ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പൂനെയിലെ ഭാരതി വിദ്യാപീഠ മെഡിക്കൽ കോളജിലാണ് മനുഷ്യരിൽ വാക്‌സിൻ കുത്തിവച്ചത്. തമിഴ്‌നാട്ടിലെ രണ്ട് ആശുപത്രികൾ വാക്‌സിൻ പരീക്ഷണത്തിൽ ചേരുമെന്ന് ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്‌കർ പറഞ്ഞു. അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 23 എംഎൽഎമാർക്ക് രോഗം സ്ഥിരീകരിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് അറിയിച്ചു.
ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു
വ്യാഴാഴ്ച, ഓഗസ്റ്റ് 27, 2020



.jpg)











