കാസര്‍കോട് ചെങ്കളയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് . വധുവിനും വരനും ഉള്‍പെടെയുള്ളവർക്കു രോഗം പിടിപെട്ടു. ജൂലൈ 17നാണ് വിവാഹം നടന്നത് . അന്‍പതില്‍ കൂടുതല്‍ പേര്‍ ചടങ്ങില്‍ പങ്കെടുത്തായി സൂചനയുണ്ട്. കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയതിന് കേസെടുക്കും
കൊല്ലം ആദിച്ചനല്ലൂരിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലുള്ളവര്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കുന്നത് തടഞ്ഞ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അസഭ്യവര്‍ഷം. മുറിയില്‍ നിന്നു പുറത്തിറങ്ങിയ രോഗി, രോഗം പകര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
സീനിയര്‍ ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകള്‍ പുറത്തിറക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പൊലീസുകാരുടെ മനോവീര്യവും ക്ഷേമവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇടുക്കി എസ്പി ഇറക്കിയ ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് ഡിജിപിയുടെ മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ ജില്ലാ പൊലീസ് മേധാവിമാരില്‍ നിന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ കാവാലം ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇതോടൊപ്പം അമ്പലപ്പുഴ താലൂക്കില്‍ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 16, കാര്‍ത്തികപ്പള്ളി താലൂക്കില്‍ പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 11 എന്നിവയും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവിട്ടു
കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന സിനിമ തിയറ്ററുകള്‍ അടുത്തമാസം തുറക്കുന്നത് പരിഗണിക്കണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. തിയറ്റര്‍ ഉടമകളുടെയും സിനിമ വിതരണക്കാരുടെയും പ്രതിനിധികള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രാലയ സെക്രട്ടറി അമിത് ഖരെയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റില്‍ തിയറ്റുകള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് വാര്‍ത്താ വിതരണമന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചത്
സഹോദരന്റെ കരാറുകളെ കുറിച്ച് വിവരാവകാശം ചോദിച്ചതിന് ഡിവൈഎഫ്‌ഐ നേതാവിന്റെ കാൽവെട്ടുമെന്ന ഭീഷണി. പാലക്കാട്, പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറി ബിജുവാണ് കേട്ടാൽ അറയ്ക്കുന്ന തെറിയോടൊപ്പം അരമണിക്കൂർ മതി തീർക്കാൻ എന്നു ഭീഷണിപ്പെടുത്തുന്നത്. എലപ്പുള്ളി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൂടിയാണ് ബിജൂ.
കെ മുരളീധരൻ എംപിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മുരളീധൻ തന്നെയാണ് ഇക്കാര്യം ഫേസ് ബുക്കിൽ കുറിച്ചത്. വടകര ചെക്ക്യാട്ടെ ഒരു വിവാഹ വീട്ടിൽ എത്തിയതിനെ തുടർന്ന് ജില്ലാ കളക്ടർ നിരീക്ഷണത്തിൽ പോകാൻ കെ മുരളീധരനോട് നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായതായി കണ്ടെത്തിയത്
കോഴിക്കോട്ട് 3000 മുതൽ 4000 വരെ കൊവിഡ് രോഗികൾ ഉണ്ടായേക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. പ്രത്യേക പരിഗണന വേണ്ടവർക്കായി കൊവിഡ് കെയർ സെന്റർ നിർമിക്കും. കൂടാതെ ബീച്ച് ആശുപത്രിയിലിനി കൊവിഡ് ചികിത്സ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
ക്വാറന്റീൻ ലംഘിച്ച് മുങ്ങിയ കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്രയ്ക്ക് വീണ്ടും നിയമനം. നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ആലപ്പുഴ സബ് കളക്ടറായാണ് ചുമതലയേൽക്കുന്നത്. ക്വറന്റീൻ ലംഘിച്ചതിന് ഇദ്ദേഹത്തെ വാക്കാൽ താക്കീത് നൽകി സർവീസിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.
സര്‍ക്കാരിന്റെ ദയനീയാവസ്ഥയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെന്ന് ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അഴിമതികള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനോട് സിപിഎമ്മിന് പകയാണെന്നും ഉമ്മന്‍ ചാണ്ടി
കെകെ മഹേശന്റെ മരണം വെള്ളാപ്പള്ളി നടത്തിയ കൊലപാതകം എന്ന് സുഭാഷ് വാസു. മഹേശനെതിരെയുള്ള വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. മഹേശൻ അല്ല സാമ്പത്തിക ക്രമക്കേട് കാണിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്നും ഇക്കാര്യം മരിക്കുന്നതിന് മുൻപ് മഹേശൻ തന്നോട് പറഞ്ഞിരുന്നതായും സുഭാഷ് വാസു വ്യക്തമാക്കി.
