അയർലണ്ടിലെ മലയാളികളായ ട്രാവൽ ഏജൻസികളുടെ ചൂഷണത്തിനെതിരെ ഇരയായവർ ഒത്തൊരുമിച്ചു ചേർന്ന് രൂപീകരിച്ച കൂട്ടായ്മയായ ഇൻഡോ ഐറിഷ് പാസഞ്ചേഴ്‌സ് ഫോറം ഓഗസ്റ്റ് 25 നു പ്രത്യക്ഷ സമരത്തിലേയ്ക്.
സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും സന്ദർശിക്കാനുള്ള മോഹവുമായി കഷ്ടപെട്ടുണ്ടാക്കി ടിക്കറ്റിനായി കൊടുത്ത പണം യാത്ര മുടങ്ങിയതുമൂലം തിരിച്ചു ചോദിച്ചപ്പോൾ വളരെ ധാർഷ്ട്യത്തോടെയും
നിരുത്തരവാദപരവുമായ മറുപടിയാണ് ട്രാവൽ ഏജൻസികളിൽ നിന്നും ലഭിച്ചത്. "വാങ്ങാൻ പറ്റുമെങ്കിൽ മേടിച്ചോ" എന്നുപറഞ്ഞു വെല്ലു വിളിച്ചപ്പോൾ നഷ്ടപെട്ട പണം തിരികെ ലഭിക്കുന്നതിനും ഇരയായവർക്കു നീതി ലഭ്യമാക്കുന്നതിനുമായിട്ടാണ് ഈ കൂട്ടായ്മ രൂപപ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയ ലക്ഷ്യങ്ങളോ വ്യക്തി വൈരാഗ്യങ്ങളോ ഇതിനു പിന്നിൽ ലവലേശം ഇല്ല എന്ന് ഞങ്ങൾ വ്യക്തമാക്കുന്നു.
ഇൻഡോ ഐറിഷ് പാസ്സഞ്ചേഴ്‌സ് ഫോറം തുടക്കത്തിൽ അയർലണ്ടിലെ രാഷ്ട്രീയ നിയമ മണ്ഡലത്തിൽ പ്രവർത്തിക്കുന്നവരെയും മന്ത്രിമാരെയും, ടി ഡി മാരെയും ബന്ധ പെടുകയും കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ഈ കൊള്ളയുടെ വിവരം ഇന്ത്യൻ എംബസ്സിയെയും ബഹു. ഇന്ത്യൻ അംബാസ്സഡറെയും ധരിപ്പിച്ചു. ഏവരും പരിപൂർണ പിന്തുണയും ഈ പകൽകൊള്ളയ്‌ക്കെതിരെ നിയമ സഹായവും വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായി.
തുടർന്ന് കൂടുതൽ വ്യക്തമായ നിയമോപദേശം കോമ്പറ്റിഷൻ ആൻഡ് കൺസുമെർ പ്രൊട്ടക്ഷൻ കമ്മീഷനിൽ( CCPC) നിന്നും, കമ്മീഷൺ ഫോർ ഏവിയേഷൻ റെഗുലേഷൻ അയർലണ്ടിൽ നിന്നും ലഭിക്കുകയുണ്ടായി. വിവിധ നിയമജ്ഞരെയും ഞങ്ങൾ സമീപിച്ചു.
നിയമപരമല്ലാതെ പിടിച്ചു വച്ചിരിക്കുന്ന തുകയ്ക്കും ,പ്രോസസ്സിംഗ് ചാർജിനും എതിരെ സ്വീകരിക്കാവുന്ന നിയമ നടപടികൾ താഴെ പറയുന്നവയാണ്.
1, 2000 യൂറോയിൽ താഴെയുള്ള ക്ലെയിമുകൾ Small Claim Court സമർപ്പിക്കാവുന്നതാണ്. സോളിസിറ്റർ വേണമെന്നില്ല. സ്വന്തമായി Courts.ie എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി ക്ലെയിം സമർപ്പിക്കാവുന്നതാണ്.
2, കൊടുത്ത പണത്തിനു സർവീസ് ലഭിച്ചിട്ടില്ലാത്തതിനാൽ ബാങ്കിൽ ചാർജ് ബാക് ഫോം പൂരിപ്പിച്ചു നൽകി പണം തിരിച്ചു ആവശ്യപ്പെടാം.
3, കമ്മീഷൻ ഫോർ ഏവിയേഷൻ റെഗുലേഷൻ അയർലണ്ടിന്റെ വെബ്സൈറ്റ് മുഖേനെ പരാതി രേഖപെടുത്താം.
4, 2000 യൂറോയിൽ കൂടുതൽ ഉള്ള കേസ് ഒറ്റയ്ക്കായോ ഒരേ സ്വഭാവം ഉള്ളതുകൊണ്ട് സംയുക്തമായോ സോളിസിറ്റർ മുഖേന ഡിസ്ട്രിക്ട് കോർട്ടിൽ ഫയൽ ചെയ്യാം.
