വാർത്തകൾ | കേരളം | പ്രഭാതം




സംസ്ഥാനത്ത് 506 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഐസിഎംആറിന്റെ വെബ്സൈറ്റിലെ തകരാർ പരിഹരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ കണക്ക് പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഉച്ച വരെയുള്ള കണക്കാണിത്. ഇന്നലെ  കോവിഡ് സ്ഥിരീകരിച്ച 375 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കംവഴിയാണ്. വിദേശത്തുനിന്ന് 31 പേര്‍; മറ്റുംസംസ്ഥാനങ്ങളില്‍ നിന്ന് 41 പേര്‍. ഇന്നലെ  794 പേര്‍ക്കാണ് രോഗമുക്തി.

കൊല്ലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ 20 പഞ്ചായത്തുകളില്‍ മാത്രമായി ചുരുക്കി. കണ്ടെയ്ന്‍‍മെന്റ് സോണുകളിലെ അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ സമയം തുറക്കാം. മൂന്നിൽ ഒന്ന് ജീവനക്കാരെ ഉൾപ്പെടുത്തി സർക്കാർ ഓഫീസുകളും അക്ഷയ സെന്ററുകളും തുറക്കാം. മല്‍സ്യ മാർക്കറ്റുകൾ തുറക്കാൻ അനുമതിയില്ല.

കോവിഡ് സമ്പര്‍ക്കവ്യാപനം ശക്തമായ എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ആലുവ ക്ലസ്റ്ററില്‍ കര്‍ഫ്യൂ തുടരും. എറണാകുളത്ത് 40 ശതമാനം കോവിഡ് രോഗികള്‍ക്കും ലക്ഷണങ്ങളില്ലെന്നും ഫോര്‍ട്ടുകൊച്ചി മേഖലയില്‍ ആശങ്കയെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍. ജില്ലയിലെ കണ്ടെയ്‌മെന്റ് സോണുകളില്‍ ബലിപെരുന്നാള്‍ ചടങ്ങുകളും സമൂഹപ്രാര്‍ഥനയും നടത്താന്‍ അനുവദിക്കില്ലെന്നും അവലോകനയോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. 

കേരളത്തിലെ കൊവിഡ് മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ മരണനിരക്ക് .31 ശതമാനം മാത്രമാണ്. സാമ്പിള്‍ പരിശോധനകളുടെ എണ്ണം കേരളത്തില്‍ കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ സാമ്പിള്‍ പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. കേരളത്തിന്റെ പരിശോധനാ നിരക്ക് പത്ത്‌ലക്ഷത്തില്‍ 219 ആണ്. ദേശീയ തലത്തില്‍ ഇത് 314 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

തൃശൂര്‍ തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് താലൂക്ക് ഓഫീസ് അടയ്ക്കാനും ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി. തസഹില്‍ദാരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയാകാം തഹസില്‍ദാര്‍ക്ക് രോഗം ബാധിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.

കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൈക്കോട്ടുകടവിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മൂന്നുപേര്‍ക്കും എട്ടിക്കുളത്തെ ലാബ് ടെക്‌നീഷ്യന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ചുപേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 16 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ മേഖലയിലെ 36 ആര്‍ടിപിസിആര്‍ റിസള്‍ട്ട് കൂടി ലഭിക്കാനുണ്ട്.

ചരിത്രം തിരുത്തി വരാപ്പുഴ അതിരൂപതയും. കൊവിഡ് ബാധിച്ച് മരിച്ച വിശ്വാസിയുടെ മൃതദേഹം ദഹിപ്പിച്ചു. ബുധനാഴ്ച കൊവിഡ് ബാധിച്ച് മരിച്ച ലൂസി ജോര്‍ജിന്റെ മൃതദേഹമാണ് കാക്കനാട് ചെമ്പുമുക്ക് സിമിത്തേരിയില്‍ ദഹിപ്പിച്ചത്. നേരത്തെ ആലപ്പുഴ രൂപതയും സമാന തീരുമാനം നടപ്പാക്കിയിരുന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടക്കുന്ന വിവാഹ ചടങ്ങുകള്‍ മൂന്ന് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന് കളക്ടര്‍ ഡോ. അദീല അബ്ദുള്ള കര്‍ശന നിര്‍ദേശം നല്‍കി.

കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ കളക്ടര്‍ ഇടപെടണം. ദുരന്ത നിവാരണ നിയമപ്രകാരം കളക്ടര്‍ നടപടി എടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജിന്റെ സ്ഥലംമാറ്റം അസാധാരണ ഉത്തരവിലൂടെ. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിക്കാണ് ഉത്തരവ് ഇറങ്ങിയത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയെ അനീഷ് പി രാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നതിനിടയിലാണ് സ്ഥലം മാറ്റിയത്.
നിര്‍ണായക ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്നത് കേസിനെ ബാധിക്കുമെന്ന് ഇന്റലിജന്‍സ് അറിയിച്ചു

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹായത്തോടെ ജയില്‍ വകുപ്പ് ആരംഭിക്കുന്ന ജയില്‍ പെട്രോള്‍ പമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാനുള്ള സമയപരിധി ഒക്ടോബര്‍ 14 വരെ നീട്ടി. നികുതി ഗഡുക്കളായി അടയ്ക്കുന്നതിനുള്ള സാവകാശം നല്‍കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ചരക്കു വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കാന്‍ സെപ്റ്റംബര്‍വരെ സാവകാശം നല്‍കുമെന്നും മന്ത്രി  പറഞ്ഞു. 

ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ജയിലിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കുന്നതിനായി നിര്‍മിച്ച പുതിയ സ്‌പെഷ്യല്‍ സബ് ജയിലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം അധിപൻ ഗീവർഗീസ് മാർ കൂറിലോസ്. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട രാജ്യദ്രോഹികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് പറയുകയും സംശയത്തിന്റെ നിഴലിലുള്ളവരെ പുറത്താക്കുകയും ചെയ്ത മുഖ്യമന്ത്രി നിരന്തരം വേട്ടയാടുകയാണെന്നും ഗീവർഗീസ് മാർ കൂറിലോസ് കുറ്റപ്പെടുത്തി. 


വയനാട്ടിൽ കൊവിഡ് വ്യാപനഭീതി നിലനിൽക്കുന്ന വാളാട് 51 പേരുടെ പരിശോധനാഫലം കൂടി പോസിറ്റീവ്. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വാളാട് ക്ലസ്റ്ററിൽ മാത്രം രോഗബാധിതരുടെ എണ്ണം 140ആയി. രോഗികളുടെ സമ്പർക്കപ്പട്ടിക വിപുലമായതിനാൽ ആന്റിജൻ പരിശോധന ഇനിയും തുടരും


കേരളത്തിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന്. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് കേരളത്തിൽ രാജ്യസഭാ സീറ്റിലുണ്ടായ ഒഴിവിലേക്കാണ് പുതിയ തെരഞ്ഞെടുപ്പ്.ഓഗസ്റ്റ് 6 ന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും. 

രാജ്യത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കാനാകില്ലെന്ന് യുജിസി. ഇക്കാര്യം വ്യക്തമാക്കി സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും.

നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ഇന്നലെ  ഉച്ചയോടെ കൊച്ചിയിൽ വച്ചാണ് അനിൽ മുരളി മരിച്ചത്.
ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനിൽ ഇരുനൂറോളം ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളത്.

കൊവിഡ് വ്യപാന ആശങ്ക നിലനിൽക്കുന്ന കൊണ്ടോട്ടിയിൽ സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. മേഖലയിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.

