സ്‌കൂൾ അധ്യയന വർഷം മുഴുവനായി ഉപേക്ഷിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. . ശനിയാഴ്ചകളിലും ക്ലാസുകൾ നടത്തുകയും അധ്യാപകർ സ്‌കൂളുകളിൽ എത്തുകയും വേണം. സ്‌കൂൾ തുറക്കാൻ തീരുമാനിക്കുന്ന മുറയ്ക്ക് പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും തുടങ്ങണമെന്നും വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും.
സ്‌കൂൾ അധ്യയന വർഷം മുഴുവനായി ഉപേക്ഷിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. അധ്യയന വർഷം മെയ് വരെ നീട്ടണം. ശനിയാഴ്ചകളിലും ക്ലാസുകൾ നടത്തുകയും അധ്യാപകർ സ്‌കൂളുകളിൽ എത്തുകയും വേണം. സ്‌കൂൾ തുറക്കാൻ തീരുമാനിക്കുന്ന മുറയ്ക്ക് പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും തുടങ്ങണമെന്നും വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്നലെ ചോദ്യംചെയ്തത് 11 മണിക്കൂര്‍ . യുഎഇ കോണ്‍സുലേറ്റ് വഴി എത്തിയ ഈന്തപ്പഴത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞതെന്ന് റിപ്പോര്‍ട്ട്.
ഭീമാ-കൊറേഗാവ് കലാപ കേസില്‍ മലയാളി ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചരിത്രകാരന്‍ രാമചന്ദ്രഗുഹ, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭീമാ കോറേഗാവ് പ്രക്ഷോഭത്തിന് പിന്നില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്.
സംസ്ഥാനത്ത് ഇന്നലെ 9250 പേര്‍ക്ക് കോവിഡ്-19 . 68,321 സാമ്പിളുകളാണ് പരിശോധിച്ചത്. 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം:
കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127.
സംസ്ഥാനത്ത് ഇന്നലെ 25 മരണങ്ങളാണ് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന്‍ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെല്‍മ (81), ആലപ്പുഴ എല്ലപ്പിക്കുളം സ്വദേശി അബ്ദുള്‍ റഹ്മാന്‍ കുഞ്ഞ് (63), കടകാല്‍പള്ളി സ്വദേശി പ്രകാശന്‍ (68), കോട്ടയം സ്വദേശി സിജോ തോമസ് (38), എറണാകുളം മൂവാറ്റുപുഴ സ്വദേശിനി അമ്മിണി ശ്രീധരന്‍ (80), വൈപ്പിന്‍ സ്വദേശി ശിവന്‍ (84), മൂവാറ്റുപുഴ സ്വദേശിനി ഫാത്തിമ (79), പെരുമ്പാവൂര്‍ സ്വദേശി ഷാജി (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി സുബൈദ (55), കോഴിക്കോട് വടകര സ്വദേശി രാഘവന്‍ (85), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദിര്‍ (70), പൊന്നാനി സ്വദേശിനി ബീവാത്തു (60), പുരംഗ് സ്വദേശിനി മറിയം (62), അരക്കുപറമ്പ് സ്വദേശി മുഹമ്മദ് (70), കാസര്‍ഗോഡ് ചെമ്മാട് സ്വദേശി അബ്ദുള്ള (61), എന്നിവരാണ് മരണമടഞ്ഞത്.
ഇന്നലെ 11 പുതിയ ഹോട്ട് സ്‌പോട്ടുകൾ. 38 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും ചൊവാഴ്ച്ച വരെ കേരളത്തില്‍ ഇടിയോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.
യുഡിഎഫില്‍ നിന്നും പുറത്തായത്തോടെ ജോസ് കെ മാണി എന്‍ഡിഎയില്‍ ചേരാനുള്ള നീക്കം നടത്തുന്നെന്ന് പി.ജെ.ജോസഫ്. രണ്ടില ചിഹ്നം ലഭിക്കാന്‍ സഹായിച്ചത് ബിജെപിയാണെന്നും ജോസഫ് പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും എന്ന് ജോസ് കെ മാണി .
പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാനും അറ്റാച്ച് ചെയ്യാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി..
തൃശൂര്‍ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനുപിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. ചിറ്റിലങ്ങാട് സ്വദേശികളായ ശ്രീരാഗ്, സതീഷ്, അഭയ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ വലതുപക്ഷം ആസൂത്രിതമായി ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ വികസന അജണ്ടയില്‍ നിന്ന് പിന്നോട്ട് പിന്നോട്ട് നയിക്കാനാണ് ഇവരുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു.
കേരളത്തെ കൊലക്കളമാക്കാനാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലക്കത്തി രാഷ്ട്രീയം പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും കോടിയേരി.
കേരളത്തെ കൊലക്കളമല്ല കള്ളക്കളമാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. സി.പി.എം പ്രവര്‍ത്തകനായ സനൂപിനെ വധിച്ചത് ബി.ജെ.പിക്കാരാണെന്ന ആരോപണം പിന്‍വലിക്കണമെന്നും ഗോപാലകൃഷ്ണന്‍.
പുതിയ രാഷ്ട്രീയ നിലപാടെടുത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ക്രൂരമായി വേട്ടയാടപ്പെടുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. അതിന്റെ തുടര്‍ച്ചയായിട്ടുള്ളതാണ് കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളെന്ന് സംശയിക്കേണ്ടി വരുന്നൂവെന്നും അബ്ദുള്ളക്കുട്ടി.
കൊല്ലം ഓച്ചിറ വയനകം ചന്തയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കടകള്‍ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. തീപ്പിടിത്തിന്റെ കാരണം വ്യക്തമല്ല.
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരായ ട്വീറ്റിന്റെ പേരില്‍ നടി കങ്കണ റണാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. പൗരത്വ നിയമ ഭേദഗതിക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് കലാപമുണ്ടാക്കിയവര്‍ തന്നെയാണ് കാര്‍ഷിക ബില്ലുകളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയും കെട്ടിട ഉടമയും തമ്മിലുള്ള വാടക തര്‍ക്കത്തിന്റെ പേരില്‍ നൂറോളം പേര്‍ ഉള്‍പ്പെട്ട സംഘം ചെന്നൈ തൗസന്റ് ലൈറ്റ്സിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കടന്നു കയറി അക്രമം നടത്തി. മാനേജറെ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയ സംഘം 15 ലക്ഷം രൂപയുടെ സാധനങ്ങളുമായി കടന്നുവെന്നും പോലിസ്.
മഹാരാഷ്ട്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ അകൗണ്ടുകളുണ്ടാക്കി സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നതിനെതിരേ കേന്ദ്ര അന്വേഷണം വേണമെന്ന് ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദിനും പ്രിയങ്ക കത്തയച്ചു.
ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ അസമില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. രാജ്ദീപ് ഗോവാലയെയാണ് പാർട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഇന്ത്യന്‍ വ്യോമസേന സ്‌കൈഡൈവ് ലാന്‍ഡിംഗില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. വ്യോമസേനയുടെ 88-ാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച ലേയിലെ ഖാര്‍ദുംഗ്ല പാസില്‍ 17,982 അടി ഉയരത്തില്‍ സ്‌കൈഡൈവ് ലാന്‍ഡ് ചെയ്താണ് റെക്കോഡ് കുറിച്ചത്.
കോവിഡ് പരിശോധനാ ഫലം ഒരു മിനിറ്റിനുള്ളില്‍ അറിയാന്‍ സാധിക്കുന്ന പുതിയ കോവിഡ് പരിശോധനാ കിറ്റ് വികസിപ്പിക്കാന്‍ ഇന്ത്യയും ഇസ്രയേലും. പരിശോധനാ കിറ്റ് വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഓട്ടോമാറ്റിക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാറിന്റെ ഭാഗമായാണ് വിവരങ്ങള്‍ ലഭിച്ചത്. വിദേശത്തുള്ള കള്ളപ്പണം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഇത് നിര്‍ണായകമാകുമെന്നാണ് വിലയിരത്തപ്പെടുന്നത്.
വിമാന യാത്രക്കിടെ കോവിഡ് ബാധിച്ചത് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണെന്ന അവകാശവാദവുമായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസോസിയേഷന്‍ (അയാട്ട) രംഗത്ത്.
രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാന്‍ തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷന്‍ മിസൈലായ രുദ്രം-1 ഇന്ത്യന്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ശത്രു രാജ്യങ്ങളുടെ റഡാറുകളും നീരീക്ഷണ സംവിധാനങ്ങളും തിരിച്ചറിഞ്ഞ് അതിവേഗത്തില്‍ തകര്‍ക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ ന്യൂ ജനറേഷന്‍ ആന്റി റേഡിയേഷന്‍ മിസൈലാണിത്..
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി). ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്. എണ്‍പതില്‍ അധികം രാജ്യങ്ങളിലായി ഒന്‍പത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്. റോം ആസ്ഥാനമാക്കിയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.
