കുറഞ്ഞത് 18 വയസ്സ് പ്രായമുള്ള, സാധാരണയായി അയർലണ്ടിൽ സ്ഥിരതാമസക്കാരായ ഒരു ഐറിഷ് അല്ലെങ്കിൽ ബ്രിട്ടീഷ് പൗരനായ ഓരോ വ്യക്തിയും 2024 നവംബർ 29 വെള്ളിയാഴ്ച നടക്കുന്ന ഡെയിൽ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ രജിസ്റ്ററിന് വോട്ട് ചെയ്യാൻ അർഹതയുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നവംബര്‍ 12 ചൊവ്വാഴ്ച വൈകിട്ട് 5 മണി ആണ്.
പോസ്റ്റല്‍ വോട്ടുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം നവംബര്‍ 10 ആണ്. യോഗ്യതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
ആര്‍ക്കൊക്കെ വോട്ട് ചെയ്യാം?
- 18 വയസ് തികഞ്ഞവര്‍
- ഐറിഷ് അല്ലെങ്കില്‍ ബ്രിട്ടീഷ് പൗരന്മാര്‍
- അയര്‍ലണ്ടില്‍ താമസിക്കാന്‍ അനുമതി ഉള്ളവര്‍
- തെരഞ്ഞെടുപ്പ് പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍
നവംബര്‍ 12 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുകയുള്ളൂ. രജിസ്‌ട്രേഷനായി PPS നമ്പറും, എയര്‍കോഡും മാത്രമാണ് ആവശ്യം.
നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ വിവരങ്ങള്‍ കാണാനും, പേര്, വിലാസം മുതലായവ തിരുത്താനും സന്ദര്‍ശിക്കുക: https://checktheregister.ie/
നിങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമുണ്ടോ എന്ന് അറിയാനും, രജിസ്റ്റര്‍ ചെയ്യാനുമായി സന്ദര്‍ശിക്കുക: http://voter.ie/