കോവിഡ് -19 നു മായി ബന്ധപ്പെട്ടു അയർലണ്ടിൽ ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് , 24 പുതിയ കേസുകൾ കൂടി ഇന്ന് രേഖപ്പെടുത്തി .അയർലണ്ടിൽ കോവിഡ് -19 ബാധിച്ചു മരിച്ചവരുടെ അകെ എണ്ണം 1,764 ആയി ഉയർന്നു.ഇതുവരെ ഇന്നത്തെ 24 കേസുകൾ ഉൾപ്പടെ 25,869 കേസുകൾ സ്ഥിരീകരിച്ചു.
കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കാൻ സമൂഹത്തെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തി കൊണ്ട് എച്ച്എസ്ഇ ട്വീറ്റ് ചെയ്തു. " ഈ വാരാന്ത്യത്തിൽ നിങ്ങൾ പ്രിയപ്പെട്ടവരെ കാണാൻ പോകുകയാണെങ്കിൽ, ദയവായി രണ്ട് മീറ്റർ അകലം പാലിക്കാൻ ഓർമ്മിക്കുക."
നല്ല ശുചിത്വം പാലിക്കണമെന്നും കൈ വൃത്തിയായി കഴുകണമെന്നും എച്ച്എസ്ഇ ജനങ്ങളെ ഓർമിപ്പിച്ചു .
കോവിഡ് -19 അണുബാധകളിൽ 80% മിതമായതോ ലക്ഷണമില്ലാത്തതോ ആണെന്നും 15% കടുത്ത അണുബാധയാണെന്നും ഓക്സിജൻ ആവശ്യമാണെന്നും 5% ഗുരുതരമാണെന്നും വെന്റിലേഷൻ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
സാധാരണയായി, രോഗം പകരുവാൻ നിങ്ങൾ ഒരു രോഗബാധിതന്റെ പരിസരത്ത് 15 മിനിറ്റോ അതിൽ കൂടുതലോ ആയിരിക്കണം, കൂടാതെ അവരുടെ രണ്ട് മീറ്ററിനുള്ളിൽ, അപകടസാധ്യത കണക്കിലെടുക്കുക, അല്ലെങ്കിൽ ഒരു അടുത്ത സമ്പർക്കം നിങ്ങളെ രോഗബാധിതൻ ആക്കാം ശ്രദ്‌ധിക്കുക .