"നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. ഔദ്യോഗികമായി എൻ‌എം‌ബി‌ഐ ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചു." ജോസഫ് ഷാൽബിൻ

അയർലൻഡ് നഴ്‌സിംഗ് ആൻഡ്  മിഡ് വൈഫറി ബോർഡിലേക്ക് സെപ്‌റ്റംബറിൽ വളരെ അധികം വോട്ടുകൾക്ക് എതിർ സ്ഥാനാർത്ഥികളെ  നിഷ്പ്രഭമാക്കി  വിജയി ആയെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി സ്ഥാനത്തു എത്തുന്നത്. എല്ലാവര്ക്കും നന്ദി അറിയിച്ചും വീണ്ടും എല്ലാവരുടെയും പിന്തുണ ഉണ്ടാകും എന്ന വിശ്വാസത്തോടെയും ജോസഫ് ഷാൽബിൻ.


 "നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. ഔദ്യോഗികമായി എൻ‌എം‌ബി‌ഐ ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചു." ജോസഫ് ഷാൽബിൻ 

നഴ്‌സിംഗ് ആൻഡ്  മിഡ് വൈഫറി ബോർഡിലേക്ക് മത്സരിച്ചപ്പോൾ  ഐറിഷ് മലയാളികൾക്ക് പ്രിയങ്കരനായ ജോസഫ് ഷെൽബിൻ കല്ലറക്കൽ മാത്രമായിരുന്നു  മൂന്നു ക്യാറ്റഗറികളിലായി മത്സരരംഗത്തുണ്ടായിരുന്ന  9 പേരിൽ ഒരേയൊരു പുരുഷ മത്സരാർഥി.

നാല് കൊല്ലക്കാലം ജനറല്‍ നഴ്സുമാര്‍ അയര്‍ലണ്ടില്‍ അനുഭവിച്ചു കൊണ്ടിരുന്ന ദുരിതത്തില്‍ നിന്നും സ്വപ്‌നതുല്യമായ മോചനം നേടി കൊടുക്കാനായതിന്റെ കരുത്തുമാണ് ഷാല്‍ബിന്‍ ജോസഫ് നഴ്സിംഗ്ബോര്‍ഡിലേക്ക് എത്തുന്നത്.

ജനറല്‍ നഴ്സുമാര്‍ക്ക് തുല്യ അവസരം നേടിക്കൊടുക്കുവാൻ അയര്‍ലണ്ടിലെ വിവിധ  രാഷ്ട്രീയ നേതാക്കളെയും,അമ്പതോളം ടി ഡി മാരെയും നേരില്‍ കണ്ട്   നിയമനിര്‍മാണത്തിന് വേണ്ടി  ഷാല്‍ബിന്‍ പിന്തുണ തേടി. സാധാരണയായി രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ‘നയ അവലോകനം’ പാസ്സായതോടെ 2019 ജനുവരിയില്‍ ആരംഭിച്ച പോരാട്ടം ഷാല്‍ബിന്റെ നേതൃത്വത്തിലുള്ള നാനൂറോളം വരുന്ന ഗ്രൂപ്പിന്റെ വിജയമായി ആറ് മാസത്തിനുള്ളില്‍ ഫലം കണ്ടു.

 2015 മുതല്‍ നിലവില്‍ വന്ന ജനറല്‍ വര്‍ക്ക്പെര്‍മിറ്റ്, ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് എന്നീ വേര്‍ത്തിരിവിനെതിരെ സജീവമായി പ്രതീകരിച്ച്  സെന്റ് ജെയിംസസിലെ ജോലിയ്ക്കിടയില്‍ ഒരൊറ്റ അവധി ദിവസം പോലും സ്വന്തം കാര്യത്തിന് ചിലവഴിക്കാതെ,സര്‍ക്കാരിന്റെ എല്ലാ തലങ്ങളില്‍ കൂടിയും, പോളിസി മാറ്റാനും, അങ്ങനെ നിയമ നിര്‍മ്മാണമൊരുക്കാനും, നേതൃത്വം വഹിക്കാന്‍ ഷാല്‍ബിനായി. ഇതിന്റെ ഫലമായി നവംബര്‍ മാസത്തില്‍ അയര്‍ലണ്ടിലെ ആറായിരത്തോളം നഴ്സുമാര്‍ക്കാണ് നിയമ ഭേദഗതിയുടെ ഗുണം ലഭിച്ചത്.

ഡബ്ലിന്‍ സെന്റ് ജെയിംസസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്ന് നാവന്‍ ഔര്‍ ലേഡി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായി അടുത്തയിടെയാണ് ജോസഫ് ഷാല്‍ബിന്‍ സ്ഥലം മാറിയത്.

അങ്ങനെ അയർലണ്ടിലെ സ്വദേശി വിദേശി നഴ്‌സ് മാർക്കിടയിലെ പ്രിയങ്കരനായിത്തീർത്ത ഈ ചെറുപ്പക്കാരൻ എൻ‌എം‌ബി‌ഐ ഡയറക്ടർ ബോർഡ് അംഗമായി സ്ഥാനമേൽക്കുമ്പോൾ അയര്‍ലണ്ടിലെ മലയാളികള്‍ അടക്കമുള്ള വിദേശ നഴ്സുമാര്‍ക്ക് പ്രതീക്ഷയ്ക്ക്  ഇനിയും പുതിയ ചിറകുകൾ മുളയ്ക്കും 

പരാതികള് കൈകാര്യം ചെയ്യുമ്പോള് കൂടുതല് സാംസ്‌കാരികമായ വ്യത്യസ്ത പശ്ചാത്തലങ്ങള് കൂടി പരിഗണിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങള് ഉണ്ടാവുമ്പോള് വിദേശ നഴ്സുമാര് ഒറ്റപ്പെടുന്ന അവസ്ഥ പരിഹരിക്കപ്പെടണം. അയര്‍ലണ്ടില്‍ എത്തിയ നാള്‍ മുതല്‍ തൊഴില്‍ മേഖലയിലുള്ള മുഴുവന്‍ സഹപ്രവര്‍ത്തകരുടെയും ക്ഷേമം ഉറപ്പുവരുത്താനായുള്ള ജാഗ്രത തുടരുന്ന ഷാല്‍ബിന് അയര്‍ലണ്ടിലെ നഴ്സിംഗ് മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ഉറച്ച ബോധ്യമുള്ള ജോസഫ് ഷെൽബിൻ കല്ലറക്കലിനു എല്ലാ ആശംസകളും  യുക് മി അയർലണ്ട് 

Thank you to all your support. Officially Appointed as NMBI Director Board Member.

Posted by Joseph Shalbin on Monday, 25 January 2021


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...