24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുകയെന്നത് ഉപഭോക്താവിന്റെ അവകാശം -കേന്ദ്ര സർക്കാർ ചട്ടങ്ങൾ പുറത്തിറക്കി.
വൈദ്യുതി ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ.
വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലുള്ളതാണ് പുതിയ വ്യവസ്ഥകൾ. സാങ്കേതിക തടസമുണ്ടെങ്കിൽ ഉപഭോക്താവിനെ
മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി തടസ്സപ്പെടുകയോ മുൻകൂട്ടി അറിയിച്ച നിശ്ചിത സമയപരിധി കഴിഞ്ഞും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയും ചെയ്താൽ ഉപഭോക്താവിന് വൈദ്യുതി ബോർഡ് നഷ്ടപരിഹാരം നൽകണം . ഉപഭോക്താവിന്റെ അക്കൗണ്ടിൽ നഷ്ടപരിഹാരം ക്രെഡിറ്റാവുകയും ചെയ്യണം.