സ്കൂൾ ബസുകളിൽ സാമൂഹിക അകലം ബാധകമാകുമെന്ന് മിക്ക മാതാപിതാക്കളും കരുതിയിരിക്കാമെന്ന് പോസ്റ്റ് പ്രൈമറി സ്‌കൂളുകളുടെ നാഷണൽ രക്ഷാകർതൃ കൗൺസിലിന്റെ പ്രതിനിധി മിയ ഫാനിംഗ് പറഞ്ഞു. പക്ഷേ ഇപ്പോൾ പുറത്തിറിക്കിയിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു സാമൂഹ്യ അകലം പാലിക്കാതെ തന്നെ സ്‌കൂൾ ബസുകൾ സർവീസിലേക്ക് മടങ്ങിവരാനുള്ള പദ്ധതികൾ മാതാപിതാക്കൾക്ക് അയച്ച കത്തുകളിൽ വിവരിച്ചിട്ടുണ്ട്,
വിദ്യാഭ്യാസ വകുപ്പ് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
📌വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശമനുസരിച്ച് ഡബ്ലിനിലെ സ്കൂളിലേക്ക് പൊതു ഗതാഗതം നടത്തുന്ന കുട്ടികളോട് നടത്തം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള ആരോഗ്യകരമായ ഓപ്ഷനുകൾക്ക് മുൻഗണന നൽകാൻ ആവശ്യപ്പെടും.📌പോസ്റ്റ്-പ്രൈമറി സ്കൂൾ ഗതാഗത സേവനം ഉപയോഗിക്കുന്ന എല്ലാ സ്റ്റാഫുകളും ബസുകളിൽ ഫെയ് മാസ്‌ക് ധരിക്കണം .
📌ഒരേ സ്കൂളിലെ കുട്ടികൾ ഒരുമിച്ച് ഇരിക്കാനും എല്ലാ സ്കൂൾ ദിവസവും ഒരേ സീറ്റുകൾ ഉപയോഗിക്കാനും പുതിയ നിബന്ധനകൾ ഉപദേശിക്കുന്നു .
📌കുട്ടികൾക്ക് ഒരേ ബസ്സിൽ സഹോദരങ്ങളില്ലാത്തയിടത്ത് അവരുടെ സ്കൂൾ ക്ലാസ്സിലെ ഒരു അംഗത്തോടൊപ്പം ഇരിക്കണമെന്നാണ് നിബന്ധന.
📌 13 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഫെയ്‌സ്മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്.
📌, ബസ് ഡ്രൈവർമാർക്ക് ഫെയ്സ് മാസ്കുകൾ ധരിക്കേണ്ടിവരും, കൂടാതെ ഹാൻഡ് സാനിറ്റൈസറുകളും അധിക ക്ലീനിംഗിന് വിധേയമാകുന്ന വാഹനങ്ങളും നൽകും.
ആശങ്കകൾ ??
പുതിയ നിയമങ്ങൾ, നിബന്ധനകൾ സൂചിപ്പിക്കുന്നത് , സ്കൂൾ ബസുകൾ പൊതുഗതാഗതത്തിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നാണ്. സ്കൂൾ ഗതാഗത സേവനം “ക്ലോസ്‌ഡ് ” കമ്മ്യൂണിറ്റിയാണ് “ഇത് പൊതുഗതാഗതം പോലെയല്ല,പബ്ലിക് ഗതാഗത്തിൽ ആർക്കും പ്രവേശിക്കാൻ കഴിയും,” സ്കൂൾ ഗതാഗത സേവനം നടത്തുന്ന ബസ്സിലുള്ള എല്ലാവരും പരസ്പരം അറിയാമെന്നതും ഡ്രൈവർ കോൺടാക്റ്റ് ട്രേസിംഗ് പ്രശ്നം ഇല്ലായെന്നതും പരിഗണിക്കാം. എന്നാലും ഏതെങ്കിലും തരത്തിൽ വ്യാപനം ഉണ്ടയായാൽ അത് വലിയ അളവിൽ മാറാമെന്നും വിദ്യാഭ്യാസ വകുപ്പിനായി സ്കൂൾ ഗതാഗത സേവനം നടത്തുന്ന ബസ് ഐറാൻ വക്താവ് പറഞ്ഞു,
വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂൾ ഗതാഗത സേവനം ഡബ്ലിനിൽ ഇല്ലാത്തതിനാലും ഡബ്ലിനിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ് എന്നിരുന്നാലും നഗരങ്ങളിലോ പ്രദേശങ്ങളിലോ സ്‌കൂൾ കുട്ടികൾക്ക് പബ്ലിക് ട്രാൻസ്‌പോർട്ട് സേവനം ആവശ്യമായി വരാം. എന്നാൽ കുട്ടികൾ പൊതുഗതാഗതം നടത്തുന്ന മേഖലകളുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ ആയിരക്കണക്കിന് സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്നത് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് എന്നും . എന്ത് നടപടികൾ സ്വീകരിക്കും എന്നതിനെക്കുറിച്ച് ദേശീയ ഗതാഗത അതോറിറ്റിയോട് ചോദ്യങ്ങളുണ്ടെന്നും . നടപടികളെക്കുറിച്ച് ദേശീയ ഗതാഗത അതോറിറ്റി(എൻടിഎ) “ഞങ്ങളുമായി നേരിട്ട് ആലോചിക്കുമെന്ന്” പ്രതീക്ഷിക്കുന്നതായി ദേശീയ ബസ്സ് ,റെയിൽ വർക്കേഴ്‌സ് യുണിയൻ പ്രതിനിധി ഡെർമോട് ഓ ലിയറി പറഞ്ഞു.
“ബസ് ഐറാൻ, ഗതാഗത വകുപ്പ്, എൻടിഎ എന്നിവരുമായി ഇടപഴകാൻ വകുപ്പ് എന്ത് ശ്രമങ്ങളാണ് നടത്തിയത്? ലേബർ എജ്യുക്കേഷൻ വക്താവ് അയോഡൻ റോർഡാൻ പദ്ധതികളെ “ആശങ്കാജനകമാണ്” എന്ന് വിശേഷിപ്പിച്ചു.
.ബസ് ഐറാനും സ്വകാര്യ കമ്പനികളുമായി ഡിപ്പാർട്ട്മെന്റ് ആലോചിച്ചിട്ടുണ്ടെന്നും ബസ് ഐറാൻ സ്കൂൾ ഗതാഗത സേവനങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നതായി ദേശീയ ബസ്സ് ,റെയിൽ വർക്കേഴ്‌സ് യുണിയൻ പ്രതിനിധി ഡെർമോട് ഓ ലിയറി പറഞ്ഞു