റിസർവ് ബാങ്കിന്റെ അധികാരങ്ങൾ ദുർബലപ്പെടുത്തിയതിനും പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള ചട്ടത്തിൽ വെള്ളം ചേർത്തതായി റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ. വായ്പാ തിരിച്ചടവുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 2014 മുതലുള്ള ശ്രമങ്ങളെയാണ് ഇത് ഇല്ലാതാക്കിയതെന്ന് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ രൂക്ഷമായ ഭായിൽ വിമർശിച്ചു.
കൊവിഡ് ആശങ്കയിൽ കൊല്ലം ജില്ലയുടെ മുക്കാൽഭാഗവും അടച്ചു. അൻപത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 31 ഇടവും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.
നിയന്ത്രണങ്ങൾ തുടരുമ്പോഴും തലസ്ഥാന നഗരിയിൽ കൊവിഡ് ആശങ്ക ഒഴിയുന്നില്ല. തിരുവനന്തപുരത്ത് ലാർജ് ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗ വ്യാപനം.അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് ഉള്ളത്. പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, ബീമാപ്പള്ളി, അഞ്ചു തെങ്ങ് തുടങ്ങിയ പ്രദേശങ്ങളാണ് ലാർജ് ക്ലസ്റ്റർ വീഭാഗത്തിൽപ്പെടുന്നത്
കണ്ണൂരിൽ കൊവിഡ് ചികിത്സയിലിരിക്കെ ജയിൽ ചാടിയ പ്രതിയുടെ സമ്പർക്കപ്പട്ടിക സങ്കീർണം. കാൽനടയായും ബസിലും ഇയാൾ ഏറെ ദൂരം സഞ്ചരിച്ചു. നിരവധി പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയതായാണ് സൂചന. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിവച്ചു. കൂടുതൽ പ്രദേശങ്ങൾ കണ്ടൈൻമെന്റ് സോണുകളാകുമ്പോൾ പ്രധാന നേതാക്കൾക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം.
കണ്ണൂർ പാലത്തായി പീഡനക്കേസ് അന്വേഷണത്തിന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാസർഗോഡ് എസ്പി ഡി ശിൽപ, കണ്ണൂർ നാർകോട്ടിക് സെൽ ഡിവൈഎസ്പി രേഷ്മ രമേശ് ഐപിഎസ് എന്നിവരെയാണ് അന്വേഷണം നടത്തുക. ഇരയുടെ കുടുംബത്തിന്റെ ആവശ്യമായിരുന്നു പീഡനക്കേസ് വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്നുള്ളത്.
എറണാകുളം ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ. തുറവൂർ വാർഡ് 4, 14, തിരുവാണിയൂർ വാർഡ് 7, കളമശേരി ഡിവിഷൻ 6, ചേരാനല്ലൂർ വാർഡ് 17 എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. കൊവിഡ് സമൂഹ വ്യാപന സാധ്യത മുന്നിൽ കണ്ട് എറണാകുളത്ത് കനത്ത ജാഗ്രതയാണ് ഉള്ളത്.
ഉത്ര വധക്കേസിൽ സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യെമൊഴി. കേസിലെ രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായ സുരേഷും സൂരജിന്റെ അടുത്ത സുഹൃത്തുക്കളായ അഞ്ച് പേരുമാണ് സിആർപിസി 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയത്.ഒന്നിച്ച് ജീവിക്കാൻ താത്പര്യമില്ലെന്നും ഉത്രയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നും സൂരജ് പല തവണ പറഞ്ഞതായാണ് മൊഴി.
കോവിഡ് കാലത്ത് മുന്നറിയിപ്പില്ലാതെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍. ഇതോടെ കടുത്ത ആശങ്കയിലാണ് ഇരുന്നൂറോളം വരുന്ന തൊഴിലാളികള്‍. അതേ സമയം ക്ഷീരകര്‍ഷകരുടെ മക്കള്‍ക്ക് ജോലി നല്‍കാനാണ് നടപടിയെന്നാണ് മില്‍മയുടെ വിശദീകരണം.
എറണാകുളം മാര്‍ക്കറ്റിലെ ഇളവുകള്‍ വിജയകരമാണെങ്കില്‍ നിലവില്‍ അടച്ചിട്ടിരിക്കുന്ന മീന്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ളവ തുറക്കുമെന്ന് കമ്മീഷണര്‍ വിജയ് സാഖ്റേ. രോഗ വ്യാപനം തടയുന്നതിനാണ് മാര്‍ക്കറ്റുകള്‍ അടച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ചെല്ലാനം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയ് സാഖ്റേ പറഞ്ഞു.
