"ആൻ പോസ്റ്റ് ബാങ്ക് ആപ്പ് തകരാർ" നിരവധിപേർക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല. പലരീതിയിലാണ് തടസ്സം ചിലർക്ക് ബാലൻസ് കാണുവാൻ കഴിയില്ല, മറ്റുചിലർക്ക് വെബ്സൈറ്റ് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല കാരണം ലോഗിൻ സെക്യൂരിറ്റി പിൻ മൊബൈലിൽ ലഭിക്കുന്നില്ല. മറ്റു ചിലർക്ക് പാസ്സ്‌വേർഡ് മാറ്റാനാണോ തങ്ങളുടെ ട്രാൻസാക്ഷൻ വിവരങ്ങൾ കാണണോ സാധിക്കുന്നില്ല. നാളെ HSE സാലറി ഡേറ്റ് ആകുമ്പോൾ അക്കൗണ്ടിൽ ക്യാഷ് എത്തുമായിരുക്കുമോ അതോ ബൗൺസ് ബാക്ക് ആകുമോ എന്ന് നിരവധി ജോലിക്കാർ പരിതപിക്കുന്നു.
മുൻപ് ബാലൻസുകൾ പൂജ്യമായി പ്രദർശിപ്പിച്ചതിന്റെ ആപ്പിലെ തകരാർ കാരണം ആയിരക്കണക്കിന് ബാങ്കിംഗ് ഉപഭോക്താക്കൾക്ക് അവരുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പ് നൽകാൻ ആൻ പോസ്റ്റ് മണി ട്വിറ്ററിലും വെബ്സൈറ്റിലും മെസ്സേജ് പ്രദർശിപ്പിച്ചിരുന്നു. ഡിസ്‌പ്ലേയിൽ അബദ്ധത്തിൽ സീറോ ബാലൻസ് നൽകുമ്പോൾ, പണം അക്കൗണ്ടിൽ തന്നെയുണ്ടെന്നും എല്ലാ പോയിന്റ് ഓഫ് സെയിൽ ഇടപാടുകളും സാധാരണപോലെ നടക്കുമെന്നും കമ്പനി പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ആൻ പോസ്റ്റ് ബാംങ്കിംഗ് ഒരു മുന്നറിയിപ്പുകളും നൽകുന്നില്ല. ഇന്നലെ വരെ ഫ്രോഡ് വാണിംഗ് തന്നിരുന്നു. എന്നാൽ ഇപ്പോൾ ആപ്പിൽ കയറാൻ സാധിക്കുന്നില്ല. വിളിക്കുന്ന കസ്‌റ്റമേഴ്സിനോട് കുറെ മണിക്കൂറുകൾക്കുള്ളിൽ തകരാറുകൾ ശരിയാകും എന്ന് അവർ പറയുന്നു. എന്നിരുന്നാലും ഫോൺ വിളിച്ചാൽ കസ്റ്റമർ സർവീസ് ഫോൺ എടുക്കുന്നുണ്ടല്ലോ എന്നാണ് ഇപ്പോൾ ബാങ്ക് കസ്റ്റമേഴ്‌സ് പറയുന്നത്.
ഡൗൺഡിറ്റക്ടർ WWW.DOWNDETECTOR.IE വെബ്സൈറ്റിൽ നിരവധി പേർ രാവിലെ 5.00 മണി മുതൽ നിരവധി പേർ തങ്ങളുടെ നിഛലവസ്ഥ രേഖപ്പെടുത്തി റിപ്പോർട്ട് ചെയ്തു. എന്നാൽ ആരും കുറ്റം പറയാത്ത ഒരു സേവനങ്ങൾ നൽകുന്ന അയർലണ്ടിലെ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ബാങ്ക് ആണ് അയർലണ്ടിന്റെ സ്വന്തം പോസ്റ്റൽ സർവിസ് നൽകുന്ന ബാംങ്കിംഗ് സേവനമാണ് ആൻപോസ്റ് മണി.