ശ്രദ്ധിക്കുക : ജനുവരി 29 വെള്ളിയാഴ്ച യുകെ സമയം 13:00 ന് ശേഷം യുഎഇയും യുകെയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

യുഎഇയും യുകെയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ താൽക്കാലികമായി യുകെ സർക്കാർ പ്രഖ്യാപിച്ചതുപോലെ, നിർത്തിവച്ചിരിക്കുന്നു. ജനുവരി 29 വെള്ളിയാഴ്ച യുകെ സമയം 13:00 ന് ശേഷം യുകെയിൽ എത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഫ്ലൈറ്റുകൾക്കും സസ്പെൻഷൻ പ്രാബല്യത്തിൽ വരും.

അയര്‍ലണ്ടിലെയോ ,ബ്രിട്ടനിലെയോ  പൗരന്മാരോ സ്ഥിരതാമസക്കാരോ അല്ലാത്ത  യാത്രക്കാര്‍ക്ക് യുകെയിലേക്ക് പ്രവേശനം അനുവദിക്കില്ല.യുഎഇ, ബുറുണ്ടി, റുവാണ്ട എന്നിവിടങ്ങളില്‍ നിന്നും യുകെയിലേക്കുള്ള യാത്ര നിരോധിച്ചു . 


ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് വേരിയന്റ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി അബുദാബി, ദുബായ് എന്നിവയുള്‍പ്പെടെ ഏഴ് എമിറേറ്റുകള്‍ ഉള്‍പ്പെടുന്ന യുഎഇ വിമാനങ്ങള്‍ക്ക് യുകെ താത്കാലിക  യാത്രാ വിലക്കേര്‍പ്പെടുത്തി.  യുഎഇയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകളെയാണ് യു.കെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി താത്കാലിക  യാത്രാ വിലക്കേര്‍പ്പെടുത്തി.  

യുഎഇയും യുകെയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ട്വിറ്ററില്‍ അറിയിച്ചു.

ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്ക്, അല്ലെങ്കില്‍ യുകെയില്‍ താമസിക്കാനുള്ള അവകാശമുള്ള  മറ്റ് പൗരന്മാര്‍ക്ക് ഇപ്പോഴും രാജ്യത്ത് പ്രവേശിക്കാം, പക്ഷേ 10 ദിവസം വീട്ടില്‍ സ്വയം ഒറ്റപ്പെടേണ്ടിവരും.



അയര്‍ലണ്ടിലെയോ ,ബ്രിട്ടനിലെയോ  പൗരന്മാരോ സ്ഥിരതാമസക്കാരോ അല്ലാത്ത  യാത്രക്കാര്‍ക്ക് യുകെയിലേക്ക് പ്രവേശനം അനുവദിക്കില്ല..നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഉള്ളവര്‍ക്കും അവരുടെ ഐസലേഷന്‍ കാലയളവ് കുറയ്ക്കുന്നതിനു അനുമതിയില്ല.

ഇന്ന് യുകെ സമയം 13:00ന് ശേഷം യുകെയില്‍ എത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ വിമാനങ്ങള്‍ക്കും ഈ സസ്പെന്‍ഷന്‍ ബാധകമാകും.ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണി മുതല്‍ യുഎഇ, ബുറുണ്ടി , റുവാണ്ട എന്നിവിടങ്ങളില്‍ നിന്നും 10 ദിവസത്തിനുള്ളില്‍ എത്തിച്ചേര്‍ന്ന എല്ലാ ആളുകളും കുടുംബാംഗങ്ങളും സ്വയം ഒറ്റപ്പെടേണ്ടിവരും. ക്വാറന്റൈയന്‍ കാലയളവ് കുറയ്ക്കുന്നതിനുള്ള ‘ടെസ്റ്റ് ടു റിലീസ്’ സ്‌കീം ഉപയോഗിക്കാനും പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

  • entry to the UK is banned for visitors arriving from the United Arab Emirates (UAE), Burundi and Rwanda from 29 January 2021 at 1pm – British, Irish and third-country nationals with residence rights in the UK will be allowed to enter
  • from 4am on Friday morning all arrivals who have, in the 10 days before their arrival in the UK, been in these destinations, and their households, will have to self-isolate immediately, and will not be eligible to use Test to Release
  • move is in response to new evidence showing the likely spread of a coronavirus variant first identified in South Africa
For More :👇 


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...