മരിയ ജോൺ (70) കോവിഡ് ബാധിച്ച് (25/01/2020) മരണമടഞ്ഞു.
വെസ്റ്റ് ലണ്ടനിൽ കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യ മരിയ ജോൺ (70) ആണ് കോവിഡ് ബാധിച്ച് ഇന്ന്(25/01/2020) മരണമടഞ്ഞത്. ആഴ്ചകളായി ആശുപത്രിയിലും വീട്ടിലുമായി ചികിൽസയിലായിരുന്നു മരിയ. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിലായിരുന്നു ഈ വൃദ്ധ ദമ്പതിമാർ താമസിച്ചിരുന്നത്.
കോവിഡ് ബാധിച്ച് ഇരുവരും ഐസൊലേഷനിൽ കഴിയവേ ഭർത്താവിന് രണ്ടാഴ്ച മുമ്പ് അസുഖം മൂർച്ഛിക്കുകയും ഹോസ്പിറ്റലിൽ വച്ച മരണമടയുകയും ആയിരുന്നു. ഭർത്താവിന്റെ മരണശേഷവും ഹോസ്പിറ്റലിൽ തുടർന്ന മരിയ ശ്വാസതടസത്തെ തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്നു. ഭർത്താവ് കോവിഡിന് കീഴടങ്ങി 20 ദിവസത്തിനുള്ളിൽ ഇന്ന് (25/01/2020) ഭാര്യയും മരണത്തിനു കീഴടങ്ങി . രണ്ടുദിവസം മുമ്പായിരുന്നു ജോൺ വർഗീസിന്റെ സംസ്കാരം ബ്രിട്ടണിൽ നടന്നത്. ഇതിനു പിന്നാലെയെത്തിയ ഈ ദു:ഖവാർത്തയുടെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
ഹെയർഫീൽഡ് റോയൽ ബ്രോംപ്റ്റൻ ഹോസ്പിറ്റലിൽ നിന്നും 2019 ലാണ് മരിയ ജോൺ റിട്ടയർ ചെയ്തത്. വേദനകളുടെ ലോകത്തുനിന്നും ഭർത്താവിനൊപ്പം മരിയയും ഇന്ന് യാത്രയായ ഇവർക്ക് 2 മക്കളാണ്.
മക്കൾ: ജിയോ (അമേരിക്ക),അല്ലി.
ലിവർപൂളിൽ ജോസ് കണ്ണങ്കര (56) , അടൂർ (25/01/2020) മരണമടഞ്ഞു.
അടൂർ കടമ്പനാട് സ്വദേശി ജോസ് (56) നിര്യാതനായി. അടൂർ കടമ്പനാട് കണ്ണങ്കര, കുടുംബാംഗമാണ്. ലിവർപൂളിൽ താമസിക്കുക യായിരുന്ന ജോസ് കണ്ണങ്കര ശ്വാസകോശസംബന്ധമായ അസുഖം ബാധിച്ച് കുറെ ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. ലംഗ് ക്യാൻസർ സ്ഥിരീകരിച്ച ഉടനെ തന്നെ മര ണം സംഭവിക്കുകയായിരുന്നു. ഭാര്യ സൂസൻ തൊടുപുഴ കല്ലൂർക്കാട് കളമ്പാട്ട് കുടുംബാംഗം. ഏക മകൾ രേഷ്മ.
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ ജോസ് ലിവർപൂളിലെ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുമായും വളരെയടുത്ത് പ്രവർത്തിച്ചിരുന്നു. ലിവർപൂളിലെ എല്ലാ മലയാളി സംഘടനകളിലും വിവിധ സാംസ്കാരിക സംഘടനകളിലും സജീവ അംഗമായിരുന്ന ജോസിന്റെ നിര്യാണം ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് ഇവിടുത്തെ മലയാളി സമൂഹം.
തോപ്പിൽ ഉമ്മൻ ജോണിന്റെ ശവസംസ്‌കാരം ലണ്ടനിൽ ഇന്ന് (25/01/2020) നടന്നു
മരിച്ച എല്ലാവര്ക്കും അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌷🌷🌷 യുക് മി അയർലണ്ട്