മെറിനും ഭര്‍ത്താവ് ഫിലിപ്പ് മാത്യുവും തമ്മില്‍ പിണക്കത്തിലായിരുന്നു വെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊലപാതക കാരണമോ മറ്റു വിശദാംശങ്ങളോ ഒന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. രാവിലെ ഏഴരയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഏരിയയില്‍ എത്തിയപ്പോഴാണ് മെറിന് കുത്തേറ്റത്.17 കുത്ത് ഏറ്റു. കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നോറാ (2)ഏക മകള്‍ ആണ്.
അമേരിക്കയിൽ നഴ്സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു
ചൊവ്വാഴ്ച, ജൂലൈ 28, 2020
അമേരിക്കയില്‍ കോട്ടയം സ്വദേശിനിയായ നഴ്‌സിനെ കുത്തി ക്കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് സൂചന. സൗത്ത് ഫ്‌ളോറിഡ കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സായ മെറിന്‍ (28)ജോയിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മോനിപ്പള്ളി ഔരാലില്‍ ജോയിയുടെ മകളാണ്.