ഡിസംബർ 23, രണ്ടുമണിക്ക് എനിക്കറിയാം ഇന്ന് റിസൽട്ട് വരുമെന്ന്, പതിനാറ് പ്രാവശ്യം...ജിജോയുടെ വാക്കുകളിലേക്ക്... "കടമെടുത്ത ഹൃദയഹാരിയായ ഒരു കുറിപ്പ് "- കടപ്പാട്: ജിജോ ലോറൻസ്

"എല്ലാവരും ഇതൊന്ന് വായിച്ചു നോക്കണം. നിർബന്ധമായും നിങ്ങളുടെ കൂട്ടുകാർക്ക് വേണ്ടി ഷെയർ ചെയ്യുകയും വേണം. കാരണം ഇത് വായിച്ചില്ലെങ്കിൽ അത്‌ നിങ്ങളുടെ ജീവിതത്തിലെ വലിയ ഒരു നഷ്ടമായിരിക്കും..." ന്യൂസിലാണ്ടിൽ ജോലി ചെയ്യുന്ന ജിജോ ലോറൻസ് എന്നയാളാണ് ഈ കുറിപ്പെഴുതിയത്.



കാരണം ജീവിക്കാനും ജീവിതത്തിലെ മത്സരങ്ങൾ നേരിടാനും ഇത്രയും പ്രചോദനം നൽകുന്ന, ഇത്ര ഹൃദയഹാരിയായ ഒരു കുറിപ്പ് അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടേയില്ല.
നഴ്സുമാരിൽ നിസ്സാരകാരണങ്ങളാൽ നിരാശരായി ഈ പ്രൊഫഷൻ മടുത്തു അല്ലെങ്കിൽ ഈ ജീവിതം മടുത്തു എന്നൊക്കെ കരുതി എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞുകൊണ്ട് കഴിച്ചുകൂട്ടുന്ന ധാരാളം പേർ ഉണ്ട്. അത്തരക്കാർക്ക് വലിയ ഒരു പ്രചോദനം നൽകാൻ ഈ കുറിപ്പിന് കഴിയും എന്നതിൽ സംശയമില്ല. ഗവണ്മെന്റ് ജോലിക്കുള്ള പരീക്ഷ ഒന്നോ രണ്ടോ വട്ടം എഴുതി ആ ജോലി കിട്ടാതെ വന്നാലോ ഒന്നോ രണ്ടോ വട്ടം IELTS എഴുതി അത്‌ കിട്ടാതെ വന്നാലോ എല്ലാം തീർന്നു എന്ന് കരുതുന്ന പലർക്കും ഈ കുറിപ്പെഴുതിയ വ്യക്തി ഒരു വലിയ മാതൃകയാണ്.
ന്യൂസിലാണ്ടിൽ ജോലി ചെയ്യുന്ന ജിജോ ലോറൻസ് എന്നയാളാണ് ഈ കുറിപ്പെഴുതിയത്. മലയാളി നഴ്സുമാർക്ക് ഒരു പ്രചോദനവും വഴികാട്ടിയും ആവാനായി ഇത്ര സ്‌ട്രെയിൻ എടുത്ത് മലയാളത്തിൽ ഇത്ര ദീർഘമായ ഈ കുറിപ്പ് എഴുതി തയ്യാറാക്കിയ പ്രിയ ജിജോ വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നത് പറയാതെ വയ്യ. ആ നല്ല മനസ്സിന് നന്ദി രേഖപ്പെടുത്തുന്നു.
ഇനി ജിജോയുടെ വാക്കുകളിലേക്ക്...
ഞാൻ ഇന്ന് ന്യൂസിലാൻഡിൽ ആണ്, വർഷങ്ങൾക്കുമുമ്പ് വരാൻ കൊതിച്ച നാട്. മനസ്സും ശരീരവും ചോര ആക്കിയാണ് ഇവിടെ വന്നത്.
ഞാൻ ഒരു മെയിൽ നഴ്സാണ്.