🗞🏵 തിരുവനന്തപുരത്ത് ലക്ഷണമില്ലാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ അനുവദിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ജില്ലയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആണ് പുതിയ നീക്കം. അതിനിടെ, തലസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു


പത്തനംതിട്ട കുടപ്പന ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ കൂടുതൽ ദുരൂഹത. വനം വകുപ്പ് കസ്റ്റഡിയിലെടുത്തതിന് ശേഷം കിണറ്റിൽ വീണാണ് മത്തായി മരിച്ചത്. മത്തായിയെ കസ്റ്റഡിയിലെടുത്തത് ചട്ടങ്ങൾ പാലിക്കാതെയാണ്. ആന്റോ ആന്റണി എംപി സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് അയച്ചിട്ടുണ്ട്.



ജിഎസ്ടി തട്ടിപ്പിന് വ്യാജ കമ്പനികൾ ഉണ്ടാക്കി വെട്ടിക്കുന്നത് കോടികളുടെ നികുതി. തട്ടിപ്പിന് പിന്നിൽ വൻ മാഫിയയെന്ന് ജിഎസ്ടി വകുപ്പ്. ദിവസവേതനക്കാരനായ മലപ്പുറം സ്വദേശിക്ക് ലഭിച്ചത് 40 ലക്ഷം ജിഎസ്ടി ബില്ലാണ്. തൃശൂരിലും, നാഗ്പൂരിലും ഇയാളുടെ പേരിൽ വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 15 ന് സ്വാതന്ത്രദിന ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം. ഓഗസ്റ്റ് ഒന്ന് മുതൽ 14 വരെ നിരീക്ഷണത്തിൽ പോകാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.ചടങ്ങിനെത്തുന്നവർക്ക് പ്രധാനമന്ത്രിയുമായി നേരിക്ക് ബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായാണ് മുൻകൂർ നിരീക്ഷണം.


കൊച്ചിയിലെ വെള്ളക്കെട്ടൊഴിവാക്കാൻ കൊച്ചി കോർപറേഷനും ഓപ്പറേഷൻ ബ്രേക്ക് ത്രൂവും ചെലവഴിച്ചത് 50 കോടിയോളം രൂപ. കഴിഞ്ഞ നാല് വർഷങ്ങളായി കൊച്ചി കോർപറേഷൻ അമൃതം പദ്ധതിയിൽ നിന്നുൾപ്പെടെ 39,66,82652 രൂപ ചെലവഴിച്ചപ്പോൾ, ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ആദ്യ ഘട്ടത്തിനായി 9,61,11000 രൂപ കൊച്ചിയിലെ കാനകളും കനാലുകളും വികസിപ്പിക്കാനും വൃത്തിയാക്കാനും ചെലവഴിച്ചു. 

സംസ്ഥാനത്തെ ചില ജില്ലകളിൽ കാലവർഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ആംഡ് പൊലീസ് ബറ്റാലിയനുകൾ, കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ എന്നിവക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പരമാവധി പാലിച്ചുകൊണ്ടായിരിക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസ് ഏർപ്പെടുകയെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനം. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇത് സംബന്ധിച്ച നടപടി ഉടൻ ഉണ്ടാകും.

പത്തനംതിട്ടയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടി ഉടന്‍ ഉണ്ടാവണമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഒരു വശത്ത് കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുമ്പോള്‍ മറുഭാഗത്ത് വനപാലകര്‍ കര്‍ഷക വേട്ട നടത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സി.പി. മത്തായിയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി.

കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ലെന്ന് ചങ്ങനാശേരി അതിരൂപത. ഇടവക വികാരിമാര്‍ക്കുള്ള സര്‍ക്കുലറിലാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഇക്കാര്യം അറിയിച്ചത്. പൊതുസ്ഥലങ്ങളില്‍ ദഹിപ്പിച്ചശേഷം ഭസ്മം അന്ത്യകര്‍മങ്ങളോടെ സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്നും വീടുകളില്‍ ദഹിപ്പിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 

കേരളവും കര്‍ണ്ണാടകവുമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. സാക്ഷരകേരളം ഭീകരതയുടെ തീരമായി മാറുന്നത് ആശങ്കാജനകമാണ്. കള്ളനോട്ടും, കള്ളക്കടത്തും തീവ്രവാദവും, അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതല്‍ അടിസ്ഥാനതലങ്ങള്‍ വരെ സ്വാധീനമുറപ്പിക്കുന്നതും വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ കടന്നാക്രമണം നടത്തുന്നതും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അഡ്വ.വി.സി സെബാസ്റ്റ്യന്‍ മുന്നറിയിപ്പ് നല്‍കി.


