാര ശ്രുഷകൾ 26-3-2021 രാവിലെ 10.30 ന്
മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽ കൊണ്ടുവരുന്നതും വെള്ളിയാഴ്ച 26-3-2021 രാവിലെ 10.30 ന് സ്വഭവനത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം, പൂയംകുട്ടി സെൻറ് ജോർജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്