ജനിച്ച അറിവായ കാലം മുതൽ സാധാരണ ഒരു കുട്ടിയുടെ സ്വപ്നങ്ങൾ എന്നതുപോലെതന്നെ ഞാനും സ്വപ്നങ്ങൾ നെയ്തു. വലിയ വലിയ സ്വപ്നങ്ങൾ. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് എന്തു പഠിക്കുമെന്ന് ചിന്തിച്ച് നടന്ന കാലം.പപ്പ പറഞ്ഞു കൃഷിയാണ് ഏറ്റവും നല്ലത്, മനസ്സമാധാനം കിട്ടും, ഒത്തിരി സന്തോഷവും. എന്നാൽ അമ്മയ്ക്ക് ഞാൻ നല്ല നിലവാരമുള്ള ഒരു ജോലി ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ എൺപതുകളിലെ സാധാരണ ഒരു കുടുംബത്തിലെ ദാരിദ്ര്യം, പല കോഴ്സുകളിൽ നിന്നും എന്നെ മാറ്റിനിർത്തി.അതുകൊണ്ട് കുറേ കാശുണ്ടാക്കണം, വീട്ടിലെ ദാരിദ്ര്യവും മാറ്റണം, എന്ന് കരുതി ഞാൻ ബാംഗ്ലൂരിൽ ഒരു കോളേജിൽ നഴ്സിങ് പഠനം തുടങ്ങി. നല്ല കുറെ സൗഹൃദം അവിടുന്ന് ലഭിച്ചു. ജോലിയും കിട്ടി. വിദേശത്ത് ജോലി എന്ന സ്വപ്നവുമായി ഒന്നാം ദിവസം തുടങ്ങി. ഓറിയന്റേഷൻ ആണ്. ഞാൻ ഒരു നേഴ്സിന്റെ കീഴിൽ ജോലി പഠിക്കുകയാണ്. അദ്ദേഹത്തിന്റെ പേര് ടോം എന്നാണ്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, ടോം പേടിച്ച് വിറച്ച് ഓടി വരുന്നു "എടാ ഡ്രസിങ് സെറ്റ് എടുത്തുവയ്ക്ക" ഓർത്തോ ഡോക്ടർ ഡ്രസിങ്ന് വരുന്നു. എല്ലാം റെഡിയാക്കി വെച്ചപ്പോൾ, ഡോക്ടർ എന്നു തോന്നിപ്പിക്കുന്ന ഒരാൾ ഓടി വരുന്നു, ഒരു മുരടൻ, കണ്ണുകളിൽ ഒരു ദയയും ഇല്ല. ഡ്രസ്സിംഗ് ട്രോളിലോട്ട് നോക്ക്യിട്ട് അയാൾ എന്നെ കുറേ ചീത്ത വിളിച്ചു. പുറകിലോട്ട് നോക്കിയപ്പോൾ, ടോം നിന്നെടുത് ഒരു പൊടിപോലും ഇല്ല. പിന്നെ എങ്ങിനെയൊക്കെയോ ആ ഡ്രസ്സിംഗ് കഴിഞ്ഞു. അയാൾ വീണ്ടും ഇംഗ്ലീഷിൽ കുറെ തെറിയും വിളിച്ച് മഹാനായ ആ ഡോക്ടർ അവിടെനിന്നു പോയി.
ഇതാണ് നേഴ്സായി ആദ്യം ലഭിച്ച സ്വീകരണം. പിന്നീടുള്ള ദിവസങ്ങളിൽ ഇതിലുമപ്പുറം തെറിവിളി കേട്ടിട്ടുണ്ട്, ആ അനുഭവങ്ങൾ എഴുതാന് ആണ് എങ്കിൽ ഒരു നോവൽ എഴുതാം. അങ്ങനെ ഇനി എന്തുചെയ്യണം എന്ന ചോദ്യം ജീവിതത്തിലുണ്ടായി. വളരെ തുച്ഛമായ സാലറി, 1,50,000 രൂപ ലോൺ. മുന്നോട്ടു എന്തുചെയ്യും എന്ന ചോദ്യം മുൻപിൽ.
