അയർലണ്ട് മലയാളിയും കിൽക്കെനിയിൽ താമസക്കാരുമായ ജോമിയുടെയും (നന്ദിക്കുന്നേൽ , കമ്പിളികണ്ടം ,അടിമാലി) ജിഷ ജോമിയുടെയും(മണ്ടോത്തിക്കുടിയില്‍,ആരക്കുഴ ,മൂവാറ്റുപുഴ) ഇളയമകൾ മിയമോൾ (4 വയസ് ), ഇന്ന് ഉച്ചതിരിഞ്ഞ് നാട്ടിൽ വെച്ചുണ്ടായ ഒരു അപകടത്തിൽ ദൈവസന്നിധിയിലേക്കു എടുക്കപ്പെട്ട വിവരം അതീവദുഃഖത്തോടെ അറിയിക്കുന്നു. ഈ സന്ദർഭത്തിൽ, മിയാമോളേയും, ജോമിയുടെ കുടുംബത്തെയും നിങ്ങളുടെ പ്രാർത്ഥനയിൽ, ഓർമ്മിക്കണമെയെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
വീട്ടുകാര്‍ കാണാതെ വെളിയില്‍ ഇറങ്ങിയ കുഞ്ഞ് ഇന്ന് വൈകിട്ട് മൂന്നരയോടെ കോട്ടയം, കോതനല്ലൂരുള്ള ഇവരുടെ താത്കാലിക വസതിയോട് ചേര്‍ന്നുള്ള കിണറ്റില്‍ വീഴുകയായിരുന്നു.
പിതാവ് ജോമിയ്ക്കൊപ്പം കോവിഡ് കാലത്തിന് മുമ്പ് നാട്ടിലെത്തിയ മിയമോളെ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ആക്കി പിതാവ് ജോമി അയര്‍ലണ്ടിലേക്ക് തിരിച്ചു വന്നത് രണ്ടു മാസം മുമ്പാണ്. മിയാമോളെ തിരികെ കൊണ്ട് വരാനായി, അമ്മ ജിഷ ജോമി കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു. അമ്മ അടുത്തുള്ളതറിയാതെ മിയമോൾ പോയപ്പോൾ അമ്മ ജിഷ ജോമി മൂവാറ്റുപുഴയില്‍ ക്വാറന്റൈനിലായിരുന്നു. അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരത്തോടെ ആശുപത്രി മോര്‍ച്ചറില്‍ എത്തി അമ്മ ജിഷ മിയമോളെ കണ്ടു.
അയര്‍ലണ്ടിലുള്ള പിതാവ് ജോമിയും, മിയാമോളുടെ ഏക സഹോദരൻ ഡോണും കേരളത്തിലേക്ക് എത്തുന്ന മുറയ്ക്ക് സംസ്‌കാര ശ്രുശ്രുഷകൾ തീരുമാനിക്കും
കിൽക്കെനി മലയാളി കമ്മ്യൂണിറ്റി നടത്തുന്ന ജാക്വലിൻ സ്മാരക സംഗീത മത്സരത്തിന്റെ മുഖ്യസംഘാടകനും, അഡ്മിൻ പാനൽ മെമ്പറുമാണ് ശ്രീ ജോമി ജോസ്.
നമ്മളിൽ ഒരാളായി നമ്മളിൽ നിന്നും വേർപിരിഞ്ഞ മിയമോളുടെ ദുഖാർത്ഥരായ കുടുംബത്തിന്റെ വേദനയിൽ നമുക്കും പങ്കു ചേരാം അവരെ ആശ്വസിപ്പിക്കാം .
ആദരാജ്ഞലികൾ യുസിഎംഐ 🌷🌷