ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സൗഹൃദക്കൂട്ടായ്മയുടെ
“ SNOW FLAKES 2023”
ന്യൂകാസ്റ്റിൽ വെസ്റ്റ്, ലിമെറിക്ക്: - ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തില്‍ നടത്തിയ "𝗦𝗡𝗢𝗪 𝗙𝗟𝗔𝗞𝗘𝗦 2023" ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ഡ്രംകൊളഹർ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു.
കമ്മിറ്റി അംഗങ്ങൾ ചേർന്ന് തിരി തെളിയിച്ചതോടെ വർണ്ണാഭമായ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വീശിഷ്ടാഥിതി ആയ ലിമറിക്ക് കാൺസിലർ മൈക്കൽ കോളിൻസ്, ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു. ഉദ്ബോധകമായ ക്രിസ്തുമസ് സന്ദേശം നൽകി പ്രിയങ്കരനായ ശ്രീ സിബി ജോണി ഏവരെയും സ്വാഗതം ചെയ്തു.
നിറപ്പകിട്ടാര്‍ന്ന നിരവധി കലാ കായിക പരിപാടികളാല്‍ സമൃദ്ധമായിരുന്നു 𝗦𝗡𝗢𝗪 𝗙𝗟𝗔𝗞𝗘𝗦 2023. കുട്ടികളുടെയും മിതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ,സാന്റാക്ലോസിനെ വരവേറ്റുകൊണ്ടുള്ള ക്രിസ്തുമസ് കരോള്‍ ,എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.
തുടര്‍ന്ന്, 15 വര്‍ഷക്കാലത്തെ അയര്‍ലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ശ്രീ ആൻ്റോ ആൻ്റണി, ഷെറിൽ ജോയ് എന്നിവരുടെ കുടുംബത്തിന് ന്യൂകാസ്റ്റിൽവെസ്റ്റ് കമ്മ്യൂണിറ്റിയുടെ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കുകയുണ്ടായി.
വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ, രുചിയേറും വിഭവങ്ങളുടെ ഒരു കലവറയായിരുന്നു. ആഘോഷരാവിന് മാറ്റു കൂട്ടാൻ സൗണ്ട് & ലൈറ്റ് തന്ന് മാസ്സ് ഇവെൻ്റസും, ശേഷം ചുരുങ്ങിയ കാലം കൊണ്ട് അയർലണ്ടിൻ്റെ മനം കവർന്ന ഡാഫോഡിൽസ് മ്യൂസിക് ബാൻഡിൻ്റെ അതിമനോഹരമായ ഗാനമേളയോടും കൂടി ആഘോഷമായ ക്രിസ്തുമസ് ന്യൂയർ പരിപാടികൾക്ക് തിരശീലവീണു. വരുംകാലത്തെ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളുടെ നേതൃത്വത്തിനായി പുതിയ കമ്മിറ്റി അംഗങ്ങളായി ഡിജോ, സമ്പത്, ജിതിൻ, ബൈജു, സന്തോഷ്, സിമി, ബിനു, സ്വീറ്റി എന്നിവരെ തിരഞ്ഞെടുത്തു. പരിപാടികള്‍ ഗംഭീരമായി നടത്തുന്നതിന് കമ്മറ്റി അംഗങ്ങളായ ഗിരീഷ്, ക്ലെൻ്റ്, ആൻ്റോ, മരിയ, രമ്യ, സൗമ്യ എന്നിവര്‍ നേതൃത്വം നല്‍കി.