അങ്ങനെയിരിക്കെ ന്യൂസിലാൻഡിൽ വർക്ക് ചെയ്യുന്നു ഒരു മെയിൽ നേഴ്സിനെ പരിചയപ്പെട്ടു, ഫേസ്ബുക്കിലൂടെ. സിജു എന്നാണദ്ദേഹത്തിന്റെ പേര്. പുള്ളി പറഞ്ഞു ഐ ഇ എൽ ടി എസ്.പഠിച്ച എല്ലാ മോഡ്യൂളിനും 7 കിട്ടിയാൽ ന്യൂസിലാൻഡിൽ റെജിസ്റ്റർ നഴ്സ് ആയി ജോലി കിട്ടും. രണ്ട് ലക്ഷം രൂപ വരെ കിട്ടും ശമ്പളമായി. അങ്ങനെ ഐ ഇ എൽ ടി എസ്.പഠിക്കാൻ തുടങ്ങി.ഒരു മലയാളം മീഡിയം സ്കൂളിൽ പഠിച്ച എനിക്ക് ഒരുമാതിരി ഇംഗ്ലീഷ് കൈകാര്യം ചെയ്യാം എന്നല്ലാതെ അതിൽ വലിയ പ്രാഗല്ഭ്യം ഒന്നുമില്ല. ജോലിഭാരവും, സാമ്പത്തിക ആവശ്യങ്ങളും, സ്വപ്നങ്ങളുടെ തീവ്രതയും എല്ലാം ചേർന്ന് 2012 ഐ ഇ എൽ ടി എസ്.പഠിക്കാൻ തീരുമാനിച്ചു.

ഹൈദരാബാദിൽ ഐ.സി.യു.വിലാണ് ഡ്യൂട്ടി. ഒരു മിനിറ്റുപോലും ഇരിക്കാതെ ജോലി, എന്നലും അന്നുതന്നെ അടുത്തുള്ള ഒരു ഐ ഇ എൽ ടി എസ്. കോച്ചിങ് സെന്ററിൽ പോയി കാര്യമന്വേഷിച്ചു. 6000 രൂപ, മൂന്നുമാസം ക്ലാസ്സുണ്ട്. അങ്ങനെ അടുത്ത ദിവസംതന്നെ ക്ലാസ് തുടങ്ങി. കയ്യിൽ കാശ് ഒന്നുമില്ല. വളരെ തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്. വീട്ടിലെ ആവശ്യവും കഴിഞ്ഞ് എനിക്കൊന്നുമില്ല കയ്യിൽ സേവ് ചെയ്യാൻ. ഒരു കൂട്ടുകാരന്റെ കയ്യിൽ നിന്നും 1000 രൂപ കടംവാങ്ങി അഡ്വാൻസ് കൊടുത്തു ബാക്കി തരാം എന്നു പറഞ്ഞു ക്ലാസ് തുടങ്ങി.
ആദ്യത്തെ ദിവസം, ഹൈദരാബാദിൽ പഠിച്ചുവളർന്ന കുട്ടികളാണ് ക്ലാസ് നിറച്ച്. ആദ്യം എല്ലാവരും സ്വന്തം പരിചയപ്പെടുത്തലാണ്. മറ്റുള്ളവർ ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ എന്റെ പകുതി ജീവൻ പോയി. പിന്നെ എന്റെ ഊഴമാണ്. ബ,ബ,ബബ,.... ഞാനെല്ലാം കൊളമാക്കി. കൂട്ടാ ചിരിയാണ് പിന്നെ കേട്ടത്. എന്റെ മനസ് തളർന്നു പോയി. ഞാൻ വീട്ടിൽ തിരിച്ചുവന്ന് ഒന്നും മിണ്ടാതിരുന്നു. മനസ്സിൽ കുറെ സ്വപ്നങ്ങള്. കൈയ്യെത്താ ദൂരത്ത്തെ സ്വപ്നങ്ങള് പോലെ എനിക്ക് തോന്നി. മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല, ബാത്റൂമിൽ കയറി പൈപ്പ് തുറന്നിട്ട് ഉറക്കെ കരഞ്ഞു. ചങ്കിൽ നിന്ന് ചോര വാർന്നു പോകുന്നത് പോലെ വേദനിച്ച, പിന്നെ വന്നു നിശബ്ദനായി കുറച്ചു ഉറങ്ങി. നൈറ്റ് ഡ്യൂട്ടി ആണ്.
അടുത്ത ദിവസം ക്ലാസ്സിൽ വിണ്ടും പോയി, റൈറ്റിങ് പഠിപ്പിക്കുകയായിരുന്നു അന്ന്. ഒരു ടോപ്പിക്ക് തന്നു, എന്തൊക്കെയോ എഴുതി, തിരുത്താൻ കൊടുത്തു. ട്യൂട്ടർ പറഞ്ഞു " നീ ആദ്യം ബെയ്സിക് ഇംഗ്ലീഷ് പഠിക്കണം" എന്ന്. ഐ ഇ എൽ ടി എസ് എല്ലാ മോഡ്യൂളിനും 7.0 കിട്ടുന്നത് ഇംഗ്ലീഷിൽ എക്സ്പോർട്ട് ആയിട്ടുള്ളവർക്ക് ആണ് എന്ന് പുള്ളിക്കാരി പറഞ്ഞു. അവിടെയും മനസ്സ് മടുത്തു. പിന്നെ റീഡിങ്ങും ലിസനിംഗ്ം. റീഡിങ് ഒന്നും വായിക്കാൻ പോലും പറ്റുന്നില്ല. ലിസണിം ആണെങ്കിൽ മനസ്സിലാക്കുന്നു കൂടിയില്ല. വീണ്ടും തിരിച്ച് വീട്ടിൽ വന്ന് നിശബ്ദനായി കുറേനേരം ചിന്തിച്ചിരുന്നു. അന്നും നൈറ്റ് ഡ്യൂട്ടിക്ക് പോയി. പിന്നീടുള്ള ഓരോ ദിവസവും ഞാൻ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. മനസ്സിലെ മുറിവ് കൂടുന്തോറും എന്റെ വാശിയും കൂടിക്കൂടി വന്നു. മൂന്നുമാസം കഴിയാറായി, രണ്ടുംകൽപ്പിച്ച് ഐ ഇ എൽ ടി എസ്ന് ഡെയ്റ്റ് ഏറ്റെടുത്തു. എങ്ങനെയൊ പരിക്ഷ എഴുതിത്തീർത്തു. റിസൽട്ട് വന്നപ്പോൾ എല്ലാ മോഡ്യൂളിനും 5 ആകെ തകർന്നു പോയി.
5 എന്ന് പറഞ്ഞാൽ "ജസ്റ്റ് കെൻ യൂസ് ഇംഗ്ലീഷ്" എന്നാണ്. സ്വപ്നങ്ങൾ എല്ലം തകര്ന്നു വീഴുന്നതു പോലെ തോന്നി.
ചങ്ക് ആയീ നടന്ന സുഹൃത്തുക്കൾ പോലും പറഞ്ഞു “നിനക്ക് വേറെ പണിയൊന്നുമില്ലേ എന്ന്”. മുറിവുകൾ കൂടിക്കൂടി വന്നു. കുറ്റപ്പെടുത്തലുകൾ, അപകർഷത, ദാരിദ്ര്യം, പ്രായത്തിന്റെ ബലഹീനതകൾ ഇതെല്ലാം എന്നെ തളർത്തി. പിന്നെ ഡ്യൂട്ടിയുടെ തളർച്ചയും. ഒരു നേഴ്സ് ഐ.സി.യു.വിൽ ചെയ്യുന്ന ജോലിയുടെ കഷ്ട്പ്പാട് ഞാൻ എഴുതുന്നില്ല പിന്നീടൊരിക്കൽ അവസരം കിട്ടിയാൽ ആ അനുഭവം എഴുതാം. പക്ഷേ ഞാൻ തോറ്റു കൊടുക്കാൻ തയ്യാറായില്ല. യൂട്യൂബിൽ വരുന്ന ഇംഗ്ലീഷ് ന്യൂസ്, അത്തരത്തിലുള്ള ഇംഗ്ലീഷ് പ്രോഗ്രാമുകൾ ഇവയെല്ലാം ഞാൻ കണ്ടു തുടങ്ങി. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. 2013 വീണ്ടും രണ്ടും കൽപ്പിച്ച് ഐ ഇ എൽ ടി എസ്ന് ഡേറ്റ് എടുത്തു. ഇപ്രാവശ്യം ഒരു വർഷത്തെ തയ്യാറെടുപ്പാണ്, സ്വന്തം പഠിച്ചു
.
