കോവിഡ് ബാധിച്ചു തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി, സുജ പ്രേംജിത്ത് (46) , ഗ്രെയ്റ്റർ ലണ്ടനിലെ ഹെയ്‌സിൽ, നിര്യാതയായി. തിരുവനന്തപുരം വെങ്ങാനൂർ ദീപാഞ്ജലി ഹൗസിൽ പ്രേംജിത്ത് ആണ് ഭർത്താവ്. ഏകമകൾ അനന്യ നായർ (പാറു - 13). സുജ ചടയമംഗലം സ്വദേശിയാണ്.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സ തേടിയ സുജക്ക് പിന്നീട് കോവിഡ് പിടിപെടുകയായിരുന്നു. നാല് ദിവസം മുമ്പാണ് കോവിഡ് മൂലമുള്ള അസ്വസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. അസുഖം കൂടുതലാവുകയും ശ്വാസതടസത്തെ തുടർന്ന് ഓക്സിജന്റെ സഹായത്തോടെ ട്രീട്മെന്റിൽ കഴിയുകയും ആയിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.
സുജയുടെ ആകസ്മിക മരണത്തെത്തുടർന്ന് ഹെയ്‌സിലെ മലയാളി സമൂഹം സഹായഹസ്തവുമായി കുടുംബത്തോടൊപ്പം ഉണ്ട്. ഇവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ശവസംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല.
ആദരാഞ്ജലികൾ 🌹🌹🌹 യുക് മി അയർലണ്ട്.