തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പോയതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അദ്ദേഹത്തിന്റെ വാർത്താ സമ്മേളനം ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയത്. മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂർ ദുരന്ത സ്ഥലം സന്ദർശിച്ച മന്ത്രിമാരും ഗവർണറും സ്പീക്കറും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു
മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ; ഇനി അറിയിപ്പുണ്ടാകുംവരെ വാർത്താ സമ്മേളനം ഉണ്ടാകില്ല
വെള്ളിയാഴ്ച, ഓഗസ്റ്റ് 14, 2020