ഒരു പ്രാവശ്യം എക്സാം എഴുതുന്നത് കുറെയേറെ ബുദ്ധിമുട്ടുണ്ട് ഒത്തിരി സ്ട്രെസ്, ടെൻഷൻ, കാശ്, നമ്മുടെ സമയം എന്നിവ നമ്മുടെ ഇൻവസ്റ്റമെന്റാണ്. അങ്ങനെ എക്സാം എഴുതി. എല്ലാ മോഡകൾക്കും 6-ൽ സമാധാനിക്ക്ണ്ടി വന്നു.
തളർന്നില്ല ജീവിതത്തിൽ സങ്കടങ്ങളും, ദുഃഖങ്ങളും, ദാരിദ്ര്യത്തിനും, ഡോക്ടർമാരുടെ തെറിവിളിക്കും, ഒറ്റപ്പെടലിനും ഒന്നും ഒരു കുറവുമില്ലായിരുന്നു. എന്നാലും വീണ്ടും വീണ്ടും പരീക്ഷ എഴുതി തോറ്റു കൊണ്ടേയിരുന്നു. അങ്ങനെ സ്വന്തം ഇനി പഠിക്കാൻ പറ്റില്ല എന്ന് മനസ്സിലായി. അതുകൊണ്ട് ഒരുമാസത്തെ കോച്ചിങ്ങിന് മാവേലിക്കര B-Gud ഐ ഇ എൽ ടി എസ് കോച്ചിങ്ങിന് സെന്ററിൽ ചേർന്ന് കുറേ ബെയ്സിക് അവിടെ നിന്ന് പഠിച്ചു. അപ്പോഴത്തേക്കും എട്ടു പ്രാവശ്യം ഐ ഇ എൽ ടി എസ് എഴുതിയിരുന്നു. ലീവെടുത്താണ് പഠിക്കാൻ പോയത്. ലീവ് കഴിഞ്ഞു തിരിച്ചു വരണം അവിടെ ഒരു വർഷമായി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ കണ്ടു. അവിടെ നിന്ന് പഠിക്കണം എന്നുണ്ട്, എന്നാൽ കൈയിൽ കാശില്ല, ഞാൻ തിരിച്ചു വരാൻ തീരുമാനിച്ചു, അതിനുമുമ്പ് തിരുവനന്തപുരത്ത് പോയി ഒമ്പതാം പ്രാവശ്യം കൂടി എക്സാം എഴുതി.

തിരിച്ച് ഡ്യൂട്ടിക്ക് കയറി. ആ പ്രവിശ്യവും ഐ ഇ എൽ ടി എസ്ന് 7.0 കിട്ടിയില്ല. വീണ്ടും ഐ ഇ എൽ ടി എസ് സ്വന്തമായി പഠിച്ചു, കാശ് തികയാതെ വന്നപ്പോൾ പിന്നെ സ്പെഷ്യൽ ഡ്യൂട്ടിക്ക പോയി തുടങ്ങി. ഹോസ്പിറ്റൽ വരുന്ന വിഐപി രോഗികൾക്ക് ഒരു ഫുൾടൈം നേഴ്സിനെ വേണം. എൻറെ സാധാരണ ഡ്യൂട്ടി കഴിഞ്ഞ് ഞാൻ ഡ്യൂട്ടിക്ക് പോകും. എന്നെ മാനസികമായി നൊമ്പരപ്പെടുത്തിയ ഒരു ജോലിയാണ് അത്. ശരിക്കും പറഞ്ഞാൽ ഒരു കോളിഫയ്ഡ് അല്ലെങ്കിൽ എഡ്യൂക്കേറ്റ്ഡ് സർവന്റ് ആയ് ആണ് അവിടെ നിൽക്കുന്നത്.