വിദഗ്ദ്ധ നിയമോപദേശ പ്രകാരം Indo Irish Passenger Forum ഡബ്ലിനിലെ പ്രമുഖ സോളിസിറ്റർ മുഖേന സംയുക്തമായി ഡബ്ലിൻ ഡിസ്ട്രിക്ട്
കോർട്ടിൽ കേസ് ഫയൽ ചെയ്യുന്നതിന്റെ നടപടികൾ ആരംഭിച്ചു.
നിയമ നടപടികളിൽ മാത്രം ഒതുങ്ങാതെ ഈ ട്രാവൽ ഏജൻസികളുടെ അത്യാഗ്രഹം പൂണ്ട ചൂഷണത്തിനെതിരെ പ്രത്യക്ഷമായ പ്രതിഷേധ സമരത്തിലേയ്ക്കും കടക്കുന്നു.
മലയാളീ സബ് ട്രാവൽ ഏജൻസികളോടൊപ്പം ഇവരുടെ പ്രധാന ഏജന്റുമാരായ വേൾഡ് ട്രാവൽ സെന്റർ ,ക്ലബ് ട്രാവൽ എന്നിവരെയും കേസിൽ പ്രതി ചേർക്കുന്നതോടൊപ്പം ഇവരുടെയും മലയാളീ ട്രാവൽ ഏജൻസികളുടെയും സ്ഥാപനത്തിന് മുമ്പിൽ ഈ മാസം25 )o തിയതി
11 മണിമുതൽ പ്രത്യക്ഷമായ പ്രതിഷേധ സമരം ഉണ്ടായിരിക്കുന്നതാണ്.
(കോവിഡ്-19 നിബന്ധനകൾക്കനുസരിച്).
സമരപരമ്പരകളുടെ തുടക്കമായി ഇത് സ്വീകരിച്ചോളൂ.!!
ഇവരുടെ തട്ടിപ്പിനിരയായ എല്ലാ പൊതുജനങ്ങളെയും ഈ പ്രതിഷേധ പരിപാടിയിൽ പങ്കു ചേരുന്നതിനായി ഞങ്ങൾ ക്ഷണിക്കുന്നു.
അനീതിയ്ക്കും ചൂഷണത്തിനും എതിരെ ഒരേ മനസോടെ ഒറ്റകെട്ടായി നിങ്ങളും പങ്കു ചേരൂ!!
ഇൻഡോ ഐറിഷ് പാസഞ്ചേഴ്‌സ് ഫോറം
വാർത്ത അയച്ചത് : ജോമിറ്റ് സെബാസ്റ്റ്യൻ
UCMI അറിയിപ്പ് :
കോവിഡ് 19 പാണ്ഡെമിക് സമയത്തു ട്രാവൽ ഏജന്റ്മാരുടെ കെടുകാര്യസ്ഥത മൂലം ക്യാഷ് റീഫണ്ട് ലഭിക്കാതെ വന്നപ്പോൾ .ടിക്കറ്റ് ഏജൻസികളുടെ ഈ തീരുമാനത്തിനു എതിരെ പരാതികൾ ഉയർന്നപ്പോൾ UCMI ഈ കാര്യം ചർച്ച ചെയ്യുകയും ഏജന്റുമായി സംസാരിക്കുകയും നിയമ പ്രകാരമുള്ള തുക തിരിച്ചു നൽകണം എന്ന് ആവശ്യപെടുകയും ചെയ്തിരുന്നു. അതിനു വേണ്ടി പല പ്രാവശ്യം പല ഏജന്റുമാരോടും സംസാരിക്കുകയും ചെയ്തു,ഒരു സർവീസ് എന്നത് ഒരു ടിക്കറ്റ് നു എടുക്കാതെ ആകെ വാങ്ങിയ ടിക്കറ്റിനു അകെ 30 - 50 യൂറോ വച്ച് തീർക്കുവാൻ വരെ ഇപ്പോഴും ചില ഫാമിലികൾ തയ്യാറാണ് . എങ്കിലും അത് പോരാ അയർലണ്ടിലെ കോവിഡ് പ്രോട്ടോകോൾ പ്രകാരം അവകാശപെട്ട പണം എല്ലാ ഉപഭോക്താക്കൾക്കും തിരികെ കൊടുക്കണം എന്നുള്ളതാണ് ഇപ്പോഴും UCMI നിലപാട് എന്നും എല്ലാ ഉപഭോക്താക്കളെയും അറിയിച്ചു.
അംഗങ്ങൾക്കോ മറ്റുള്ളവർക്കോ നിയമപരമായ സഹായങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനും UCMI ഇപ്പോഴും ധീരമായി നിലകൊള്ളുന്നു എല്ലാവരുടെയും സഹകരങ്ങൾക്ക് നന്ദി .
യൂണിറ്റി ഓഫ് കോമൺ മലയാളി അയർലണ്ട്
UCMI കമ്യൂണിറ്റി