കൗൺസിലർ ബേബി പെരേപ്പാടൻറെ പൊതുസമ്മേളനം വിശദമായി.
റീഫണ്ട് വിവാദം കോടതിയിലേക്ക് ;നിയമനടപടികളുമായി മുന്നോട്ടു പോകാൻ പൊതുയോഗ തീരുമാനം
കോവിഡ് പ്രതിസന്ധി മൂലം വിമാനയാത്ര തടസപ്പെട്ടവർക്കു തിരികെ ലഭിക്കാനുള്ള മുഴുവൻ പണവും ട്രാവൽ എജന്റുമാരിൽനിന്നു നേടിയെടുക്കുന്നതിനായി കോടതിയെ സമീപിക്കാൻ ഇന്ന് താലയിലെ സെയ്ന്റ് മാർട്ടിൻ ഡിപോറസ് സ്കൂളിൽ ചേർന്ന പൊതുയോഗം തീരുമാനിച്ചു .പതിനഞ്ചു കുടുംബങ്ങൾ യോഗത്തിൽ പങ്കെടുക്കുകയും വരാൻ സാധിക്കാതിരുന്ന പത്തോളം ഫാമിലിക ൾ എല്ലാ നിയമനടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു . പണം തിരികെ ലഭിക്കാൻ മറ്റു മാർഗങ്ങൾ ഒന്നും അവശേഷിക്കാത്തതിനാൽ നിയമ നടപടികളിലേക്കു പ്രവേശിക്കുന്നതോടെ കൂടുതൽ ആളുകൾ പരാതിയുമായി മുൻപോട്ടു വരുമെന്ന് കരുതപ്പെടുന്നു.
കാൻസൽ ചെയ്ത ടിക്കറ്റിന്റെ മുഴുവൻ തുകയും തിരിച്ചു തരാൻ സാധ്യമല്ല എന്ന ട്രാവൽ ഏജൻസികളുടെ നിലപാടാണ് അനിവാര്യമായ നിയമനടപടികളിലേക്കു യാത്രക്കാരെ നിര്ബന്ധിതരാക്കിയത് . ഒരു യൂറോ പോലും നഷ്ടപ്പെടാതെ മുഴുവൻ തുകയും തിരിച്ചു കിട്ടണം എന്ന കടുത്ത നിലപാടിൽത്തന്നെയായിരുന്നു ഇന്നത്തെ പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവരും . പണം നഷ്ടമായവരുടെ അഭ്യർത്ഥന മാനിച്ചു താല കൗണ്ടി കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ ആണ് പൊതുയോഗം വിളിച്ചു ചേർത്തത് .
പണം തിരികെ ലഭിക്കാനുള്ള ആർക്കു വേണമെങ്കിലും ഈ നിയമനടപടികളിൽ പങ്കുചേരാം . കൂടുതൽ ആളുകളുടെ സംയുക്തമായ പരാതിക്കു അധികം കാലതാമസം ഇല്ലാതെതന്നെഒരു തീരുമാനം കോടതിയിൽ നിന്ന് ഉണ്ടാകുമെന്നാണ് അനുമാനിക്കുന്നത് . ഈ പരാതിയിൽ പങ്കുചേർന്നു പണം തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ഏതെങ്കിലും വ്യക്തികളെ ബദ്ധപ്പെടണമെന്നു അറിയിക്കുന്നു.
📞0872636441 Joychan Mathew
📞0899547876 Saju Chirayath