കോവിഡ് നിയന്ത്രണാതീതമായതോടെ പല രാജ്യങ്ങളുമായും നിലവിലുണ്ടായിരുന്ന ട്രാവൽ കോറിഡോർ സംവിധാനം നിർത്തലാക്കാൻ ബ്രിട്ടൺ തീരുമാനിച്ചു.
തിങ്കളാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിലാകും. അന്നുമുതൽ വിദേശങ്ങളിൽനിന്നും ബ്രിട്ടണിലെത്തുന്ന എല്ലാവർക്കും പത്തുദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കും. വിദേശങ്ങളിൽനിന്നും മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൌരന്മാർക്കും ഇത് ബാധകമാകും. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് പി.സി.ആർ പരിശോധനയ്ക്കു വിധേയമായി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമാകും ബ്രിട്ടണിലേക്ക് യാത്രയ്ക്ക് അനുമതിയുണ്ടാകുക. ക്വാറന്റൈനിൽ കഴിയുന്നവർ അഞ്ചാം ദിവസം വീണ്ടും പരിശോധനയ്ക്കു വിധേയരായി നെഗറ്റീവ് ഫലം ലഭിച്ചാൽ പുറത്തിറങ്ങാം.
നിരവധി ആഫ്രിക്കൻ രാജ്യങ്ങൾക്കും എല്ലാ സൌത്ത് അമേരിക്കൻ രാജ്യങ്ങൾക്കും പോർച്ചുഗലിനും സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ്, വിവിധ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ളവരുമായി നിലനിന്നിരുന്ന ട്രാവൽ ക്വാറിഡോറും ബ്രിട്ടൺ നിർത്തലാക്കാൻ തീരുമാനിച്ചത്. വിവിധ രാജ്യങ്ങളിൽ നിലവിലുള്ള ജനിതകമാറ്റം സംഭവിച്ച വ്യത്യസ്ത വൈറസ് വകഭേദങ്ങളെ തടയുക എന്ന ലക്ഷ്യമാണ് ഈ തീരുമാനങ്ങൾക്കു പിന്നിലുളളത്. സൌത്ത് ആഫ്രിക്കയിൽനിന്നും ബ്രസീലിൽനിന്നുമുള്ള ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം ബ്രിട്ടണിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇത്തരം വൈറസുകളുടെ വ്യാപനം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയാണ് സർക്കാരിനെ കർശന നടപടികൾക്ക് പ്രേരിപ്പിച്ചത്.
കോവിഡ് മൂലം 24 മണിക്കൂറിനിടെ 1280 പേർകൂടി ബ്രിട്ടണിൽ മരിച്ചു. ഇതോടെ ഔദ്യോഗിക മരണസംഖ്യ 87,291 ആയി. പുതുതായി 55,761 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വാക്സിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുന്ന ബ്രിട്ടണിൽ ഇതിനോടകം മുപ്പത്തിരണ്ടു ലക്ഷത്തിലധികം ആളുകൾക്ക് വാക്സിന്റെ ആദ്യഡോസ് നൽകിക്കഴിഞ്ഞു. 80 വയസിനു മുകളിലുള്ള രാജ്യത്തെ പകുതിയിലേറെ ആളുകളെ വാക്സിനേഷന് വിധേയമാക്കിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
കോവിഡ് സങ്കീർണമാക്കുമെന്ന ആശങ്കയാണ് സർക്കാരിനെ കർശന നടപടികൾക്ക് പ്രേരിപ്പിച്ചത്. ഇതിനിടെ കോവിഡ് മൂലം 24 മണിക്കൂറിനിടെ 1280 പേർകൂടി ബ്രിട്ടണിൽ മരിച്ചു. ഇതോടെ ഔദ്യോഗിക മരണസംഖ്യ 87,291 ആയി. പുതുതായി 55,761 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വാക്സിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുന്ന ബ്രിട്ടണിൽ ഇതിനോടകം മുപ്പത്തിരണ്ടു ലക്ഷത്തിലധികം ആളുകൾക്ക് വാക്സിന്റെ ആദ്യഡോസ് നൽകിക്കഴിഞ്ഞു. 80 വയസിനു മുകളിലുള്ള രാജ്യത്തെ പകുതിയിലേറെ ആളുകളെ വാക്സിനേഷന് വിധേയമാക്കിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
അയർലണ്ടിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും മുമ്പത്തെ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് -19 നുള്ള പിസിആർ പരിശോധനയുടെ ഫലം നെഗറ്റീവ് ഉണ്ടായിരിക്കണം. എത്തുമ്പോൾ ചെക്ക്പോസ്റ്റില് ബോർഡർ മാനേജ്മെന്റും ഗാർഡയും ഉണ്ടാകും , പുതിയ ചട്ടങ്ങൾ ലംഘിക്കുന്ന ഏതൊരു യാത്രക്കാരനും വിചാരണ ചെയ്യപ്പെടാം, അതിന്റെ ഫലമായി 2,500 ഡോളർ വരെ പിഴയോ ആറുമാസം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ പിഴ ഈടാക്കും.
കഴിഞ്ഞ വാരാന്ത്യം മുതൽ, ബ്രിട്ടനിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള യാത്രക്കാർ എത്തിച്ചേരുമ്പോൾ നെഗറ്റീവ് പരിശോധനാ ഫലങ്ങൾ കാണിക്കേണ്ടതുണ്ട്, എന്നാൽ ഈ നിയമം ജനുവരി 16 ശനിയാഴ്ച മുതൽ എല്ലാ എത്തിച്ചേരുന്നവരിലേക്കും വ്യാപിപ്പിക്കുന്നു.
ഹെൽത്ത് ആക്റ്റ് 1947 ലെ ചട്ടങ്ങൾ പുതിയ ആവശ്യകതകൾക്ക് അടിവരയിടും, വകുപ്പ് നൽകിയ വ്യക്തത പ്രകാരം .
പുതിയ നിയമങ്ങൾ പ്രകാരം വേഗത്തിലും വിലകുറഞ്ഞതുമായ ആന്റിജൻ ടെസ്റ്റുകളിൽ നിന്നുള്ള ഫലങ്ങൾ സ്വീകരിക്കില്ല - പിസിആർ ടെസ്റ്റുകളിൽ നിന്നും മാത്രം, സ്വകാര്യ ദാതാക്കളിൽ നിന്നുള്ള എക്സ്പ്രസ് ഫലങ്ങൾക്ക് 199 യൂറോ വരെ ചിലവാകും.