ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ തലവനും, ആര്‍ച്ച് ബിഷപ്പുമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് അയര്‍ലണ്ടില്‍ എത്തി.
യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിലും അയര്‍ലണ്ടില്‍ ചുമതല വഹിക്കുന്ന ഇടവക നേതൃത്വവും ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
മാർ ജോർജ് ആലഞ്ചേരി പിതാവിന് ശേഷം പുതിയ കർദിനാളായ ശേഷം ഇതാദ്യമായാണ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നത്. സീറോ-മലബാർ കത്തോലിക്കാ സഭ റോമിലെ അപ്പസ്തോലിക സിംഹാസനവുമായി പൂർണ്ണമായ കൂട്ടായ്മയിലുള്ള ഒരു പ്രധാന ആർക്കി എപ്പിസ്കോപ്പൽ സഭയാണ്.
റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ ഒത്തുചേരുന്ന അയർലണ്ടിലെതന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിൽ ഒന്നാണ് മെയ്‌മാസം നടത്തപ്പെടുന്ന സീറോ മലബാർ സഭയുടെ ദേശീയ നോക്ക് തീർത്ഥാടനം. 2024 മെയ് 11-ന് നടക്കുന്ന സിറോമലബാർ സഭയുടെ ഓള്‍ അയര്‍ലണ്ട്, നോക്ക് തീർത്ഥാടനത്തിന് അഭിവന്ദ്യ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പങ്കെടുക്കുമെന്ന് സിറോമലബാർ സഭയുടെ ജൂലി ചിരിയത്ത്, സെക്രട്ടറി, നാഷണൽ പാസ്റ്ററൽ കൗൺസിൽ, സീറോ മലബാർ കാത്തലിക് ചർച്ച്, അയർലൻഡ് അറിയിച്ചു.
മെയ് 11-ന് നടക്കുന്ന ഓള്‍ അയര്‍ലണ്ട് വാര്‍ഷിക നോക്ക് തീര്‍ത്ഥാടനത്തിന് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ഇത്തവണ നേതൃത്വം നല്‍കുകയും, നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും തുടർന്ന് ആഘോഷമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം അയർലണ്ടിലെ സീറോ മലബാർ പ്രവാസി സമൂഹത്തിൻ്റെ വിശ്വാസ പ്രഘോഷണമായിരിക്കും. അയർലണ്ട് സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃജ്യോതി, പിതൃവേദി, അൾത്താര ബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് എന്നിവർ പ്രദക്ഷിണത്തിനു നേതൃത്വം നൽകും. ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ മുഖ്യ പ്രഭാഷണം നടത്തുകയും വിശ്വാസികളെ അനുഗ്രഹിക്കുകയും ചെയ്യുമെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു.
അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ മെയ് 11 ന് നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും. അയര്‍ലണ്ടിലെ വിവിധ ഇടവകകളില്‍ വിപുലമായ ഒരുക്കങ്ങളാണ് തീര്‍ത്ഥാടനത്തിനായി നടത്തിവരുന്നത്. അറിയിപ്പ് ഇന്ന് വിവിധ അയർലണ്ടിൽ റീജിയനുകകളായ ഡബ്ലിൻ, കോർക്ക്, ഗാൽവേ, ബെൽഫാസ്റ് എന്നിവിടങ്ങളിലെയും അവയുടെ ഇടവകകളിലും വായിക്കും.
ക്നോക്ക് ദേവാലയത്തിന്റെ അതിശയകരമായ കഥ