ഇന്ന് 956 പേര്‍ക്ക് കേരളത്തിൽ കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമായിട്ടില്ല 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
മലപ്പുറം ജില്ലയിലെ 219 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 178 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 118 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 100 പേര്‍ക്കും, എറണാകുളം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 52 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളിലെ 33 പേര്‍ക്ക് വീതവും, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 32 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 20 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇന്ത്യയിൽ 22 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. തുടർച്ചയായ നാലാം ദിവസവും 60,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 2,215,074 ആയി. ആകെ മരണം 44,386. ഇരുപത്തിനാല് മണിക്കൂറിനിടെ 62,064 പോസിറ്റീവ് കേസുകളും 1007 മരണവും റിപ്പോർട്ട് ചെയ്തു.
അതേസമയം, രാജ്യത്തെ രോഗമുക്തരുടെ എണ്ണം 15 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,859 പേർ രോഗമുക്തരായി. ഇന്നലെ 477,023 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു.
മഹാരാഷ്ട്രയിലും ആന്ധ്രയിലും പ്രതിദിനം പതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം തുടരുകയാണ്. ആന്ധ്രയിൽ ആകെ മരണങ്ങൾ 2000 കടന്നു. കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ, അസം സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി.
ഡോക്ടർമാരുടെ ക്വറന്റീൻ കാലാവധി ഓൺ ഡ്യൂട്ടി ആയി കണക്കാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. ഇക്കാര്യം കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.ക്വറന്റീൻ കാലാവധി അവധിയായി കണക്കാക്കരുതെന്ന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.
കുറിപ്പ്: SMS എന്നാൽ അറിയില്ലാത്തവർക്കായി