കൊറോണ വൈറസിന്റെ ഉറവിടം ചൈനയാണെന്ന വാദത്തെ പ്രതിരോധിച്ച് ബെയ്ജിങ്. കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്നും എന്നാല്‍ അക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യുകയും നടപടികള്‍ കൈക്കൊണ്ടതും ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്യിങ് പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 929 പേര്‍ മരിച്ചു. 73,220 പേര്‍കൂടി രോഗികളായി. ഇതുവരെ 1,07,450 പേര്‍ മരിച്ചു. 69,77,008 പേരാണു രോഗബാധിതരായത്. 8.82 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 59.85 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 302 പേര്‍ മരിക്കുകയും 12,134 പേര്‍ രോഗികളാകുകയും ചെയ്തു. 2.36 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. കര്‍ണാടകത്തില്‍ 10,913 പേരും തമിഴ്നാട്ടില്‍ 5,185 പേരും ആന്ധ്രയില്‍ 5145 പേരും പുതുതായി രോഗികളായി.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,677 പേര്‍കൂടി മരിച്ചു. 349,817 പേര്‍ കൂടി രോഗികളായി. ഇതുവരെ 10,72,087 പേര്‍ മരിക്കുകയും 3.70 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 877 പേരും ബ്രസീലില്‍ 658 പേരും മരിച്ചു.
ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെ 46 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ഉജ്വല വിജയം സ്വന്തമാക്കി. ഡല്‍ഹി ഉയര്‍ത്തിയ 185 ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകനുമായ എം.എസ് ധോനിയുടെ അഞ്ചു വയസുകാരിയായ മകള്‍ സിവയെ ആക്രമിക്കുമെന്ന് ഭീഷണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം തോറ്റതിനു പിന്നാലെയാണ് സിവയെ ആക്രമിക്കുമെന്നതടക്കമുള്ള ഭീഷണികള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കാണപ്പെട്ടത്.
മുന്‍ കേരള രഞ്ജി ട്രോഫി താരം എം. സുരേഷ് കുമാര്‍ അന്തരിച്ചു. മികച്ച ഓഫ് സ്പിന്നര്‍ എന്ന് പേരെടുത്ത സുരേഷ് കുമാര്‍ 1990-ല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്നു.
ആര്‍.ടി.ജി.എസ് വഴി ഡിസംബര്‍ മുതല്‍ 365 ദിവസം 24 മണിക്കൂറും തത്സമയ പണമിടപാട് നടത്താം. പ്രവൃത്തിദിനങ്ങളില്‍ രാവിലെ ഏഴിനും വൈകീട്ട് ആറിനും ഇടിയിലുള്ള സമയത്താണ് നിലവില്‍ ഈ സംവിധാനമുപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയുക. അവധി ദിവസങ്ങളിലാണെങ്കില്‍ ഈ സൗകര്യമില്ലായിരുന്നു. എന്‍.ഇ.എഫ്.ടിവഴി 24 മണിക്കൂറും പണമിടപാടിന് സൗകര്യം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചെയര്‍മാനായ പിഐഎഫ്(പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) ലുലു ഗ്രൂപ്പില്‍ നിക്ഷേപം നടത്തുന്നു. ഗ്രൂപ്പിന്റെ 20 ശതമാനത്തോളം അവകാശം കണക്കാക്കി ഏകദേശം 8,000 കോടി രൂപയ്ക്കു മുകളിലാകും നിക്ഷേപമെന്നാണു സൂചന. സമീപകാലത്ത് ലുലുവിലെ രണ്ടാമത്തെ വലിയ നിക്ഷേപമാകും ഇത്. അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എഡിക്യു കമ്പനി 2 മാസം മുന്‍പ് 8000 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു.
ജെയിംസ് കാമറൂൺ ഒരുക്കിയ ‘അവതാർ’. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായതായും പുറമെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും അവസാനിച്ചുവെന്നും ജെയിംസ് കാമറൂൺ അറിയിച്ചിട്ടുണ്ട്. ന്യൂസിലാൻഡ് കൊവിഡ് മുക്തമായ ഘട്ടത്തിലാണ് ന്യൂസിലാൻഡ് പ്രധാന ലൊക്കേഷനായി സിനിമ ചിത്രീകരണം നടക്കുന്നത്. കൊവിഡ് കേസുകൾ വന്നെങ്കിലും സിനിമ ചിത്രീകരണം മുടങ്ങിയിരുന്നില്ല. ഏകദേശം നാല് വർഷങ്ങൾകൊണ്ടാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.