അയർലണ്ട്
ആരോഗ്യ വകുപ്പ് ഇന്ന് അയർലണ്ടിൽ കോവിഡ് -19 ന്റെ 264 പുതിയ കേസുകളും 2 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
മൊത്തം കേസുകളുടെ എണ്ണം 76,449 ആയി ഉയർന്നു .
മരണസംഖ്യ ഇതുവരെ 2,126 ആണ് .
ഇന്ന് അറിയിച്ച കേസുകളിൽ 128 പുരുഷന്മാരും 134 സ്ത്രീകളുമാണ്, 65% പേർ 45 വയസ്സിന് താഴെയുള്ളവരും ശരാശരി പ്രായം 36 വയസും ആണ്.
ഇന്നത്തെ കേസുകളുടെ വ്യാപനം ഇതാണ്: ഡബ്ലിനിൽ 79, ഡൊനെഗലിൽ 24, കെറിയിൽ 19, ലിമെറിക്കിൽ 18, കിൽഡെയറിൽ 14, വെക്സ്ഫോർഡിൽ 14, ബാക്കി 96 കേസുകൾ മറ്റ് 16 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 2 വരെ 215 പേർ കോവിഡ് -19 ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ 33 പേർ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ് - ഇന്നലത്തേതിനേക്കാൾ രണ്ട് കേസുകൾ വർദ്ധനവ്.
വടക്കൻ അയർലണ്ട്
വടക്കൻ അയർലണ്ടിൽ 5 കൊറോണ വൈറസ് മരണങ്ങൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ എണ്ണത്തിൽ അകെ മരണ സംഖ്യ 1,129 ആയി.
419 പുതിയ കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്‌തു . ഇത് വടക്കൻ അയർലണ്ടിൽ മൊത്തം കേസുകളുടെ എണ്ണം 58,635 ആയി ഉയർത്തി.
വടക്കൻ അയർലണ്ടിൽ ആശുപത്രികളിൽ 429 സ്ഥിരീകരിച്ച കോവിഡ് -19 രോഗികളുണ്ട്, 31 പേർ ഐസിയുവിലും , 24 പേർ വെന്റിലേറ്ററിലുമാണ്.
Covid-19: 264 new cases and two further deaths https://t.co/WWGji4o3sJ via @rte
— UCMI (@UCMI5) December 14, 2020