"സാധാരണ എന്നപോലെ വന്ന ഒരു ഫോൺ കാൾ" അവസരോചിതമായ ഇടപെടൽ മൂലം കഷ്ടിച്ച് രക്ഷപെട്ട് ഡബ്ലിൻ മലയാളി
സാധാരണ എന്നപോലെ മൊബൈലിൽ വന്ന ഒരു ഫോൺ കാൾ, അവസാനം തോന്നിയ സംശയം നിമിത്തം നഷ്ട്ടമാകാതിരുന്നത് ഒരു കുടുംബത്തിന്റെ മാസാവരുമാനം. അയർലണ്ടിൽ പണിയെടുത്തു കിട്ടുന്ന വരുമാനം നുള്ളിപ്പെറുക്കി ഓരോ ആവശ്യങ്ങൾക്ക് ബാങ്കിൽ സൂക്ഷിക്കുന്നത് നിരവധി കാര്യങ്ങൾക്ക് വേണ്ടിയാണു. എന്നാൽ ഒറ്റവിളിയിൽ ചിലപ്പോൾ നഷ്ടപ്പെടുന്നത് .. വരുമാന നഷ്ടവും മനസ്സമാധാനവും ആയിരിക്കും.
ഉച്ചകഴിഞ്ഞു ബ്ലെസ്സി ( യഥാർത്ഥ പേരല്ല ) എന്ന അയർലണ്ടിലെ ഇന്ത്യയിൽ നിന്നും എത്തി അധികം നാൾ ആകാത്ത കുടുംബത്തിലെ യുവതിയ്ക്ക് വന്ന മൊബൈൽ കാൾ ആണ് തുടക്കം. സാധാരണ പോലെ Revolut ബാങ്കിന്റെ കസ്റ്റമർ കെയർ വിഭാഗത്തിൽ നിന്നും വിളിച്ചപോലെ ബാങ്കിൽ നിന്നും വന്ന കാൾ കാര്യങ്ങൾ തിരക്കി അറ്റൻഡ് ചെയ്യുമ്പോൾ അറിഞ്ഞിരുന്നില്ല ഇത് എല്ലാ കുഴപ്പത്തിനും വേണ്ടിയാണെന്ന്.
യുവതിയുടെ പേര് വിവരങ്ങൾ തിരക്കി ഉറപ്പ് വരുത്തി. കൂടാതെ ഒരു ട്രാൻസാക്ഷൻ സംബന്ധിച്ച പ്രശ്‌നം എടുത്തുകാട്ടി, ഉടൻ അത് നിർത്തിയില്ലെങ്കിൽ അക്കൗണ്ടിൽ ഉള്ള പണം മുഴുവൻ അമേരിക്കയിലെ ഏതോ ബാങ്കിലേക്ക് പോകുമെന്ന് അറിയിച്ചു. അത്യാവശ്യം നല്ല തുക ബാങ്കിൽ ഉണ്ടായിരുന്ന യുവതി കാര്യങ്ങൾ വിശ്വസിച്ചു. കസ്റ്റമർ കെയറിൽ നിന്നുള്ള ആൾ പറഞ്ഞപോലെ അപ്പോഴത്തെ വെപ്രാളത്തിൽ പ്രവർത്തിച്ചു. അയാൾ മൊബൈലിൽ 1 അമർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് അവരുടെ ആവശ്യമനുസരിച്ചു അത് ചെയ്തപ്പോൾ . സെർവർ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ബാങ്ക് ആപ്ലിക്കേഷൻ പുതിയത് എന്നപോലെ anydesk.adcontrol.ad1 പ്ലെയ്സ്റ്റോറിൽ നിന്ന് ഡൗണ്ലോഡ് ചെയ്ത് കഴിഞ്ഞതോടെ യുവതിയുടെ ബാങ്ക് അപ്ലിക്കേഷൻ സെർവർ (https://play.google.com/store/apps/details?id=com.anydesk.adcontrol.ad1) എന്ന രീതിയിൽ പുതിയ അപ്ലിക്കേഷൻ വർക്ക് ചെയ്യാനും യുവതിയുടെ മൊബൈൽ അവർക്ക് സുഖമായി അക്സസ്സ് ചെയ്യാനും വിളിച്ചവർക്ക് സാധിക്കുന്ന രീതിയിലേക്ക് മാറ്റാനും സാധിച്ചു.
അതിനിടയിൽ നിങ്ങളുടെ മൊബൈലിൽ ട്രാൻസ്ഫെർ വൈസ് ആപ്പിൽ ക്യാഷ് ട്രാൻഫർ ചെയ്യണമെന്നും അത് റുപ്പിയിൽ ആയിരിക്കണമെന്നതും കേട്ടപ്പോൾ തോന്നിയ ഒരു സംശയം മാത്രമാണ് ഈ യുവതിയെയും കുടുംബത്തെയും മൊബൈൽ ഓഫ് ആക്കി ക്യാഷ് നഷ്ട്ടപ്പെടാതെ ഇരിക്കാൻ കഷ്ടിച്ച് രെക്ഷപെടുത്തിയത്. തുടർന്ന് ഉണ്ടായിരുന്ന ക്യാഷ് മുഴുവൻ 10 യൂറൊ ഒഴികെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി യുവതി തത്കാലം രക്ഷപെട്ടു.
എന്നിരുന്നാലും ഇതുപോലെ പുതിയ അപ്പ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്താൽ അത് ആ മൊബൈലിൽ തുടരുകയും അവർക്ക് വീണ്ടും നെറ്റ് കിട്ടുമ്പോൾ ആക്‌സസ് ഉണ്ടാകുകയും ചെയ്യും. അതിനാൽ ഒരു തവണ പ്രശ്‌നം ഉണ്ടായ മൊബൈൽ ഫോർമാറ്റ് ചെയ്‌ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. സൂക്ഷിക്കുക ബാങ്ക് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുക ഫോൺവിളിയിൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കരുത്. ബാങ്കുമായി ബന്ധപ്പെടുക. ഒരിക്കലും ബാങ്ക് കാര്യങ്ങൾ വിളിച്ചു ചോദിക്കില്ല. അല്ലെങ്കിൽ ഗാർഡയുമായി ബന്ധപ്പെടുക.