സ്വര്‍ണക്കടത്തിന് സ്വപ്ന സുരേഷിനെയും സംഘത്തെയും സഹായിച്ച ഉന്നതരിലേക്ക് വിരല്‍ചൂണ്ടി എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. നയതന്ത്രചാനല്‍ വഴി സ്വര്‍ണംകടത്താന്‍ ഉന്നതരുടെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കെയാണ് ഉന്നതബന്ധം പ്രസക്തമാകുന്നത്.
കോവിഡ് ബാധിക്കുകയോ ക്വാറന്റീനിൽ പോവികയോ ചെയ്‌താൽ വകുപ്പുതല നടപടിയെടുക്കുമെന്നുള്ള വിവാദ സർക്കുലർ പിൻവലിക്കാതെ ഇടുക്കി പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ- കട്ടപ്പന ഡി വൈ എസ് പിമാർ ഇന്നലെ ഇറക്കിയ സർക്കുലർ ആണ് വിവാദമായത്. കോവിഡ് കാലത്ത് മികച്ച സേവനം നൽകുന്ന പൊലീസുകാരോടുള്ള അവഹേളനമാണ് ഉത്തരവെന്ന് ആക്ഷേപം ശക്തമായി.
സി. ജ്യോതിസ് വട്ടച്ചിറയിൽ SABS (43) ചങ്ങനാശേരി പ്രൊവിൻസ് 25/07/2020 ശനി രാത്രി 9.30 ന് ഹൃദയാഘാതം മൂലം തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വച്ച് നിര്യാതയായി ആയി. മൃതസംസ്കാരം പിന്നീട്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നിർണായക കണ്ണി കെ ടി റമീസിനെ പ്രതി ചേർക്കാൻ എൻഐഎ. റമീസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് തെളിവുണ്ടെന്ന് എൻഐഎ അധികൃതർ വെളിപ്പെടുത്തി. ഇയാളുടെ പങ്ക് സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത് കേസിലെ പ്രതിയായ സന്ദീപാണ്. കൂടാതെ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്‍റെയും സന്ദീപിന്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി
ചലച്ചിത്ര മേഖലയിൽ കള്ളപ്പണ ഇടപാടുണ്ടെന്ന് വെളിപ്പെടുത്തി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും നിർമാതാവുമായ സിയാദ് കോക്കർ. സിനിമ മേഖലയിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണകടത്തുമായി ബന്ധപ്പെട്ട പണം സിനിമ മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണം.
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുക്കി. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സ്വപ്‌നയുടേയും സന്ദീപിന്റേയും മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.
നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്‌നയുടെ മൊഴി. സാധിക്കുമെങ്കിൽ അറ്റാഷെയെ പിടികൂടാനും സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ഓരോ തവണ സ്വർണം കടത്തുമ്പോഴും 1000 ഡോളർ വീതം അറ്റാഷെയ്ക്ക് നൽകുമായിരുന്നു. സ്വർണക്കടത്ത് പ്രശ്‌നമായപ്പോൾ അറ്റാഷെ കൈയ്യൊഴിഞ്ഞെന്നും സ്വപ്‌നയുടെ മൊഴിയിൽ വ്യക്തമാക്കുന്നു.
ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി
സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നവർ സമർപ്പിക്കുന്ന വിവാഹ നോട്ടീസ് ഇനി മുതൽ രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കില്ല. നിലവിലെ കേന്ദ്ര നിയമപ്രകാരം സബ് രജിസ്ട്രാർ ഓഫീസിലെ നോട്ടീസ് ബോർഡിൽ മാത്രം പ്രദർശിപ്പിക്കുന്നതിന് നിർദേശം നൽകി. സ്വകാര്യ വിവരങ്ങൾ പലരും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. മന്ത്രി ജി സുധാകരൻ അറിയിച്ചതാണ് ഇക്കാര്യം.
തൊഴിലുറപ്പ് ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസ് അടച്ചു. ഓഫീസിലെ ജീവനക്കാരോടും 17 മെമ്പർമാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.
കൊച്ചിയിൽ ആനത്തിമിംഗലം അല്ലെങ്കിൽ കടലാന എന്ന് വിളിക്കുന്ന കടൽ ജീവി ചത്തടിഞ്ഞു. തോപ്പുംപടിയ്ക്കടുത്ത് മാനശേരി ഭാഗത്താണ് സംഭവം. കടലിലെ തിരകളുടെ ഒഴുക്കിനനുസരിച്ച് ജീവിയുടെ ശവശരീരം വടക്കോട്ട് ഒഴുകുന്നുവെന്നാണ് വിവരം. അഴുകിത്തുടങ്ങിയ ശവശരീരം തീരദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകർ സന്ദീപ് നായരും റമീസുമെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി.
