വൈകിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന് വാട്ടർഫോഡ് സിറ്റി കൌൺസിൽ 9 ഏക്കർ ഭൂമി അനുവദിച്ചു.
വൈകിങ്സ്ന്റെ ആത്മാർത്ഥമായ പ്രയത്നത്തിന്റെ ഫലമായി വൈകിങ്സിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന “സ്വന്തമായൊരു ഗ്രൗണ്ട്” ഈ ക്രിസ്മസ് മാസത്തിൽ യാഥാർഥ്യമായി.ഒരു ഗ്രൗണ്ടും അനുബന്ധ സൗകര്യങ്ങളോടുകൂടിയ 9 ഏക്കർ ഭൂമിയുടെ താക്കോൽദാനം വൈകിങ്സ് V-Fiesta 2K23 ചടങ്ങിൽ വെച്ച് കൗൺസിലർ ഇമൻ ക്വിൻലൻ നടത്തി.
ഈ ഗ്രൗണ്ടിൽ ബാഡ്മിന്റൺ, വടംവലി കോർട്ടുകൾ,മൺസ്റ്റർ ക്രിക്കറ്റ് ലീഗ് പ്രവേശനത്തിനനുയോജ്യമായ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവയാണ് കമ്മിറ്റിയുടെ ഈ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ .
കൂടാതെ വാട്ടർഫോർഡിലെ മലയാളികൾക്ക് വേണ്ടി 1500 ഇരിപ്പിടങ്ങളുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കമ്മ്യൂണിറ്റി ഹാൾ ആണ് ആ മണ്ണിലെ വൈകിങ്സ്ന്റെ സ്വപ്ന പദ്ധതി.
എല്ലാ സഹകരണങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി അറിയിച്ചുകൊണ്ട്, വൈകിങ്സ് കമ്മിറ്റി