കായംകുളം നഗരസഭാ പരിധിയിൽ സിപിഎം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. സിപിഎം പ്രവർത്തകനായ വൈദ്യൻ വീട്ടിൽ സിയാദിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വാളണ്ടിയർ കൂടിയായ സിയാദിൻ്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി സിപിഎം ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു.കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. എംഎസ്എം സ്‌കൂളിന് സമീപം താമസിക്കുന്ന വൈദ്യൻ വീട്ടിൽ സിയാദാണ്(36)മരിച്ചത്.
കേരളത്തിൽ കൊവിഡ് രോഗവ്യാപനം ശക്തമായി ഉയരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് 1758 പേര്‍ക്കാണ് കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 1,641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതിൽ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്ത് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്.
കൊവിഡ് ബാധിച്ചു മരിച്ച കോതമംഗലം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. കോതമംഗലം ടി ബി കുന്ന് സ്വദേശി താണികുന്നേൽ ടി വി മത്തായി (കുഞ്ഞപ്പൻ, 67) യുടെ മൃതദേഹമാണ് സംസ്കരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മത്തായിയെ തുടർ ചികിത്സക്കായി മാറ്റുകയായിരുന്നു. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. വൻ സുരക്ഷാ സംവിധാനങ്ങളോടെയാണ് സംസ്കാരം നടത്തിയത്.
ഓണാഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ഡിടിഎച്ച് ഓപ്പറേറ്ററായ ഡിഷ് ടിവി കേരളത്തിലെ വരിക്കാർക്ക് ആകർഷകമായ ഓഫറുകളും പാക്കേജുകളും പ്രഖ്യാപിച്ചു. ഓഫറിന്റെ ഭാഗമായി ഡിഷ് ടിവിയുടെ നിലവിലുള്ള ഉപയോക്താക്കൾക്ക് പുതിയ ചാനലുകളും പായ്ക്കുകളും ലഭിക്കും. അതേ സമയം പുതിയ കണക്ഷൻ എടുക്കുന്ന ആളുകൾക്കും മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണം ഓഗസ്റ്റ് 22 ന് ആരംഭിച്ച് സെപ്റ്റംബർ 2ന് അവസാനിക്കുമെങ്കിലും ഡിഷ് ടിവിയുടെ ഓഫർ സെപ്റ്റംബർ 30 വരെ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഈ ഓഫർ കേരളത്തിലെ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ലഭ്യമാവുക.
ബഹറിനിൽ കൊവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശിയും ഇരിട്ടിക്കൂട്ടം ബഹറിൻ ചാപ്റ്ററിന്‍റെ സജീവ പ്രവർത്തകനുമായ സുധീഷ് കുമാർ. രാജ്യത്തു തിരഞ്ഞെടുത്ത 6000 തോളം വോളണ്ടിയർമാരിൽ ആണ് വാക്‌സിൻ പരീക്ഷിക്കുന്നത്. ചൈനയിലെ സിനോഫാം സി എൻ ബി ജി ഉൽപ്പാദിപ്പിച്ച വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം ആണ് ബഹറിനിൽ നടക്കുന്നത്.
ഇന്ത്യയിൽ കൊവിഡ് രോഗവ്യാപനം ശമനമില്ലാതെ തുടരുകയാണ്. ഇന്നും പ്രതിദിന വര്‍ദ്ധനവ് അരലക്ഷത്തിലധികമായി തന്നെ തുടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍, മഹാരാഷ്ട്രയിലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് കൊവിഡ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഉയര്‍ന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളേക്കാള്‍ രോഗം ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. സംസ്ഥാനങ്ങളുടെ കണക്ക് വിശദമായി പരിശോധിക്കാം.
ആന്ധ്രയിൽ രോഗബാധിതjരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ 6000 പിന്നിട്ടു. ഗോവയിൽ മുൻ ഉപമുഖ്യമന്ത്രി രാംകൃഷ്ണ ധാവലിക്കറിനും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു. കർണാടകയിലെ ബിജെപി എംപി ശ്രീനിവാസ് പ്രസാദ് രോഗബാധിതനായി. സമ്പർക്ക പട്ടികയിലുള്ള കർണാടക ബിജെപി ഉപാധ്യക്ഷനും, മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകനുമായ ബി.വൈ വിജയേന്ദ്ര വീട്ടുനിരീക്ഷണത്തിലേക്ക് മാറി. കോയമ്പത്തൂരിലെ ജ്വല്ലറിയിൽ 50 ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചു.
മഹാരാഷ്ട്രയിൽ 11,119 പുതിയ കേസുകളും 422 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,15,477ഉം, മരണം 20,687ഉം ആയി ഉയർന്നു. മൂന്ന് ലക്ഷം കേസുകൾ കടക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി ആന്ധ്ര മാറി. ഒരു ലക്ഷം കേസുകൾ വർധിച്ചത് വെറും പതിനൊന്ന് ദിവസം കൊണ്ട്. സംസ്ഥാനത്ത് ആകെ രോഗബാധിതർ 3,06,261 ആയി.
24 മണിക്കൂറിനിടെ 9,652 പേർക്ക് രോഗം സ്ഥിരീകരിച്ചു. 88 പേർ കൂടി മരിച്ചു. കർണാടകയിൽ രോഗവ്യാപനം അയവില്ലാതെ തുടരുകയാണ്. 7,665 പുതിയ കേസുകളും 139 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,40,948ഉം, മരണം 4,201ഉം ആയി. ബംഗളൂരുവിൽ മാത്രം 2,242 പുതിയ കേസുകൾ. തമിഴ്‌നാട്ടിൽ ആകെ മരണം 6,007. കൊവിഡ് ബാധിതരുടെ എണ്ണം 3,49,654 ആയി. ഉത്തർപ്രദേശിൽ 4336ഉം, പശ്ചിമബംഗാളിൽ 3,175ഉം, ബിഹാറിൽ 3,257ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ഉള്ള വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും.കർശന നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ യാത്രാവിമാനങ്ങൾ പറത്താനാണ് നടപടി.യുഎസ്, യുകെ, ഫ്രാൻസ്, ജർമനി, യുഎഇ, ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം വിമാന സർവീസ് ആരംഭിച്ചിരുന്നു. ആദ്യം സർവീസ് 13 രാജ്യങ്ങളിലേയ്ക്കാകും ഉണ്ടാവുക. ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാന്ഡ്ര, നൈജീരിയ, ബഹ്‌റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്കാകും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക.
ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നീ അയൽ രാജ്യങ്ങളുമായും ചർച്ചകൾ ആരംഭിച്ചു.
ടൊയോട്ട മൊബിലിറ്റി സര്‍വീസ് (ടിഎംഎസ്) എന്ന പേരിൽ പുതിയ കാര്‍ ലീസ്, സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാം ഇന്ത്യയിൽ ആരംഭിച്ച് ടൊയോട്ട-കിര്‍ലോസ്‌കര്‍ മോട്ടോര്‍. പദ്ധതി നടപ്പിലാക്കുക ആദ്യഘട്ടമെന്ന നിലയില്‍ ഡല്‍ഹിയിലും ബംഗളൂരുവിലും മുംബൈയിലുമാണ് . ഇതിന് പിന്നാലെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ടെയോട്ട ഗ്ലാന്‍സ, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, പുറത്തിറക്കാനിരിക്കുന്ന അര്‍ബന്‍ ക്രൂയിസര്‍ എന്നിവയായിരിക്കും ഉപയോക്താക്കള്‍ക്ക് വാടകയ്ക്ക് ലഭ്യമാവുക.
ടൊയോട്ട മൊബിലിറ്റി സര്‍വീസ് (ടിഎംഎസ്) പദ്ധതിയുടെ കീഴില്‍ മാസാമാസം നിശ്ചിത തുക വാടക ഇനത്തില്‍ നല്‍കി കസ്റ്റമേഴ്‌സിന് വാഹനങ്ങള്‍ മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ ( 24 മുതല്‍ 48 മാസം) വരെയാണ് വാടകയ്ക്ക് സബ്‌സ്‌ക്രിപ്ഷന്‍ രീതിയില്‍ വാഹനം
ഉപയോഗിക്കാന്‍ കഴിയുക.മാസാമാസം നല്‍കേണ്ട തുകയില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍, ഇന്‍ഷുറന്‍സ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവയ്ക്കുള്ള തുക കൂടി ഉള്‍ക്കൊള്ളിച്ചിരിക്കും.
