കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഇന്നു സ്വാതന്ത്ര്യദിനാഘോഷം. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. ഇന്നു രാവിലെ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്‌തു.
കേരളത്തിൽ കൊവിഡ് പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജലദോഷ പനിക്കാര്‍ക്ക് അഞ്ചു ദിവസത്തിനകം ആന്റിജന്‍ ടെസ്റ്റ് നടത്തും. നേരത്തെ ജലദോഷ പനിയുമായി എത്തുന്ന സംശയകരമായ സാഹചര്യങ്ങളില്‍ നിന്നുള്ളവരെ മാത്രമാണ് പരിശോധിച്ചിരുന്നത്. ഗുരുതരമായ ശ്വാസകോശ രോഗമുള്ളവര്‍ക്ക് ഇനി മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന തന്നെ നടത്തും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് എതെങ്കിലും രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് അഡ്മിഷനു മുന്‍പ് തന്നെ കൊവിഡ് പരിശോധന നടത്തണം. പ്രൈമറി കോണ്ടാക്ടില്‍ ഉള്ള എല്ലാ ആളുകള്‍ക്കും എട്ടാം ദിവസം മുതല്‍ ആന്റിജന്‍ പരിശോധന നടത്തും.
കേരളത്തിൽ 1608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
മലപ്പുറം – 362
തിരുവനന്തപുരം -321
കോഴിക്കോട് -151
ആലപ്പുഴ – 118
എറണാകുളം – 106
കൊല്ലം – 91
തൃശൂര്‍ – 85
കാസര്‍ഗോഡ് – 81
പാലക്കാട് – 74
കണ്ണൂര്‍ – 52
പത്തനംതിട്ട – 49
വയനാട് – 48
കോട്ടയം – 39
ഇടുക്കി – 31
ഏഴ് മരണമാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് നാലിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ഓഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), ഓഗസ്റ്റ് മൂന്നിന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവന്‍ (64), ഓഗസ്റ്റ് എട്ടിന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി അസീസ് ഡിസൂസ (81), ഓഗസ്റ്റ് 11ന് മരണമടഞ്ഞ എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി (75), ഓഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ഓഗസ്റ്റ് ഏഴിന് മരണമടഞ്ഞ അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവരുടെ പരിശോധനാഫലം കൊവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 146 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന്‍ എസ്.പി.ബി. ചരണ്‍ പറഞ്ഞു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.പി.ബിയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണനിലയിലാണ്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും അച്ഛന്‍ തിരിച്ചുവരുമെന്നും മകനും ഗായകനുമായ എസ്.പി.ബി. ചരണ്‍ പറഞ്ഞു.