അങ്ങനെ വീണ്ടും എക്സാമിന് തയ്യാറെടുക്കുകയാണ്, അതിനിടക്ക് ഞാൻ വിവാഹിതനായി. കാശിന്റെ ആവശ്യങ്ങൾ കൂടിക്കൂടി വന്നു, വിദേശം എന്ന സ്വപ്നം അകന്നു പോകുന്നത് പോലെ എനിക്ക് തോന്നി. ഐ ഇ എൽ ടി എസ് 7.0 വാങ്ങുക എന്നതായിരുന്നു പിന്നെ എന്റെ ലക്ഷ്യം, അതിന്റെ തീവ്രത ഞങ്ങളുടെ കുടുംബ ജീവിതത്തിൽ പോലും പ്രതിഫലിച്ചു. അങ്ങനെ ഞാൻ വീണ്ടും പഠനം തുടങ്ങി. എന്റെ ഭാര്യയെ ഹോസ്റ്റലിൽ നിർത്തി ഞാൻ പഠിക്കാൻ തൊടുപുഴക്ക വണ്ടികയറിയ, ജീവിതത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വീണ്ടും യാത്ര തുടങ്ങി.

തൊടുപുഴയിൽ ഒരു റൂം എടുത്തു, പുതുമന ലോഡ്ജിൽ. ദൈവവിശ്വാസം എന്റെ ജീവിതത്തിൽ ഭാഗമായിരുന്നു, പക്ഷേ ദൈവം എന്ന യാഥാർഥ്യത്തെ എന്നിൽ നിക്ഷേപിച്ചത് തൊടുപുഴയിലെ ജീവിതമാണ്. വിശുദ്ധിയോടെ ജീവിക്കേണ്ട ആവശ്യം മനസ്സിലാക്കിയത് അവിടെനിന്നാണ്.

ഡ്രീംസ് ഐ ഇ എൽ ടി എസ് കോച്ചിംഗ് സെന്ററിലണ് പഠിക്കുന്നത്.
ഐ ഇ എൽ ടി എസ് പഠനം തുടങ്ങി, ക്ലാസിൽ എന്നും പോകും. അവിടെയും കുറെ നല്ല സുഹൃത്തുക്കൾ ലഭിച്ചു, ദൈവവിശ്വാസവും നന്മയും ഉള്ള സൗഹൃദങ്ങൾ, ഒരുമിച്ച് പ്രാർത്ഥിച്ചും, പഠിച്ചും, ഭക്ഷിച്ചും, ദിവസങ്ങൾ കടന്നുപോയി.രണ്ടു പ്രാവശ്യം കൂടി ഐഎസ്ഐ എഴുതി റൈറ്റിങ് ഒഴികെ ബാക്കിയെല്ലാം7.0 കിട്ടി. വീണ്ടും പലപ്രാവശ്യം ielts എഴുതി. റൈറ്റിങ്ങ് 7.0 കിട്ടുന്നില്ല. അപ്പോഴത്തേക്കും എന്റെ കയ്യിലെ കാശ് തീർന്നു, വീട്ടുകാർ എന്നെ കൊണ്ട് മടുത്തു, ആവൻ അവിടെ ചുമ്മാ ഇരുന്ന വിശ്രമിക്കുകയാണെന്ന് ചിന്തിക്കുന്നുണ്ടാകും എന്നു ഞാൻ കരുതി. വീട്ടുകാർ എന്നോടു ഒന്നും പറഞ്ഞില്ല, കാരണം എന്റെ കഷ്ടപ്പാട് അവർക്കറിയാം. പതിനാറു പ്രാവശ്യം ഞാൻ ഐ ഇ എൽ ടി എസ് എഴുതി എന്നിട്ടും റൈറ്റിംഗ്ന് 7.0 കിട്ടുന്നില്ല.