ജിയോയുടെ ചില പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഐപിഎൽ ലൈവ് സ്ട്രീം കാണാൻ സാധിക്കും. നേരത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന പ്ലാനുകളും ജിയോ അവതരിപ്പിച്ചിരുന്നു. ഈ സബ്സ്ക്രിപ്ഷനിലേക്ക് ആക്സസുള്ള ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ നിന്ന് ഐപിഎൽ 2020 തത്സമയം സ്ട്രീം ചെയ്യാൻ സാധിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ആശുപത്രിയിൽ. കടുത്ത ക്ഷീണവും ശരീരവേദനയും മൂലമാണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.കോവിഡ് ബാധിച്ച് ചികിത്സയിലായിവുന്ന അദ്ദേഹം രോഗ വിമുക്തനായ ശേഷം വീട്ടിലായിരുന്നു . ആഗസ്റ്റ് 14നാണ് അമിത് ഷാ കോവിഡ് നെഗറ്റീവായത്. ആഗസ്‌റ്റ് 2നാണ് കോവിഡ് സ്‌ഥിരീകരിച്ചത്.
കാസർകോട് ചട്ടഞ്ചാൽ തെക്കിൽ വില്ലേജിൽ ടാറ്റയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ആശുപത്രിയുടെ നിർമാണം പൂർത്തിയായി. കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി സംസ്ഥാനത്ത് നിർമിക്കുന്ന ആദ്യ ആശുപത്രിയാണിത്. ആശുപത്രി സമുച്ചയം സർക്കാരിന് കൈമാറാനാകുംവിധം തയ്യാറായതായി ടാറ്റാ ഗ്രൂപ്പ് കൊച്ചി മേഖലാ ഭരണവിഭാഗം മേധാവി പി എൽ ആന്റണി പറഞ്ഞു. ഇക്കാര്യം കലക്ടറെ അറിയിച്ചിട്ടുണ്ട്.
കുവൈത്തിൽ 60 വയസ് പ്രായമായവർക്കും ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു തത്തുല്യമായ യോഗ്യത ഇല്ലാത്തവർക്കും തൊഴിൽ കരാർ പുതുക്കി നൽകുന്നതല്ലെന്ന് മാനവ വിഭവ ശേഷി സമിതി ഡയറക്റ്റർ ജനറൽ അഹമ്മദ് അൽ മൂസ ഉത്തരവ് പുറപ്പെടുവിച്ചു. 2021 ജനുവരി 1 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. തൊഴിൽ നിയമത്തിലെ 552/2018 ലെ 29-ാം ഖണ്ഠികയിൽ ഭേദഗതി വരുത്തിയാണു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യയിലെ അസന്തുലിതത്തം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. നേരത്തെ ഇത് സംബന്ധിച്ച് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയതോടെയാണു ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്. മലയാളികൾ അടക്കം ആയിരകണക്കിന് വിദേശികൾക്ക് കനത്ത തിരിച്ചടിയാണ് ഇത് വഴി ഉണ്ടാകുക.
യുകെയിലെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കാന്‍ കുടിയേറ്റക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട് ഗേറ്റുകള്‍ തടസമാകുന്നു എന്ന് വിലയിരുത്തല്‍. ഇതെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഇമിഗ്രേഷന്‍ വാച്ച്‌ഡോഗ് കണ്‍സള്‍ട്ടേഷനും ആരംഭിച്ചിട്ടുണ്ട്. ഇ-പാസ്‌പോര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ചിട്ടുള്ളവര്‍ അഭിപ്രായം അറിയിക്കണമെന്നാണ് ബോര്‍ഡേഴ്‌സ് ആന്‍ഡ് ഇമിഗ്രേഷന്റെ സ്ഥാനമൊഴിയുന്ന മേധാവി ഡേവിഡ് ബോള്‍ട്ട് അഭ്യര്‍ഥിച്ചിരിക്കുന്ന
യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയിലെത്തിയ അഞ്ചു മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവരില്‍ 4 പേരെ ഇന്നു രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചയക്കും. ഒരാള്‍ 35 മണിക്കൂറിനുശേഷം പ്രത്യേക അനുമതി ലഭിച്ച് വൈകിട്ടു പുറത്തിറങ്ങി. ഇത്തിഹാദ് എയര്‍വെയ്‌സില്‍ കൊച്ചിയില്‍നിന്ന് 15ന് പുലര്‍ച്ചെ 2.35ന് പുറപ്പെട്ട് 5.10ന് അബുദാബിയില്‍ എത്തിയവരാണിവര്‍. അതിനിടെ, അനുമതി ലഭിക്കാതെ കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്കു യാത്ര ചെയ്യാനെത്തിയ 33 പേരെ ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു തിരിച്ചയച്ചു.
കൊറോണ വൈറസിനെതിരായ വാക്സിൻ നിര്‍മ്മിക്കുകയും പൗരന്മാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സകോട്ട് മോറിസണ്‍. ചൊവ്വാഴ്ചയാണ് ചരിത്രപരമായ തീരുമാനം ഓസ്ട്രേലിയൻ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.