മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. 136 അടിയിലേക്ക് ജലനിരപ്പ് എത്തിയിട്ടുണ്ട്. പെരിയാറിന്റെ കരയിലുള്ളവരെ ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരൂമാനം. ഉപ്പുതുറ, പെരിയാര്‍ വില്ലേജുകളിലുള്ളവരെ പാര്‍പ്പിക്കുന്നതിനായി രണ്ടുവീതം ക്യാമ്പുകള്‍ തയാറായിട്ടുണ്ട്.
ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ഇന്നും രാവിലെ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് നടത്തിയ തെരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍ (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലിന്‍ മേരി (53) കപില്‍ ദേവ് (25) അഞ്ജു മോള്‍ (21), സഞ്ജയ് (14), അച്ചുതന്‍ (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
കേരളത്തിൽ ഇന്ന് 1,211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി .
ഓഗസ്റ്റ് നാലിന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), ഓഗസ്റ്റ് ആറിന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ മരണം 108 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -292
മലപ്പുറം – 170
കോട്ടയം – 139
ആലപ്പുഴ -110
കൊല്ലം – 106
പാലക്കാട് -78
കോഴിക്കോട് – 69
കാസര്‍ഗോഡ് – 56
എറണാകുളം -54
കണ്ണൂര്‍ – 41
പത്തനംതിട്ട – 30
വയനാട് – 25
തൃശൂര്‍ – 24
ഇടുക്കി – 17
കരിപ്പൂര്‍ വിമാനദുരന്തം: അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചു
കരിപ്പൂർ വിമാന ദുരന്തം അന്വേഷിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷനൽ എസ്പി. ജി. സാബുവിന്റെ നേതൃത്വത്തിൽ 30 അംഗ ടീമിനെയാണ് രൂപീകരിച്ചത്.
നിലവിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത് 123 പേരാണ്. ഇതിൽ പതിനൊന്ന് പേരുടെ നില ഗുരുതരമാണ്. 3 പേരെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം 49 പേർ ആശുപത്രി വിട്ടു. ചികിത്സയിലുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.
പെട്ടിമുടി മണ്ണിടിച്ചിൽ: മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് കാണാതായവരിൽ 41 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാ പ്രവർത്തനം തുടരുകയാണ്. പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ 15 മൃതദേഹങ്ങൾ കൂടി കണ്ടടുത്തു.
അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി. ബി. നൂഹ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം.കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ മണ്ണാറക്കുളഞ്ഞി – പമ്പ റോഡില്‍ (അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലുള്ള ഭാഗത്ത്) നിരവധി സ്ഥലങ്ങളില്‍ മണ്ണ് ഇടിയുന്ന തരത്തില്‍ റോഡ് കീറി വിള്ളലും താഴ്ച്ചയും ഉണ്ടായിരുന്നു.
പിഴയൊടുക്കാൻ പണമില്ല; ബോർഡിംഗ് പാസ് ലഭിച്ചിട്ടും യാത്ര മുടങ്ങി: അവിശ്വസനീയമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആളാണ് മലപ്പുറം തിരുന്നാവായ സ്വദേശിയായ നൗഫൽ. അപകടത്തിൽപ്പെട്ട വിമാനത്തിൽ അവസാന നിമിഷം യാത്ര ചെയ്യാൻ സാധിക്കാതെ പോയ നൗഫലിന്റെ രക്ഷപ്പെടൽ അവിശ്വസനീയം.
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു.രാജ്യത്ത് 21.5 ലക്ഷം കടന്ന് കൊവിഡ് പോസിറ്റീവ് കേസുകൾ. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 21,53011 ആയി. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 192-ാം ദിവസമാണ് കൊവിഡ് കേസുകൾ ഇരുപത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നത്.
കൊവിഡ് കേസുകളിൽ മൂന്നാമതുള്ള ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 861 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 21,53011 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതിൽ 6,28,747 പേര്‍ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 14,80,885 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായിരിക്കുന്നത്.
കരിപ്പൂർ വിമാന അപകടത്തിൽ അന്വേഷണം തുടരുന്നു; ലാൻഡിംഗ് കൃത്യമാകാത്തത് ബ്രേക്കിംഗ് സംവിധാനം തകരാറിലാക്കി എന്ന് സൂചന
കരിപ്പൂർ വിമാന അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. വിമാനമിറങ്ങിയത് ദിശ തെറ്റിയെന്ന് എയർ ട്രാഫിക് കൺട്രോളിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കൂടുതൽ പരിശോധനകൾ ഉണ്ടാകും. ഡിജിസിഎ ഉദ്യോഗസ്ഥരും എയർ ഇന്ത്യ വിദഗ്ധ സംഘവും ഇന്നലെ കരിപ്പൂരിലെത്തി പരിശോധന നടത്തിയിരുന്നു.
ഇന്ത്യയിലെ പ്രതിരോധ മേഖലയിൽ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിരോധ മേഖലയിലെ 101 വസ്തുക്കൾക്കാണ് നിരോധനമേർപ്പെടുത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
മഹാരാഷ്ട്ര,ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു.
ആന്ധാ പ്രദേശിലെ കൊവിഡ് കേന്ദ്രത്തിൽ വൻ അഗ്നിബാധ. ഏഴ് പേർ മരിച്ചു.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അഗ്നിബാധയുണ്ടാകുന്നത്. വിജയവാഡയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ഹോട്ടൽ കൊവിഡ് ചികിത്സാ കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നത്. ഇവിടെയാണ് തീ പിടുത്തമുണ്ടായത്. നിരവധി പേർ ഹോട്ടലിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
യുഎഇയില്‍ ഇന്ന് 225 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 62525 ആയി. ഇന്ന് രാജ്യത്ത് ഒരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തു കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 357 ആയി. 323 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ആകെ 56568 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്തിൽ ഇരട്ട സ്ഫോടനങ്ങൾ ഉണ്ടായതിനു പിന്നാലെ യുഎഇയിലെ അജ്മാനിൽ വമ്പൻ തീപിടുത്തം. അജ്മാനിലെ പഴം, പച്ചക്കറി ചന്തയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. പ്രദേശിക സമയം വൈകിട്ട് 6.30ഓടെ ഉണ്ടായ തീയണക്കാൻ ശ്രമം തുടരുകയാണ്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിൽ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. വൈറസ് വ്യാപനത്തിൽ കുറവില്ലെന്നതും രാജ്യത്തിന്‍റെ ആശങ്ക വർധിപ്പിക്കുകയാണ്. ബ്രസീൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് മരണങ്ങൾ 100,477 ആണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,012,412 ആയും ഉയർന്നിട്ടുണ്ട്.
അമേരിക്കയിൽ ഇതുവരെ 165,074 പേർക്കാണ് വൈറസ് ബാധമൂലം ജീവൻ നഷ്ടപ്പെട്ടത്. 2,638,673 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ 2,346,313 ആക്ടീവ് കേസുകളും നിലവിലുണ്ട്. ഇതിൽ 18,020 പേരുടെ നില ഗുരുതരമാണ്