സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 | 75-ാം വാർഷിക നിറവിൽ ഐക്യരാഷ്ട്രസഭ | ഇന്ന് ദസ്സറ | മൻകി ബാത്തിൽ പ്രധാന മന്ത്രി





| വാർത്തകൾ | ദൂരദർശൻ മലയാളം |

സംസ്ഥാനത്ത് ഇന്ന് 8253 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര് 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര് 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര് രാജ് (75), കരമന സ്വദേശിനി നിര്മ്മല (68), പാച്ചല്ലൂര് സ്വദേശി ഗോപകുമാര് (53), പൂവാര് സ്വദേശിനി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന് നായര് (74), കൊല്ലം കല്ലുവാതുക്കല് സ്വദേശി സുധാകരന് പിള്ള (59), തടിക്കാട് സ്വദേശിനി ഹവാമ്മ (90), കൊല്ലം സ്വദേശിനി രാധ (74), ആലപ്പുഴ മാന്നാര് സ്വദേശി നൂറുദ്ദീന് (55), കോട്ടയം ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന് ജോസഫ് (55), കോട്ടയം സ്വദേശി ചാക്കോ മാത്യൂ (80), എറണാകുളം തൃകുന്നത്ത് നഗര് സ്വദേശി വര്ഗീസ് (85), കടുങ്ങല്ലൂര് സ്വദേശി പി.കെ. സോമന് (60), ആലുവ സ്വദേശി കെ.വി. സെയ്ദു (73), തൃശൂര് പൂച്ചിണ്ണിപാടം സ്വദേശി അബു (84), അഴീകോട് സ്വദേശി കരീം (66), ചിറ്റിലപ്പള്ളി സ്വദേശി സുജന് (54), മലപ്പുറം മാമ്പാട് സ്വദേശി രവീന്ദ്രന് (63), കോഴിക്കോട് കൊളത്തറ സ്വദേശി അമനുള്ള ഖാന് (68), കൊയിലാണ്ടി സ്വദേശി മുഹമ്മദ് (83), കണ്ണൂര് ചേലാട് സ്വദേശി ഡി. മൂര്ത്തി (77), രാമന്തളി സ്വദേശി മെഹമ്മൂദ് (71), ചൊക്ലി സ്വദേശി ദാസന് (78), കണ്ണൂര് സ്വദേശി സി.പി. മൂസ (75), കാസര്ഗോഡ് പെരുവാത്ത് സ്വദേശിനി ഷംഭാവി (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1306 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 163 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 894, തൃശൂര് 1070, തിരുവനന്തപുരം 751, കോഴിക്കോട് 738, കൊല്ലം 730, മലപ്പുറം 688, ആലപ്പുഴ 693, കോട്ടയം 391, പാലക്കാട് 179, കണ്ണൂര് 326, പത്തനംതിട്ട 278, ഇടുക്കി 87, കാസര്ഗോഡ് 186, വയനാട് 73 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
67 ആരോഗ്യ പ്രവര്ത്തകര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂര് 9 വീതം, കോഴിക്കോട് 8, കാസര്ഗോഡ് 6, തൃശൂര് 5, കോട്ടയം 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, വയനാട് 2 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 951, കൊല്ലം 738, പത്തനംതിട്ട 250, ആലപ്പുഴ 472, കോട്ടയം 517, ഇടുക്കി 49, എറണാകുളം 538, തൃശൂര് 481, പാലക്കാട് 459, മലപ്പുറം 207, കോഴിക്കോട് 940, വയനാട് 126, കണ്ണൂര് 355, കാസര്ഗോഡ് 385 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 97,417 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,87,261 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,517 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,60,062 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 23,455 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3429 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 42,80,204 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര് ജില്ലയിലെ വരവൂര് (കണ്ടൈന്മെന്റ് സോണ് വാര്ഡ് 10), താന്ന്യം (14, 18), കൊടശേരി (10, 11), നടത്തറ (1, 3, 10, 14), മലപ്പുറം ജില്ലയിലെ മലപ്പുറം മുന്സിപ്പാലിറ്റി (26), പെരിന്തല്മണ്ണ മുന്സിപ്പിലിറ്റി (6), കോട്ടയം ജില്ലയിലെ നെടുങ്കുന്നം (10), അയര്കുന്നം (12, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് (സബ് വാര്ഡ് 8, 11), ചെറിന്നിയൂര് (2), പത്തനംതിട്ട ജില്ലയിലെ കുറ്റൂര് (സബ് വാര്ഡ് 13), ആറന്മുള (സബ് വാര്ഡ് 18), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്ഡ് 6), കൊല്ലം ജില്ലയിലെ മണ്ട്രോതുരുത്ത് (5), എറണാകുളം ജില്ലയിലെ തിരുമാടി (സബ് വാര്ഡ് 11), പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.

8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 624 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ആഘോഷ വേളകളിൽ വിപണിയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങുവാൻ പ്രധാന മന്ത്രി നരേദ്ര മോഡി ജനങ്ങളെ ആഹ്വാനം ചെയ്‌തു 

ഇന്ത്യൻ പ്രധാന മന്ത്രിയും പ്രസിഡന്റും ദസറയിൽ ആഘോഷത്തിൽ ആശംസകൾ നേർന്നു. ഈ ഉത്സവം തിന്മയെക്കാൾ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്നു. സന്തോഷത്തിന്റെയും സന്തോഷത്തിന്റെയും ഈ ഉത്സവം തുടരുന്ന പകർച്ചവ്യാധിയുടെ ദോഷഫലങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും രാജ്യത്തെ ജനങ്ങൾക്ക് സമൃദ്ധിയും സമ്പന്നതയും കൈവരിക്കട്ടെ. ആഘോഷം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം സർക്കാർ അറിയിച്ചു.

ഇന്ത്യയിൽ  അടുത്ത വർഷം ജനുവരിയോടെ കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർദ്ധൻ. പരീക്ഷണഘട്ടത്തിലുള്ള മൂന്ന് കോവിഡ് വാക്സിനുകളിൽ ഒരെണ്ണം അന്തിമഘട്ടത്തോടടുക്കുകയാണ് എന്നും  മന്ത്രി പറഞ്ഞു

ഇന്ത്യയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 70 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 67,000 ത്തിലേറെ പേരാണ് രോഗമുക്തരായത്.67,549 പേർ കൂടി രോഗമുക്തരായതോടെ കോവിഡ് ഭേദമായവരുടെ എണ്ണം 70 ലക്ഷം കവിഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികം ഇന്നലെ ആഘോഷിച്ചു .ലോകം മുഴുവൻ ഒരു മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കുന്ന ഈ കാലഘട്ടത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകൾ എടുത്ത് പറയേണ്ടതാണ്.സ്പെഷ്യൽ ദൂരദർശൻ റിപ്പോർട്ട്.


മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കകാര്‍ക്ക്  സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണമേര്‍പ്പെടുത്തിയാണ് വിജ്ഞാപനം. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തില്‍ ഇനിമുതലുള്ള എല്ലാ പിഎസ്‌സി നിയമനങ്ങള്‍ക്കും സംവരണം ബാധകമാണ്.

നികുതിദായകര്‍ക്ക് ആശ്വാസ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത നികുതിദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ ഒരു മാസം കൂടി നീട്ടി.കൂടാതെ, ഓഡിറ്റ് ചെയ്യേണ്ട നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍സ് നല്‍കേണ്ട തീയതി 2021 ജനുവരി 31 വരെ നീട്ടി.

വാട്‌സ് ആപ് ഗ്രൂപ്പ് വഴിയുള്ള കൂട്ടക്കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ മറയാക്കി വിദ്യാര്‍ത്ഥികള്‍ രഹസ്യമായി മൊബൈല്‍ ഫോണുകള്‍ പരീക്ഷാ ഹാളില്‍ കൊണ്ടുവന്നായിരുന്നു കോപ്പിയടി. ഇന്നലെ നടന്ന ബിടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലായിരുന്നു കോപ്പിയടി. എന്‍എസ്എസ് പാലക്കാട്, ശ്രീചിത്ര തിരുവനന്തപുരം, എംഇഎസ് കുറ്റിപ്പുറം, നോളജ് സിറ്റി മലപ്പുറം എന്നീ കോളേജുകളിലായിരുന്നു ക്രമക്കേട് കണ്ടെത്തിയത്.

ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ആസ്ട്രാസെനേക്ക എന്ന കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് മികച്ച 'റിസള്‍ട്ട്' നേടാനാകുന്നുണ്ടെന്ന് അവകാശപ്പെട്ട് പുതിയ പഠനം. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കവേയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കെ ഇതില്‍ പഠനം സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് ഇന്നലെ 67,593 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8253 പേര്‍ക്ക് കോവിഡ്-19. 25 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1306 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്‌. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ :

എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79.

സംസ്ഥാനത്ത് ഇന്നലെ 16 പുതിയ ഹോട്ട് സ്പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 624 ഹോട്ട് സ്പോട്ടുകള്‍.

