ഡബ്ലിൻ നഗര കേന്ദ്രത്തിൽ ശനിയാഴ്ച നൂറുകണക്കിന് പ്രക്ഷോഭകർ ഗാർഡയുമായി ഏറ്റുമുട്ടി. ഇരുപക്ഷവും തമ്മിൽ അക്രമപരമായ കൈയേറ്റം നിർത്താൻ ഗാർഡ നടത്താൻ പാടുപെടുകയായിരുന്നു.
വലതുപക്ഷ നാഷണൽ പാർട്ടി ഉൾപ്പെടെയുള്ള മാസ്ക് വിരുദ്ധ, ലോക്ക്ഡ ഡൗൺ മാസ്‌ക് വിരുദ്ധ ഗ്രൂപ്പുകളുടെ പ്രതിഷേധം ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ലെയ്ൻസ്റ്റർ ഹൗസിന് പുറത്ത് സംഘടിപ്പിക്കപ്പെട്ടു . ഒരു കൂട്ടം പ്രതിഷേധക്കാരുമായി പ്രകടനം നടത്തിയപ്പോൾ അക്രമപരമായ , കലഹങ്ങൾ പെട്ടെന്ന് ഉണ്ടായി .
വ്യത്യസ്ത ഗ്രൂപ്പുകളുള്ളതുമായ 100 എതിർ-പ്രതിഷേധക്കാരുടെ സംഘം ഉച്ചയ്ക്ക് 12.45 ന് സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ ഷെൽബൺ ഹോട്ടലിന് എതിർവശത്ത് കണ്ടുമുട്ടി. മാസ്‌ക് ധരിച്ചവരും കറുത്ത വസ്ത്രം ധരിച്ചവരുമായ സംഘം ഡോസൺ സെന്റ്ർ വഴി മോൾസ്‌വർത്ത് സെന്റിലേക്ക് തിരിഞ്ഞ് ലെയ്ൻസ്റ്റർ ഹൗസിലേക്ക് നീങ്ങുമ്പോൾ “നാസികൾ , ഞങ്ങളുടെ തെരുവുകളിൽ” എന്ന് മുദ്രാവാക്യത്താൽ മുഖരിതമായിരുന്നു
രണ്ട് പ്രതിഷേധങ്ങളുടെയും സംഘാടകരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഗാർഡ സ്ഥിരീകരിച്ചു. അക്രമ സഭാവങ്ങളിൽ 30-കളിൽ പ്രായം ഉള്ള ഒരാളെയും, 40-കളിൽ പ്രായം ഉള്ള രണ്ടാമൻ എന്നീ രണ്ടുപേർ പൊതു ഓർഡർ കുറ്റങ്ങൾക്ക് അറസ്റ്റിലായി.
ശനിയാഴ്ച ഇന്നലെ ലെയ്ൻസ്റ്റർ ഹൗസിന് പുറത്ത് നടന്ന ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധത്തിനിടെ ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭകർ കൗണ്ടർ പ്രകടനക്കാരുമായി ഏറ്റുമുട്ടിയപ്പോൾ ഗാർഡ അംഗങ്ങൾ ഇടപെടുന്നതിനിടെ ഐറിഷ് ത്രിവർണ്ണ പതാക പരസ്പരം എറിയുകയും ചെയ്തു .
സൈക്കിളിൽ യൂണിഫോം ധരിച്ച ഗാർഡയാണ് ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നത് , അതേസമയം ഫോഴ്‌സിന്റെ പബ്ലിക് ഓർഡർ യൂണിറ്റിൽ നിന്നുള്ള നിരവധി ഗാർഡ വാനുകൾ സമീപത്ത് തന്നെ സാഹചര്യം നോക്കി നിലയുറപ്പിച്ചു. ഗാർഡയിലെ മഫ്‌തി അംഗങ്ങളും പ്രതിഷേധക്കാർക്കിടയിൽ കൂടിച്ചേർന്നു.അതിരാവിലെ മുതൽ ഡബ്ലിൻ സൗത്ത് സെൻട്രൽ, നോർത്ത് സെൻട്രൽ ഡിവിഷനുകളിൽ നിന്നുള്ള 100 ഗാർഡ ഉദ്യോഗസ്ഥരും ദേശീയ പബ്ലിക് ഓർഡർ യൂണിറ്റും ഗാർഡ ഡോഗ് സ്കാഡും മൗണ്ട് യൂണിറ്റുകളും ഉൾപ്പെടുന്ന വമ്പിച്ച ഗാർഡ ഓപ്പറേഷനിൽ പങ്കെടുത്തു
Hundreds clash amid violence at Dublin #antimask protest https://t.co/0VBbuekOjk
— Shan Kelly (@Sandyshark) October 11, 2020