ഒരു ദിവസം ഞാൻ കൂട്ടുകാരോട് പറഞ്ഞു. ബ്രോ ഞാൻ തിരിച്ച് ജോലിക്ക് പോകുകയാണ്. ഇനി ഞാൻ ഐ ഇ എൽ ടി എസ് എഴുതുന്നില്ല.ആരും ഒന്നും പറഞ്ഞില്ല. സങ്കടത്തോടെ റൂമിലിരുന്ന് കുറച്ചുനേരം പ്രാർഥിച്ചു. അവിടെയുണ്ടായിരുന്ന കരുണയുടെ ഈശോയുടെ രൂപത്തിന് മുൻപിൽ മുട്ടുകുത്തി കരഞ്ഞു പ്രാർത്ഥിച്ചു , ഇനി എന്ത് ചെയ്യും ഈശോയെ, എന്നെ അറിയുന്ന എല്ലാവർക്കും അറിയാം 2012 തൊട്ട് ഞാൻ ഐ ഇ എൽ ടി എസ് പഠിക്കുകയണ് എന്ന്. എന്റെ വീട്ടുകാരും ഭാര്യയുടെ വീട്ടുകാരും എന്നിൽ ഒത്തിരി പ്രതീക്ഷ വച്ചിരുന്നു.
അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് എന്റെ വാതിലിൽ ആരോ മുട്ടി. തുറന്നുനോക്കിയപ്പോൾ എൻറെ ഒരു കൂട്ടുകാരന്, പുള്ളിക്കാരൻ ചുമ്മാ റൂമിൽ കയറി വന്നു, എന്നിട്ട് ചോദിച്ചു ഇനി എന്താ പരിപാടി. ഞാൻ പറഞ്ഞു, "നിർത്തി ബ്രൊ ഇനി വയ്യ" പെട്ടെന്ന് പുള്ളിക്കാരൻ എൻറെ കയ്യിൽ കുറച്ചു 500 രൂപയുടെ നോട്ടുകൾ എടുത്തു തന്നിട്ട് പറഞ്ഞു. "ബ്രൊ ഒരു പ്രാവശ്യം കൂടെ ഐ ഇ എൽ ടി എസ് എഴുതണം എനിക്കുവേണ്ടി" എന്നിട്ട് പുള്ളിക്കാരൻ റൂമില് നിന്നിറങ്ങിപ്പോയി. 13000 രൂപ ഉണ്ടായിരുന്നത് അത്. ഈശോയെ നോക്കി കുറച്ചു നേരം ഇരുന്നു. പിന്നെ പെട്ടെന്ന് റെഡിയായി ഐ ഇ എൽ ടി എസ് ടൈറ്റ് ബുക്കുചെയ്തു, ബാംഗ്ലൂരിൽ. രണ്ടുമൂന്നു ദിവസത്തിനകം എല്ലാം പാക്ക് ചെയ്ത് ബാംഗ്ലൂരിലോട്ട് പോയി. ഭക്ഷണത്തിനുപോലും കാശില്ല, ഞാൻ ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഞാൻ അവിടെ ഒരു ഹോസ്പിറ്റലിൽ ഇൻറർവ്യൂ അറ്റന്റ് ചെയ്തു. അതിനിടയ്ക്ക് തന്നെ പതിനേഴാമത്തെ പ്രാവശ്യം എക്സാം എഴുതി. ആരോടും പറഞ്ഞില്ല, ജോലിക്ക് കയറി.