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രതി കെ എ രതീഷിന് ശമ്പളം കൂട്ടി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് വി എം സുധീരന്‍. വ്യവസായ മന്ത്രിയും ധനമന്ത്രിയും കാട്ടിയത് അധികാര ദുര്‍വിനിയോഗമാണ്. അഴിമതിക്കാര്‍ക്ക് മുന്തിയ പരിഗണനയും പൂര്‍ണ്ണ സംരക്ഷണവും പിണറായി സര്‍ക്കാര്‍ നല്‍കുന്നതിന് തെളിവാണിതെന്നും വി എം സുധീരന്റെ വിമര്‍ശനം.

പൊലീസ് ആക്ട് ഭേദഗതി മാധ്യമങ്ങള്‍ക്കെതിരായ നീക്കമല്ലെന്ന് നിയമമന്ത്രി എകെ ബാലന്‍. അപകീര്‍ത്തി പ്രചരണം തടയാന്‍ മാത്രമാണ് ഭേദഗതി. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന എന്തെങ്കിലും ഭേദഗതിയിലുണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്. എവിടെയെങ്കിലും എന്തെങ്കിലും കണ്ടാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു

ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത് ഗൗരവതരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശമനുസരിച്ചാണോ ഈ രഹസ്യ ബാന്ധവമെന്ന്  വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമി  ഭീകരസംഘടനയാണെന്നതിന് തെളിവുണ്ടെന്നും വി മുരളീധരന്‍ ആരോപിച്ചു.

കെഎം ഷാജിയെ സംസ്ഥാന സര്‍ക്കാര്‍ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. മുസ്ലിം ലീഗിന്റെ പൂര്‍ണ പിന്തുണ ഷാജിക്കുണ്ടെന്നും അദ്ദേഹം കോഴിക്കോട് പ്രതികരിച്ചു. സര്‍ക്കാരിനെതിരെ സംസാരിക്കുന്നത് കൊണ്ടാണ് കെഎം ഷാജിയെ സര്‍ക്കാര്‍ വേട്ടയാടുന്നതെന്നും കെ.എം. മുനീര്‍.

വാളയാറില്‍ വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നല്‍കി.

മതേതര കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.

നരിയമ്പാറയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതി റിമാന്‍ഡില്‍. ഒളിവിലായിരുന്ന മനു മനോജ് രാവിലെ കട്ടപ്പന ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. അതേസമയം തീകൊളുത്തി ആത്ഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പഠനയാത്രക്കിടെ  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ബാലുശ്ശേരിയിലെ ഒരു സ്‌കൂള്‍ അധ്യാപകന്‍ ആറ്റിങ്ങല്‍ സ്വദേശി സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.

യാഥാര്‍ഥ്യത്തില്‍നിന്ന് എങ്ങനെ ഒളിച്ചോടോമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പഠിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ഇതിന്റെ ഫലമായി ദശലക്ഷക്കണക്കിന് പേര്‍ക്ക് ഉപജീവനമാര്‍ഗവും അന്തസ്സും നഷ്ടപ്പെട്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ജി.ഡി.പി. പൂര്‍വസ്ഥിതിയിലാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന പത്രവാര്‍ത്ത സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ബിഹാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതലക്കാരനാണ് ഫട്‌നാവിസ്.

ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോരാട്ടത്തിനായി രൂപീകരിച്ച ഗുപ്കര്‍ സഖ്യത്തിന്റെ അദ്ധ്യക്ഷനായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തു. പിഡിപി നേതാവ് മെഹബൂബ മുഫ്തിയെ ഉപാദ്ധ്യക്ഷയായും തെരഞ്ഞെടുത്തു.

ഹാഥ്രസ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. എസ്ഐടിയിലെ മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ  ഡിഐജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ് ആണ് ആത്മഹത്യ ചെയ്തത്.

പഞ്ചാബില്‍ ആറ് വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ മൗനത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെയാണ് പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയത്.

പഞ്ചാബിലെയും രാജസ്ഥാനിലെയും ബലാത്സംഗ കേസുകള്‍ ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ ഉന്നയിച്ച വിമര്‍ശത്തിന് മറുപടിയുമായി  രാഹുല്‍ ഗാന്ധി. യുപിയില്‍ നടക്കുന്നതുപോലെ പഞ്ചാബിലെയും രാജസ്ഥാനിലെയും സര്‍ക്കാരുകള്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു എന്നകാര്യം നിഷേധിക്കുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ നിതിനിര്‍വഹണം തടസപ്പെടുത്തുകയോ ചെയ്യുന്നില്ല. അവര്‍ അങ്ങനെ ചെയ്താല്‍ ഞാന്‍ അവിടെയും പോകുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യും'- രാഹുല്‍ ട്വീറ്റ് ചെയ്തു.

