സ്വർണവില പവന് 240 രൂപ കൂടി 38,240 ലെത്തി. ഇതോടെ ഗ്രാമിന് 4780 രൂപയായി. ബുധനാഴ്ച സ്വർണവില 240 രൂപ കുറഞ്ഞ് 38,000 ലെത്തിയിരുന്നു.
42,000 രൂപയിൽ നിന്ന് 38000ത്തിലേക്ക് ഇടിഞ്ഞ ശേഷമാണ് ഇന്ന് നേരിയ തോതിൽ വില വർധിച്ചത്. ആഗോള സ്വർണ വിപണി കഴിഞ്ഞ ദിവസം നേട്ടത്തിലായിരുന്നുവെങ്കിലും 1,952.11 ഡോളർ നിലവാരത്തിലെത്തിയിരുന്നു.
ഡോളറിന് കരുത്താർജിച്ചതും യുഎസ്- ചൈന ചർച്ചകളിലെ ശുഭ സൂചനകളും ഓഹരി വിപണിയിലെ നേട്ടവും സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഫലം വിവിധ മേഖലകളിൽ ദൃശ്യമായതുമാണ് വിലയിലെ മാറ്റത്തിന് പിന്നിൽ.



.jpg)