ഡിസംബർ 23, രണ്ടുമണിക്ക് എനിക്കറിയാം ഇന്ന് റിസൽട്ട് വരുമെന്ന്, പതിനാറ് പ്രാവശ്യം ഞാൻ എഴുതി തോറ്റ എക്സാം അല്ലേ, വലിയ പ്രാധാന്യം ഒന്നും കൊടുത്തില്ല. എന്നാലും ഒന്ന് നോക്കാം, റിസൽട്ട് നോക്കി , തരിച്ചുപോയി. റൈറ്റിങ് 7.0 കിട്ടി. ഒന്നും മിണ്ടിയില്ല ആരോടും ഒന്നും പറഞ്ഞില്ല,

പള്ളിപ്പോയി ഈശോയെ നോക്കി നന്ദിയോടെ കുറച്ചുനേരം ഇരുന്നു, എന്നെ സ്നേഹിച്ച, എന്നെ ശക്തിപ്പെടുത്തിയ കുറച്ചു പേരോട് വിളിച്ചു പറഞ്ഞു, ഒരു മാസത്തിനകം ഞാൻ ന്യൂസിലാൻഡിനോട് പ്രോസസിംഗ് തുടങ്ങി. ഇന്ന് ഞാനിവിടെ രജിസ്റ്റേർഡ് നേഴ്സായി ജോലിചെയ്യുന്നു. ജോലിഭാരം വളരെ കുറവാണ്, അഞ്ചു ദിവസം വരെ ആഴ്ചയിൽ ഡ്യൂട്ടി. ഏകദേശം രണ്ട് ലക്ഷത്തിന് മുകളിൽ കാശ് കിട്ടും.

ഇത് നിങ്ങളോട് പറയുന്നത് എന്റെ സങ്കടങ്ങളോ, നേട്ടമോ കാണിക്കാനല്ല, മറിച്ച് എനിക്കറിയാവുന്ന ഒത്തിരി നേഴ്സുമാര് ഉണ്ട്. ഐ ഇ എൽ ടി എസ് രണ്ടു മൂന്ന് തവണ എഴുതി നിർത്തിയവർ, ചിലർ ആണെങ്കിൽ മറ്റ് ഇംഗ്ലീഷ് എക്സാമിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. നമ്മുടെ നാട്ടിലെ ഒരു ഹോസ്പിറ്റലിൽ കുറച്ചുനാൾ ജോലി ചെയ്ത്, അവിടെ ചിലപ്പോൾ ഒരു ഇൻചാർജ് ഒക്കെ ആകും. പിന്നെ താൻ എന്തോ ആണെന്ന ഭാവത്തിൽ ജീവിതം തീർക്കും. വേറെ ചില പാവം നഴ്സുമാർ, വാർഡുകളിലും ഐസിയുവിലും രാപ്പകൽ ജോലി ചെയ്തു ഒത്തിരി കഷ്ടപ്പെടും, പലരുടെ ആട്ടും തുപ്പും കേട്ട്,ശമ്പളം പോലും കിട്ടാതെ. നിങ്ങൾ സ്വയം വഞ്ചിക്കുകയാണ് നിങ്ങളെ തന്നെ.
നിങ്ങൾക്ക് വലിയ ശുഭമായ ഒരു ഭാവിയുണ്ട്, ഇവിടെ, കടലുകൾക്കിപ്പുറം. ശമ്പളം തരുന്ന, ചീത്തവിളിക്കാത്ത, മാനുഷികത കാണിക്കുന്ന, ഒരു കൂട്ടം മാനേജ്മെന്റുകളും ഗവൺമെന്റും ഇവിടെയുണ്ട്.
തോൽവി വിജയത്തിന്റെ പടികളാക്കി, നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി യാത്ര ചെയ്യുക. ഏതുസാഹചര്യത്തിലും അതിനുവേണ്ടി തളരാത്ത പൊരുതുക . നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ മാത്രം ജീവിതമാണ്, നിങ്ങൾ ഇറങ്ങിപ്പുറപ്പെടുക നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി, നിങ്ങളുടെ സ്വപ്നങ്ങൾ പൂവണിയട്ടെ.💖

കടപ്പാട്: ജിജോ ലോറൻസ്

✍🏻Jijo Laurence, ( AIMNA എന്ന നഴ്സസ് ഗ്രൂപ്പിൽ എഴുതിയത്)

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...