കർണാടകത്തിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനുള്ളില്‍, 81.3 കോടി രൂപ മുതല്‍മുടക്കില്‍  പുതുതായി, കൂടുതല്‍ സൗകര്യങ്ങളോടും അതീവ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ ഒരു ഹൈ ടെക് സ്പെഷ്യല്‍ പ്രിസണ്‍ കോംപ്ലക്‌സ്. ഇപ്പോള്‍ ഉള്ള ജയില്‍ കെട്ടിടങ്ങളോട് ചേര്‍ന്ന് തന്നെയാണ് 1000 പേരെ വരെ താസിപ്പിക്കാവുന്ന പുതിയ തടവറസമുച്ചയവും വരിക

വിദേശത്തുള്ളവര്‍ക്കും ഇനി സൗദി അറേബ്യയിലെ താമസ രേഖ ഓണ്‍ലൈനായി പുതുക്കാം. തൊഴിലാളികള്‍ വിദേശത്തായാലും ഇഖാമ പുതുക്കാനും റീ-എന്‍ട്രി വിസ ദീര്‍ഘിപ്പിക്കാനും തൊഴിലുടമകള്‍ക്ക് അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് സൗദി ജവാസാത് ഡയറക്ടറേറ്റ് തുടക്കം കുറിച്ചു.

നേപ്പാളിന്റെ വിവിധ പ്രദേശങ്ങള്‍ ചൈന അനധികൃതമായി കയ്യേറിയെന്ന് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍. അതിര്‍ത്തിയിലെ ഏഴ് ജില്ലകളിലേക്ക് കയ്യേറ്റം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നതെന്ന് ഇന്റോ ഏഷ്യന്‍ ന്യൂസ് സര്‍വ്വീസ്.

ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടിയും ബന്ധുവുമായ ലുവിയേന ലോധ. ബോളിവുഡ് സിനിമാ മേഖലയിലെ ഡോണാണ് മഹേഷ് ഭട്ടെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ലുവിയേന. സംഭവം വിവാദമാതോടെ ലുവിയേനയ്‌ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സംവിധായകന്‍.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 575 മരണം. രോഗബാധിതരുടെ എണ്ണം 50,224. ഇതുവരെ 1,18,567 പേര്‍ മരിച്ചു. 78.63 ലക്ഷം പേരാണു രോഗബാധിതരായത്. 6.68 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 70.75 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 137 കോവിഡ് മരണം. 6417 പേര്‍ രോഗബാധരായി. കര്‍ണാടകത്തില്‍ 4,471 പേരും തമിഴ്നാട്ടില്‍ 2,886 പേരും ആന്ധ്രയില്‍ 3,342 പേരും പുതുതായി രോഗികളായി.

ആഗോളതലത്തില്‍ ഇന്നലെ രോഗം ബാധിച്ചത് 4,49,478 പേര്‍ക്ക്. മരണം 5,569. ഇതുവരെ 11,54,282 പേര്‍ മരിക്കുകയും 4.29 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 761 പേരും  ബ്രസീലില്‍ 398 പേരും മരിച്ചു.

സൗദി അറേബ്യ ലക്ഷ്യമിട്ട് ശനിയാഴ്ച വീണ്ടും വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു.

പോളണ്ടില്‍ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിധിക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം.പോളണ്ടിലെ തെരുവുകളില്‍ രാത്രിയെന്നും പകലെന്നുമില്ലാതെ പ്രതിഷേധം ആളിക്കത്തുകയാണ്. ആയിരക്കണക്കിന് സ്ത്രീകളാണ് രാജ്യത്തുടനീളം പ്രധാന നഗരങ്ങളില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. കോടതിവിധിയിലൂടെ രാജ്യത്ത് ഗര്‍ഭച്ഛിദ്രങ്ങള്‍ നിരോധിച്ചതിനെതിരെയാണ് പ്രക്ഷോഭം.

പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. സാധുവായ റെസിഡന്റ് കാര്‍ഡുള്ള വിദേശികള്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വരാന്‍ അനുമതി.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുന്‍കൂര്‍ വോട്ട് ചെയ്യാനുള്ള സൗകര്യം

പ്രയോജനപ്പെടുത്തിയാണ് ട്രംപ് വോട്ട് ചെയ്തത്.

ഐപിഎല്ലിലെ ആദ്യ മത്‌സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയുടെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഡല്‍ഹി കാപിറ്റല്‍സിനെ തറപറ്റിച്ചു. 59 റണ്‍സിനാണ് കൊല്‍ക്കത്തയുടെ വിജയം. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് പേരെ പുറത്താക്കി.

ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ ഹൈദരാബാദിനെ 12 റണ്‍സിന് കീഴടക്കി പഞ്ചാബ് .അവസാന ഓവര്‍ വരെ ആവേശം തുളുമ്പിനിന്ന പോരാട്ടത്തില്‍ പഞ്ചാബ് ഐപിഎല്ലിലെ തുടര്‍ച്ചയായ നാലാം ജയം കുറിച്ചു. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്ന ഹൈദരാബാദിന്  മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ഒരു റണ്‍ മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.

സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് വിജയം. ലാലിഗയില്‍ ബാഴ്സലോണയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇറങ്ങിയിട്ടും ബാഴ്സ അഭിമാനപ്പോരില്‍ നാണംകെടുകയായിരുന്നു. 

വിദേശനാണ്യ കരുതല്‍ ശേഖരം ഏറ്റവും ഉയര്‍ന്ന തലത്തില്‍. റിസര്‍വ് ബാങ്ക് കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 16ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 361.5 കോടി ഡോളര്‍ ഉയര്‍ന്ന് 55512 കോടി ഡോളറിലെത്തി. സ്വര്‍ണ ശേഖരം 8.6 കോടി ഡോളര്‍ ഉയര്‍ന്ന് 3668.5 കോടി ഡോളറായി. 2020 ഒക്ടോബര്‍ 9 ന് അവസാനിച്ച മുന്‍ ആഴ്ചയില്‍ കരുതല്‍ ധനം 5.867 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 551.505 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.  എഫ്‌സിഎ 3.539 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 512.322 ബില്യണ്‍ ഡോളറിലെത്തി.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഫെസ്റ്റീവ് സെയിലിന്റെ സമയം കഴിഞ്ഞപ്പോള്‍ നേട്ടമുണ്ടാക്കിയത് ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമി. 50 ലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് വിറ്റഴിച്ചത്. ഫ്‌ലിപ്കാര്‍ട്ടിലും ആമസോണിലും ഒക്ടോബര്‍ 16 നാണ് ഫെസ്റ്റീവ് സെയില്‍ ആരംഭിച്ചത്, ഒക്ടോബര്‍ 22 ന് അവസാനിക്കുകയും ചെയ്തു. ഏതാണ്ട് 15000ത്തോളം റീട്ടെയ്ലര്‍മാര്‍ വഴിയാണ് ഫോണുകള്‍ വിറ്റത്.

കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം  മിസ് ഇന്ത്യയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നവാഗതനായ നരേന്ദ്രനാഥാണ് സംവിധാനം. അമേരിക്കയില്‍ ചായ ബിസിനസ് തുടങ്ങുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നവംബര്‍ നാലിന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി എത്തുന്ന മിസ് ഇന്ത്യയില്‍ രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നാദിയ, നവീന്‍ ചന്ദ്ര, കമല്‍ കാമരാജു എന്നിവരും അഭിനയിക്കുന്നുണ്ട്.

ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'നാരദന്‍' എന്ന ചിത്രത്തില്‍ ടൊവീനോ നായകനാകുന്നു. ഉണ്ണി. ആര്‍ രചന നിര്‍വഹിക്കുന്ന സിനിമയില്‍ അന്ന ബെന്നും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ആഷിഖ് അബു ചിത്രവുമാണ് 'നാരദന്‍. അടുത്തവര്‍ഷം ഏപ്രിലില്‍ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020ല്‍ ലോകം ഉറ്റുനോക്കിയിരുന്ന അവതരണമായിരുന്നു ഹമ്മറിന്റെ ഇലക്ട്രിക് മോഡലിന്റേത്. ഇലക്ട്രിക് പിക്ക് അപ്പായി മടങ്ങിയെത്തുന്ന ഹമ്മര്‍ 2021-ല്‍ എത്തുമെന്നാണ് നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് അറിയിച്ചത്. ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വാഹനം വിറ്റുതീര്‍ന്നു. 2022ലേക്കുള്ള ബുക്കിങ്ങ് അടുത്ത വര്‍ഷമായിരിക്കും ആരംഭിക്കുക. 1.12 ലക്ഷം ഡോളറാണ് ഹമ്മര്‍ ഇ.വിയുടെ വില(ഏകദേശം 83 ലക്ഷം രൂപ).



യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...