കസ്റ്റംസിനാണ് സ്വപ്‌ന മൊഴി നൽകിയത്. ദുബായിൽവച്ചാണ് റമീസും സന്ദീപും തന്നെ പരിചയപ്പെട്ടത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാർ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചിട്ടുണ്ട്.ബാങ്കിലുള്ള നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നും സ്വപ്‌ന മൊഴി നൽകി
ജമ്മു- കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീനഗറിലെ റൺഭീർഘട്ട് മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു.ഒരു ജവാന് പരിക്കേറ്റു
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ശിവ്‌രാജ് സിംഗ് ചൗഹാൻ തന്നെയാണ് ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹം സ്വയം നിരീക്ഷണത്തിലേക്ക് മാറി.സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ലഡാക്കിലെ അതിർത്തിയിൽ നിന്ന് വേഗത്തിൽ പൂർണമായ പിന്മാറ്റത്തിന് തയാറെന്ന് ഇന്ത്യ- ചൈന ഉഭയ കക്ഷി ധാരണ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.വ്യാപാര- വാണിജ്യ വിഷയങ്ങൾ ഉന്നയിക്കാനുള്ള ചൈനീസ് ശ്രമം ഇന്ത്യ ചർച്ചയിൽ അംഗീകരിച്ചില്ല.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. രാജ്യത്തെ അൺലോക്ക് പ്രക്രിയ (അൺലോക്ക് 3.0) അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച കാര്യങ്ങളും കൊവിഡ് സാഹചര്യം രൂക്ഷമായ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.
ഗോവയില്‍ മരണമടഞ്ഞവര്‍ക്ക് ആദരപൂർവ്വകമായ മൃതസംസ്‌ക്കാരം ഉറപ്പാക്കാൻ നേരിട്ടിറങ്ങിയ വൈദികനെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു. ഗോവൻ തലസ്ഥാനമായ പനജിയിലെ സെന്റ് ക്രിസ്റ്റഫർ ഇടവക വികാരിയായ ഫാ. മരിയനോ സിൽവീരയാണ് കൊറോണാ വ്യാപനം മൂലം മൃതസംസ്കാരത്തിന് കുഴി എടുക്കാൻ ആരും തയാറാകാതെ വന്നപ്പോള്‍ അത് ഒരുക്കാൻ സന്നദ്ധനായി മുന്നോട്ടുവന്നത്. സഹവികാരി ഫാ. ജോളിസൺ ഫെർണാണ്ടസ്, സെമിനാരി വിദ്യാർത്ഥി അലിസ്റ്റൺ ഫലേറിയോ എന്നിവർ ഫാ. മരിയനോയെ സഹായിക്കുന്നുണ്ട്. ഇരുപതു വര്‍ഷങ്ങളായി ഇടവകയിൽ സ്ഥിരമായി കുഴിമാടം ഒരുക്കുന്ന വ്യക്തി ആരോഗ്യപ്രശ്‌നങ്ങളാൽ അവധി എടുത്തതിനെ തുടര്‍ന്നു കുഴിയെടുക്കാന്‍ ആളില്ലാതെ വരികയായിരിന്നു.
കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കേരള കത്തോലിക്കാ സഭ. കെസിബിസി തലത്തില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറവും ഹെല്‍ത്ത് കമ്മീഷനുമാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യൂത്ത് കമ്മീഷനും കെസിഎംഎസും ഇതുമായി കൈകോര്‍ക്കുന്നു. കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍, സഭയിലും സമൂഹത്തിലുമുണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടു സജ്ജരാകണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.
പുരാതന കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ നടപടിക്ക് ചുക്കാന്‍ പിടിച്ച തുര്‍ക്കി പ്രസിഡന്‍റ് തയിബ് ഏര്‍ദോഗന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ക്രൈസ്തവ വിശ്വാസികളുടെ നിലക്കാത്ത കമന്‍റ് പ്രവാഹം. ഭാര്യ എമിനൊപ്പം ഹാഗിയ സോഫിയ കത്തീഡ്രല്‍ ദേവാലയത്തില്‍ നില്‍ക്കുന്ന ചിത്രം 'ടര്‍ക്കിഷ് പ്രസിഡന്‍സി' എന്ന ഔദ്യോഗിക പേജിന് കീഴെയാണ് അദ്ദേഹം പങ്കുവെച്ചത്. 'പ്രസിഡന്റ് ഏര്‍ദോഗൻ ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു' എന്ന കുറിപ്പോടെയായിരിന്നു പോസ്റ്റ്. ഇതിന് പിന്നാലെയാണ് നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികള്‍ ദേവാലയത്തിന്റെ ചരിത്രമോര്‍പ്പിച്ച് കമന്റുകളുമായി രംഗത്തു വന്നത്. #JusticeForHagiaSophia എന്ന ഹാഷ് ടാഗോടെയായിരിന്നു ഭൂരിഭാഗം കമന്റുകളും