അയർലണ്ട് മലയാളി, സജി സെബാസ്റ്റ്യന്‍ (46) പാറേക്കാട്ടിലിന്റെ ശവസംസ്‌കാര ശ്രുശ്രുഷകൾ ശനിയാഴ്ചയും (Saturday 02.00-06.00 pm) ഞായറാഴ്ചയും (Sunday. 12.00-06.00 pm) പൊതുദർശനത്തിനു ശേഷം 7 തിങ്കളാഴ്ച ഡിസംബർ 2020 ന് കിൽകുറി സെന്റ് ബ്രിജിഡ്സ് പള്ളിയിൽ , കൗണ്ടി ലൂത്തിൽ ഉച്ചകഴിഞ്ഞു നടത്തപ്പെടും .
കേരളത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ അയർലണ്ട് മലയാളി സജി സെബാസ്റ്റ്യന്‍ പാറേക്കാട്ടിലിന്റെ(46) ഭൗതീകദേഹം തിങ്കളാഴ്ച 16 നവംബർ 2020 അങ്കമാലിയിലെ കുടുംബവസതിയില്‍ പൊതു ദര്‍ശനത്തിനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യത്തിനും ശേഷം സംസ്കാരത്തിനായി അയർലണ്ടിലേക്ക് കൊണ്ടുവന്നു . ക്വിൻസ് ഫ്യൂണറൽ ഹോം ഏജന്‍സി അയര്‍ലണ്ടില്‍ സംസ്‌കര ശുശ്രുഷയും പൊതുദർശനവും കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചു ക്രമീകരിച്ചു .
ഭൗതീകശരീരം, ഡിസംബർ 5 ശനിയാഴ്ച ഉച്ചകഴിഞ്ഞ 2 മണിമുതൽ ആറുമണിവരെയും ഡിസംബർ 6 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ 6 മണിവരെയും ഡൺഡോൾക് ബ്രിഡ്ജ് സ്ട്രീറ്റിലുള്ള ക്വിൻസ് ഫ്യൂണറൽ ഹോമിൽ പൊതുജങ്ങൾക്ക് ദർശിക്കാവുന്നതാണ്.
https://goo.gl/maps/G4p41zBsUD4WSfEA6
തുടർന്ന് ഡിസംബർ 7 തിങ്കളാഴ്ച രാവിലെ ഡൺഡോൾക് റേസ്‌കോഴ്‌സ് റോഡിൽ അത്ത് ലീത്തനിലെ സജിയുടെ വസതിയിൽ എത്തിച്ച് പ്രാർത്ഥനാകർമ്മങ്ങൾക്കു ശേഷം ഉച്ചയ്ക്ക് 12:30ന് സെയിന്റ് ബ്രിജിഡ്സ് ദേവാലയത്തിലേക്ക് യാത്രയാകും. യാത്രാമദ്ധ്യേ സജി ജോലിചെയ്തിരുന്ന സെയിന്റ് ഒലിവർ പ്ലൻകെറ്റ് ഹോസ്പിറ്റലിൽ ഉപചാരങ്ങൾ അർപ്പിക്കും. ഉച്ചകഴിഞ്ഞു 1:30 തോടെ സെയിന്റ് ബ്രിജിഡ്സ് ദേവാലയത്തിൽ സജിക്കായി അർപ്പിക്കപ്പെടുന്ന ദിവ്യബലിക്കും മറ്റു ശുശ്രൂഷകൾക്കും ശേഷം ദേവാലയാങ്കണത്തിൽ ഭൂമിയുടെ കരവലയത്തിൽ ചേർക്കപ്പെടും.
https://goo.gl/maps/fRSRsy5GJA5HhoSXA
ശവസംസ്‌കാര ശ്രുശൂഷയും കുർബാനയും ക്രമീകരണങ്ങൾ.
Wake in Quinns funeral home.
Saturday 2-6pm
Sunday. 12-6pm
Quinns Funeral Home
63 Bridge St, Townparks, Dundalk, Co. Louth, A91 KW52
(042) 933 4521
https://goo.gl/maps/q1uLuKZCKSfxYodo9
Funeral on MONDAY 7th at St Brigids Church, Kilcurry.
Saji is leaving house in Racecourse at 12.30 , passing St.Olivers between 12.30 to 1.00 on the way to St Brigid's Church Kilcurry.
Funeral mass at 1.30
St Brigid's Church
Kilcurry, Co. Louth
https://goo.gl/maps/3w5Ta5zrBostszEm9