ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ 12ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ബാറ്റിംഗ്. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സ്റ്റീവ് സ്മിത്ത് കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളില്ല.
ഷാർജയിലെ ബാറ്റിംഗ് കണ്ടീഷനിലായിരുന്നു രാജസ്ഥാൻ്റെ ആദ്യ രണ്ട് മത്സരങ്ങളും. അതുകൊണ്ട് തന്നെ അത്തരം ഒരു സാഹചര്യത്തിൽ നിന്ന് ദുബായിലേക്കെത്തുമ്പോൾ ടീം എങ്ങനെ അഡാപ്റ്റ് ചെയ്യും എന്നത് നിർണായകമാവും. കൊൽക്കത്തയും ദുബായിൽ ആദ്യമായാണ് കളിക്കുന്നത്. ഇരു ടീമുകളും ആദ്യമായി ദുബായിൽ കളിക്കുന്നതുകൊണ്ട് തന്നെ പിച്ചിനെപ്പറ്റി വ്യക്തമായ ധാരണ ഇരുവർക്കും ഉണ്ടാവില്ല. ഇതുവരെ സീസണിൽ ഉണ്ടായ രണ്ട് ഡെത്ത് ഓവറുകളും ഇതേ സ്റ്റേഡിയത്തിലായിരുന്നു എന്നത് മത്സരം ആവേശകരമാവും എന്ന പ്രതീക്ഷ നൽകുന്നുണ്ട്.