മലയാളി കർഷകരുടെയും ഗാർഡിനേഴ്‌സ് ന്റെയും കൂട്ടായ്‍മ അയർലണ്ടിൽ പുതിയ ഉയരങ്ങൾ കീഴടക്കി മുന്നേറുന്നു
30 വർഷങ്ങൾക്കു മുൻപ് കോട്ടയം ജില്ലയിലെ റബ്ബറിൻറെ മണ്ണായ പാലായിലെ മേലുകാവ് എന്ന ഗ്രാമത്തിൽ നിന്നും മലബാറിലേക്ക് കുടിയേറിയ ഗാൽവെയിൽ താമസിക്കുന്ന "ഡെൻസിൽ ജോസഫും" ഡബ്ലിൻ മലയാളിക്ക് പരിചിതനും വാട്ടർഫോർഡിൽ താമസക്കാരനുമായ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നുള്ള കൃഷിയെ സ്നേഹിക്കുന്ന "ജെയ്‌മി മാത്യുവും" തുടങ്ങി വച്ച "മലയാളി ഫാർമേഴ്‌സ് ആൻഡ് ഗാർഡനേഴ്‌സ് അയര്‍ലണ്ട് ഗ്രൂപ്പ്" , ഇവര്‍ക്ക് കട്ട സപ്പോര്‍ട്ട് നല്‍കുന്ന മോഡറേറ്റർ ആയ വാട്ടർ ഫോര്‍ഡ് മലയാളികളുടെ സുപരിചിതനായ ബെന്നിചേട്ടനും കൂടി,
2000 ൽ അധികം ഗ്രൂപ്പ് മെമ്പര്‍ഴ്സ് മായി അയര്‍ലണ്ട് മലയാളി കളുടെ ചെടികളോടും പൂക്കളോടും ഉള്ള അടങ്ങാത്ത അഭിനിവേശത്തെ പിന്തുണച്ചു കൊണ്ട് അയർലണ്ടിൽ മുന്നേറുന്നു.
കൃഷിയും ഗാർഡനിംഗും മനസാവരിച്ചവരും കൃഷിയെയും ഗാർഡനെയും സ്നേഹിക്കുന്നവരുമായ "മലയാളികൾ" നമ്മൾ "മല്ലൂസ്" എന്ന് മറ്റുള്ളവർ അസൂയയോടെ വിളിക്കുന്ന നമ്മൾ , ഏതൊരു രാജ്യത്തു കുടിയേറിയാലും അതിനു കുടിയേറ്റം എന്നല്ല പറയേണ്ടത്, നമ്മുടെ സ്വപ്നങ്ങളും സ്വർഗ്ഗവും ആ ഭൂമിയിൽ ഒരുക്കുന്നു എന്നാണ് .
ഒരു ഇച്ചിരി പയറും വെണ്ടയും ചീരയും കൂടാതെ വാഴയും മാവും സ്ട്രാബെറിയും ആപ്പിളും കറി വേപ്പും തുളസിയും ചെറുതും വലുതുമായ പൂവുകൾ നിറഞ്ഞതും വീടിനകത്തും പുറത്തുമായി പല നിറത്തിലും ഭംഗിയിലും ഉണ്ടാക്കിയിരിക്കുന്ന പൂത്തോട്ടങ്ങളും കുപ്പിക്കുള്ളിലും കറിച്ചട്ടിക്കുള്ളിലും വിരിഞ്ഞു നിലക്കുന്ന റോസയും ചെടികളും ഉണ്ടാക്കുന്ന പച്ചപ്പും ഹരിതാഭയും ഐറിഷ് ജനത കണ്ടതും കാണാത്തതുമായ ഒരു ഹരിത സമൃദ്ധി നമുക്ക് ദൃശ്യമാക്കുകയാണ് അയർലണ്ടിലെ മലയാളി ഭവനങ്ങളിൽ .അത് ഓരോ ഐറിഷ് മലയാളിയുടെയും കഴിവും അധ്വാനവും ആണ് 👏പല ജോലികളിൽ ഉള്ള തിരക്കിനിടയിലും അത് നന്നായി പരിപാലിക്കപെടുന്നു.
ടെറസ്സിൽ കായ്ച്ചു നിൽക്കുന്ന തക്കാളിയും പയറും മുളകും മല്ലിയും മുല്ലയും നിശാഗന്ധിയും മുയല് വളത്തൽ മുതൽ, കോഴിക്കുഞ്ഞിനെ വിരിയിക്കുക ,മീൻ വളർത്തൽ ,പലവർണങ്ങളിൽ ഉള്ള കിളികൾ വരെ ഇങ്ങനെ പോകുന്നു മലയാളിയുടെ അയർലണ്ടിലെ വീട്ടു നാട്ടു വർത്തമാനങ്ങൾ .
ചെടികളെയും പൂക്കളെയും വളർത്തു മൃഗങ്ങളെയും ഇഷ്ടപ്പെടാതെ ആരാണുള്ളത്, അത് പോലെ പരസ്പരം വിത്തുകളും ചെടികളും കൈമാറി വരുന്നതിലും ഈ കൂട്ടായ്‌മ മികവ് പുലർത്തുന്നു ഡബ്ലിനിൽ നിന്ന് ഉള്ള ചീരവിത്തും കാവനിൽ നിന്നും ഉള്ള കറിവേപ്പും ഒന്നോ രണ്ടോ മെസ്സേജുകളിൽ കൂടി കൈമാറ്റം ചെയ്യപ്പെടുന്നു .
മലയാളി ഫാർമേഴ്‌സ് ആൻഡ് ഗാർഡനേഴ്‌സ് ജൂണിൽ 11 നടത്തിയ പ്രൊഫൈൽ പിക് ചർ മത്സരത്തിൽ വിജയിച്ച വാട്ടർ ഫോർഡിൽ നിന്നും ഉള്ള "നീനു സേവ്യറും" "അയ് ജുവും" കുടുബവും അയർലൻഡിലെ വീട്ടിനകത്തുള്ള ഏറ്റവും വലിയ കറിവേപ്പിന് ഉടമയായ "റോജിനും" സ്വന്തമായി കൊറോണക്കാലത്ത് കോഴിമുട്ട വിരിയിക്കാനുള്ള ഇൻക്യുബേറ്റർ നിർമിച്ച അത് ലോണിൽ താമസിക്കുന്ന കോട്ടയംകാരൻ "ലിജോയും സുമിയും" കുട്ടികളും ഇതിൽ പ്രത്യേകം താത്പര്യം എടുക്കുന്ന അവരുടെ മൂത്ത പുത്രൻ, കോഴിയേയും മുയലിനെയും സ്നേഹിക്കുന്ന "അയ്‌വിനും" മലയാളി ഫാർമേഴ്‌സ് ആൻഡ് ഗാർഡനേഴ്‌സ്ന്റെ കുതിപ്പും തുടിപ്പുമായി മറ്റുള്ളവരിൽ ഒരേസമയം അത്ഭുതവും ആകർഷണവും സൃഷ്ടിക്കുന്നു.
കൊച്ചു കുട്ടികൾ മുതൽ വലിയവർ വരെ എടുക്കുന്ന താത്പര്യം, അത് ചെറുതോ വലുതോ ആയിക്കൊള്ളട്ടെ ,നിങ്ങൾക്കും ഈ ഗ്രൂപ്പ് ൽ കൂടെ ചേരാം. കൃഷിയുമായി ബന്ധപ്പെട്ട അറിവുകള്‍ പങ്കു വയ് ക്കാം.
ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാവരുടെയും കഴിവിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടും സഹകരണങ്ങൾ നൽകിക്കൊണ്ടും അയർലണ്ടിലെ സാധാരണക്കാരുടെയും മലയാളികളുടെയും ഇന്‍ഫര്‍മേഷനും സഹായങ്ങള്‍ ആവശ്യങ്ങൾക്ക് എന്നും മുന്‍ നിരയില്‍ ഉള്ള അയര്‍ലണ്ടില്‍ മുഴുവന്‍ മെമ്പര്‍ഴ്സ് ഉള്ള ഗ്രൂപ്പ് ആയ UCMI ( യുക് മി) യും ഈ സംരംഭത്തെ ഇന്നത്തെ പേജിൽ ഉൾപ്പെടുത്തുന്നു.