രാജ്യത്ത് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി. 2018-19 വർഷത്തിലെ ഐടിആർ സമർപ്പിക്കാനുള്ള തിയതിയാണ് നീട്ടിയിരിക്കുന്നത്. സെപ്തംബർ 30 ആണ് അവസാന തിയതി.

രാജസ്ഥാനിൽ ഗവർണറും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തമ്മിലുള്ള തർക്കത്തിന് വിരാമം. ഓഗസ്റ്റ് 14 ന് സഭ ചേരാൻ ഗവർണർ കൽരാജ് മിശ്ര ഉത്തരവിട്ടു. സർക്കാർ നൽകിയ നാലാമത്തെ ശുപാർശയിലാണ് ഗവർണറുടെ അനുമതി. തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. അതേസമയം കോൺഗ്രസിൽ ലയിച്ച് ബിഎസ്പി എംഎൽഎമാർക്കെതിരെ ബിജെപി നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. 

ആന്ധ്രാ പ്രദേശ് തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകളിൽ ഒന്നാം സ്ഥാനത്തെത്തി. 

ബംഗളൂരുവിൽ കൊവിഡ് ബാധിതർ അര ലക്ഷം കടന്നു. ത്രിപുരയിൽ ഓഗസ്റ്റ് നാല് വരെ ലോക്ക് ഡൗൺ നീട്ടി. സംവിധായകൻ എസ്എസ് രാജമൗലിക്ക് രോഗം സ്ഥിരീകരിച്ചു.


അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗര്‍ഭഛിദ്ര വ്യവസായത്തിനുള്ള ആഭ്യന്തര വിദേശ ഫണ്ട് ലഭ്യമാക്കുമെന്നും, ട്രംപിന്റെ പ്രോലൈഫ് നയങ്ങള്‍ മാറ്റുമെന്നും ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ച സ്ത്രീകളെ സംബന്ധിച്ച തന്റെ അജണ്ടയിലൂടെയാണ് ബൈഡന്‍ തന്റെ ജീവന്‍ വിരുദ്ധ നിലപാട് പരസ്യമാക്കിയത്. നികുതിദായകരുടെ പണംകൊണ്ട് തന്നെ സ്ത്രീകളെ ഗര്‍ഭഛിദ്ര മഹാപാതകത്തിന് സഹായിക്കുമെന്നതാണ് ബൈഡന്റെ നയത്തിലൂടെ വ്യക്തമാകുന്നത്. അതേസമയം പ്രസ്താവന അമേരിക്കയിലെ പ്രോലൈഫ് സമൂഹത്തിനു ഇടയില്‍ വലിയ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. ഗര്‍ഭഛിദ്ര അനുകൂല നിലപാട് ഉണ്ടായിരിന്നെങ്കിലും തുറന്നടിച്ചുള്ള പ്രസ്താവന രാജ്യത്തെ പ്രോലൈഫ് പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.


ചൈനീസ് ഹാക്കര്‍മാര്‍ വത്തിക്കാന്‍റെ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുന്‍പ് ഒപ്പിട്ട ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനുമായുള്ള കരാര്‍ പുതുക്കുന്നതിനുള്ള ചര്‍ച്ച സെപ്റ്റംബറില്‍ തുടങ്ങാനിരിക്കുകയാണ് വത്തിക്കാന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ കടന്നാക്രമണം നടത്തിയിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റെഡ്ഡെല്‍റ്റ എന്ന ഗ്രൂപ്പ് നടത്തിയ ആക്രമണത്തിന് പിന്നില്‍
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...