ഫാസ് ടാഗ് നിർബന്ധമാക്കും
ഫാസ്‌ടാഗ് ഇല്ലെങ്കിൽ ജനുവരി മുതൽ ടോളായി ഇരട്ടി തുക നൽകണം; അവിടെ വച്ചുതന്നെ ഫാസ്ടാഗും എടുക്കണം.ടോളിനു മുൻപ് ഇതെടുത്തവർക്കു 75 രൂപ നൽകി കടന്നുപോകാം. എടുക്കാത്തവർ 150 രൂപ നൽകിയ ശേഷം ഫാസ് ടാഗ് വാങ്ങണം.
2021 ജനുവരി 1 മുതൽ എല്ലാ നാല് ചക്ര വാഹനങ്ങൾക്കും ഫാസ് ടാഗ് നിർബന്ധമാണ്. കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമ പ്രകാരമാണ് ഫോർ വീലറുകൾക്കും ഫാസ് ടാഗ് നിർബന്ധമാക്കിയത്. 2020 നവംബർ 6 നാണ് ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. 2017 ഡിസംബർ ഒന്നിന് മുമ്പ് വിറ്റുപോയ നാല് ചക്ര വാഹനങ്ങൾക്കും എംആന്റ്എൻ കാറ്റഗറി വാഹനങ്ങൾക്കുമാണ് ഫാസ് ടാഗ് നിർബന്ധമാക്കുക.2021 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മൂന്നാം കക്ഷി ഇൻഷുറൻസിനായി സാധുവായ ഫാസ് ടാഗും സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട് ഫാസ് ടാഗ് ഉണ്ടെങ്കിൽ മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിക്കൂ.
പോസിറ്റിവ് പേ സിസ്റ്റം.
ഇന്ത്യയിൽ ചെക്ക് തട്ടിപ്പുകൾ തടയാൻ ഇനി പോസിറ്റീവ് പേ സിസ്റ്റം. 2021 ജനുവരി മുതൽ സംവിധാനം യാഥാർത്ഥ്യമാകും എന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഉയർന്ന തുകയുടെ ചെക്കുകൾക്കാണ് ഇത് ബാധകം.
കടപ്പാട് : മാതൃഭൂമി ന്യൂസ്
യു.പി.ഐ പേയ്മെന്റ്
ആമസോൺ പേ, ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്പുകൽ വഴിയുള്ള യു.പി.ഐ ഇടപാടുകൾക്ക് 2021 ജനുവരി 1 മുതൽ ഉപയോക്താക്കളിൽനിന്ന് അധിക നിരക്ക് ഈടാക്കാൻ റീട്ടെയിൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ എൻ.പി.സി.ഐ തീരുമാനിച്ചിട്ടുണ്ട്. യുപിഐ അധിഷ്ഠിത ഇടപാടുകൾ പ്രതിമാസം 2 ബില്യൺ എത്തിയോടെയാണ് പുതിയ നീക്കം. യുപിഐ വഴിയുള്ള അപകടസാധ്യതകൾ പരിഹരിക്കുന്നതിനും യുപിഐ ഇടപാടുകൾ വിപുലമാക്കുന്നതിനും ഇത് സഹായിക്കും. യുപിഐ പേയ്‌മെന്റിന്റെ ഭാവി വളർച്ചയ്ക്കും ഇടപാടുകളിലെ അപകടസാധ്യതയെക്കുറിച്ച് പരിശോധിക്കുന്നതിനും എൻപിസിഐ മൂന്നാം കക്ഷി ആപ്ലിക്കേഷനുകളിൽ യുപിഐ വഴിയുള്ള ഇടപാടിന്റെ അളവ് 30 ശതമാനമായി ഉയർത്തി.
ആവർത്തിച്ചുള്ള ഇടപാടുകളിൽ ഇ-മാൻഡേറ്റിൽ ഇളവ്
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ നിന്നുള്ള ആവർത്തിച്ചുള്ള ഇടപടുകളിൽ 2000 രൂപ വരെ ഇ-മാൻഡേറ്റുകൾ വേണ്ടെന്ന് റിസർവ് ബാങ്ക് 2020 ഓഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു. 2020 ജനുവരി 1 മുതൽ ഈ പരിധി 5000 രൂപയായി ഉയർത്തുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ഒരു ഇ-മാൻഡേറ്റിലൂടെ 5,000 രൂപ വരെ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ ഡിജിറ്റലായി നടത്തുന്നതും ഇതിലൂടെ എളുപ്പമാകും.
കോൺടാക്റ്റ്ലെസ് ഇടപാടുകളുടെ പരിധി ഉയർത്തും
2021 മുതൽ കോൺടാക്റ്റ്ലെസ് കാർഡ് ഇടപാടുകളുടെ പരിധി ഉയർത്തും. ഇതനുസരിച്ച് വൈഫൈ സംവിധാനമുള്ള കോണ്‍ടാക്ട്‍ലെസ് പേയ്‌മെന്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി ഒറ്റ തവണ 5,000 വരെയുള്ള ഇടപാടുകൾ നടത്താം. ഇടപാടുകൾക്ക് പിൻ നൽകേണ്ടതില്ല. നേരത്തെ പിൻ ആവശ്യമില്ലാത്ത കോൺടാക്റ്റ്ലെസ് ഇടപാടുകളുടെ പരിധി 2,000 രൂപയായിരുന്നു. യുപിഐ പേയ്‌മെന്റിനും ഇത് ബാധകമാണ്. ഡിജിറ്റൽ പേയ്‌മെന്റ് ഇടപാട് സുരക്ഷിതവുമായ രീതിയിൽ വിപുലീകരിക്കാനാണ് ഈ നീക്കം.
സ്റ്റാൻഡേർഡ് ടേം ലൈഫ് ഇൻഷുറൻസ് പോളിസി
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഐഐ) 2021 ജനുവരി 1 മുതൽ ഒരു ലൈഫ് ഇൻഷുറൻസ് കമ്പനികളോട് ഒരു സ്റ്റാൻഡേർഡ് ലൈഫ് ടേം ഇൻഷുറൻസ് പോളിസി നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സരൾ ജീവൻ ബിമ എന്ന പുതിയ പ്ലാനിലൂടെ അഞ്ച് ലക്ഷം രൂപ 25 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. സാധാരണക്കാർക്കും ഇൻഷുറൻസ് ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ.