വെള്ളക്കാരന്റെ അധിനിവേശത്തിനെതിരെ ചോരചിന്തി പോരാടിയ ആയിരങ്ങളുടെ വിശ്വാസത്തിലും നിശ്വാസത്തിലും
ഭാരതം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. മഹാമാരി ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും ഓരോ ഭാരതീയനും ഇത് ആത്മാഭിമാനത്തിന്റെ നിമിഷമാണ്.
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി.
പതാക ഉയർത്തലിനുമുമ്പ് അദ്ദേഹം സായുധസേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർച്ചയായി ഏഴാം തവണയാണ് നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്. വൈകീട്ട് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലും നൂറോളം അതിഥികൾ മാത്രമേ പങ്കെടുക്കൂ. ഇവരിൽ 26 പേർ ആരോഗ്യപ്രവർത്തകരുൾപ്പെടെയുള്ള 'കോവിഡ് പോരാളികളാ'ണ്.
പതിനേഴാം നൂറ്റാണ്ട് ല്‍ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു. 1885ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു. ഇതിന് പിന്നാലെ 1947ൽ ഓഗസ്റ്റ് 15 അർധരാത്രി ഇന്ത്യ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു.