വിസ്താര എയർലൈൻസ് കൊച്ചി-ലണ്ടൻ സർവീസ് ആരംഭിക്കുന്നു ഫ്ലൈറ്റിനെപ്പറ്റി മേയർ ടോം ആദിത്യ സംസാരിക്കുന്നു .സെപ്റ്റമ്പർ 4 മുതൽ മലയാളിക്ക് ഇനി നേരിട്ട് പറക്കാം. സെപ്റ്റംബർ മുതൽ ലണ്ടൻ - കൊച്ചി റൂട്ടിൽ നേരിട്ട് വിമാന സർവീസ്.
വിസ്താര വിമാന സർവീസ് ജർമനിയിലേക്ക് | ജർമൻ മലയാളികൾക്ക് ഓണസമ്മാനം | വിസ്ഥാര വിമാന സർവീസ് പാരിസിലേക്കും
എയർ ഇന്ത്യ അഞ്ച് യൂറോപ്യൻ സർവീസുകൾ നിർത്തുന്നു
ഇന്ത്യ കോവിഡ് -19 പാൻഡെമിക് മൂലമുണ്ടായ നഷ്ടത്തിന്റെ ഫലമായി, തങ്ങളുടെ അഞ്ച് യൂറോപ്യൻ സ്റ്റേഷനുകൾ അടച്ചുപൂട്ടുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചു.
വിമാനക്കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് കോവിഡ് മൂലം യാത്രകാർ കുറഞ്ഞതു കണക്കിലെടുത്ത്, എയർ ഇന്ത്യ (AI) വിയന്ന, മിലാൻ, മാഡ്രിഡ്, കോപ്പൻഹേഗൻ, സ്റ്റോക്ക്ഹോം എന്നിവിടങ്ങളിലെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചു. പ്രാദേശിക അഭിഭാഷകരുമായി കൂടിയാലോചിച്ച് അടച്ചുപൂട്ടുന്നതിനുള്ള നടപടികൾ സർവീസുകൾ അടയ്‌ക്കേണ്ട സമയപരിധികൾ ഉപദേശിക്കുകയും ചെയ്യും, ”എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു
കൊച്ചിയിലേക്ക് ഹീത്രൂവില്‍ നിന്നും നേരിട്ടുള്ള വിമാനം
ഈ മാസം 29 മുതല്‍ എല്ലാ ശനിയാഴ്ചയും കൊച്ചിയിലേക്ക് ഹീത്രൂവില്‍ നിന്നും നേരിട്ടുള്ള വിമാനം; രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം അര്‍ദ്ധ രാത്രി കൊച്ചിയില്‍
ആ ദുരിതം കോവിഡ് കാലത്തെങ്കിലും ഇനി അനുഭവിക്കേണ്ടതില്ല എന്നതാണ് അഞ്ചാം ഘട്ടം വന്ദേഭാരത് പദ്ധതിയുമായി യുകെ യിലേക്ക് എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് എത്തുന്ന എയർ ഇന്ത്യ വിമാനം തിരികെ പറക്കുന്നത് ശനിയാഴ്ചയാണ്. രാവിലെ ലണ്ടനിൽ നിന്നും പുറപ്പെടുന്ന വിമാനം അന്ന് രാത്രി കൊച്ചിയിൽ ലാൻഡ് ചെയ്യും. ഇതുവഴി കേരളത്തിലും യുകെയിലും ഒറ്റപ്പെട്ടു പോയ മലയാളി കുടുംബങ്ങൾക്ക് മറ്റും കാര്യമായ പ്രയാസം കൂടാതെ ഇരു സ്ഥലത്തും എത്തിച്ചേരാൻ സാധിക്കും
തൽക്കാലം ഒരാഴ്ച ഒരു സർവീസാണ് അഞ്ചാം ഘട്ടം വന്ദേ ഭാരത് മിഷനിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ 5 വിമാനങ്ങൾ അഞ്ചു ആഴ്ച പറക്കുന്നതോടെ സെപ്റ്റംബർ മാസം അവസാനം വരെ ഈ വിമാനം യുകെ മലയാളികൾക്ക് ആശ്വാസമായി മാറും. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് 435 പൗണ്ടും തിരിച്ചുള്ള കൊച്ചി - ലണ്ടൻ യാത്രക്ക് 470 പൗണ്ടും ശരാശരി നിരക്ക് ഈടാക്കിയാണ് എയർ ഇന്ത്യ സർ വീസ് നടത്തുന്നത്. വൺവേ ബുക്കിംഗ് മാത്രമാണ് അനുവദനീയം. ഇരു രാജ്യത്തും എത്തുമ്പോൾ അതാത് സർ ക്കാരുകൾ അനുശാസിക്കുന്ന ക്വാറന്റീൻ രീതികൾ പിന്തുടരേണ്ടിയും വരും. സാധാരണ ഫ്ളൈറ്റുകൾ ആരംഭിക്കുന്നതിന്റെ മുന്നൊരുക്കമായാണ് കൂടുതൽ റൂട്ടുകളിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിക്കുന്നതെന്നും സൂചനയുണ്ട്.
ബ്രിസ്റ്റൊളിലെ ബ്രാഡ്ലി സ്റ്റോക്ക് കൌൺസിൽ മുൻ മേയറുമായ ടോം ആദിത്യ, മുൻ മന്ത്രി അൽഫോൻസ് കണ്ണന്താനം, എംപി, സിയാൽ ചെയർമാൻ വി.ജെ.കുര്യൻ, എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസാൽ, ലണ്ടനിലെ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ചരൺജിത് സിംഗ്, റിട്ടയേർഡ് ഐ.എ.എസ് ഓഫിസർ എം.പി. ജോസഫ്, ലണ്ടനിൽ സോളിസിറ്ററായ ഷെയ്മ അമ്മൽ തുടങ്ങിയവരുടെ മാസങ്ങൾ നീണ്ട ശ്രമഫലമായാണ് കൊച്ചിയിലേക്കുള്ള ഡയറക്ട് സർവീസ് ഇപ്പോൾ പ്രാവർത്തികമാകുന്നത്
മലയാളികൾക്ക് ഓണസമ്മാനമായി ലഭിച്ച ഈ പ്രത്യേക സർവീസുകളിലേക്ക് എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. | സെപ്റ്റംബർ 4,11,18,25 തിയതികളിൽ കൊച്ചിയിൽനിന്നും ലണ്ടനിലേക്കും 5,12,19, 26 തിയതികളിൽ തിരിച്ച് കൊച്ചിയിലേക്കുമാണ് സർവീസുകൾ. |