ലോകം കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രനേട്ടം എന്നതിലുപരി കടന്നുപോകുന്ന ഓരോ നിമിഷവും പകർത്തിവെക്കപ്പെടുന്നതിൽ മനുഷ്യന്‍റെ സന്തത സഹചാരികൾ കൂടി ആകുകയാണ് ഇന്ന് ക്യാമറകൾ.. ശാസ്ത്ര സാങ്കേതികക്കപ്പുറം കലയും കൂടിച്ചേരുമ്പോൾ ഫോട്ടോഗ്രാഫിയിലെ മികച്ച കലാകാരന്മാരെയും കൂടി ഓർമ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം..
ഫോട്ടോഗ്രാഫി പറഞ്ഞുതരാൻ പറ്റില്ല പക്ഷെ പഠിക്കാൻ പറ്റും. മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയിൽ നിന്നും ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരുടെ മനസിലേക്ക് തുളഞ്ഞുകയറിയ ഒരു ഡയലോഗ് ആയിരുന്നു അത്… തെല്ലിട നേരത്തിൽ മിന്നിമറയുന്ന അനിർവചനീയ ഗാന്ധിയായ ജീവിത നിമിഷങ്ങളെ ഒരൊറ്റ ക്ലിക്കിൽ ഒപ്പിയെടുക്കുമ്പോൾ പിന്നീട് അവ എക്കാലവും കത്തുസൂക്ഷികനാകുന്ന അമൂല്യ നിധിയായിമാറുന്നു… ശാസ്ത്രത്തിന് ലഭിച്ച എക്കാലത്തെയും മികച്ച കണ്ടുപിടുത്തം തന്നെയായിരുന്നു ക്യാമറയുടേത്. ക്യാമറയിൽ പതിയുന്ന ഓരോ ചിത്രത്തിനും ഒരുപാട് കഥകൾ പറയാനുണ്ടാകും. അവ സമ്മാനിച്ചതാകട്ടെ ഫോട്ടോഗ്രാഫി എന്ന കലയേയും വിസ്മയവും ആകാംഷഭരിതവുമാക്കിയ നിരവധി മികച്ച ഫോട്ടോഗ്രാഫർമാരെയും. ലോകത്ത് സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ദുരന്തത്തിന്‍റെയും യുദ്ധത്തിന്‍റെയും മരണത്തിന്‍റെയും കഥകൾ പറഞ്ഞ നിരവധി ഫോട്ടോഗ്രാഫുകൾ പിന്നീട് ലോകത്താകമാനം തന്നെ വലിയ ചർച്ചകൾക്കും മാറ്റത്തിനും വരെ വഴി തെളിച്ചിട്ടുണ്ട്.