Dungarvan Malayali Association (DMA)ന്റെ അതിമനോഹരമായ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ 2023 ഡിസംബർ 28 നു Dungarvan Fusion centre ൽ വച്ച് നടത്തപ്പെട്ടു. ഇതോടൊപ്പം അസോസിയേഷന്റെ ഒന്നാം വാർഷികവും വർണ്ണാഭമായി ആഘോഷിച്ചു.
വ്യാഴാഴ്ച 2 മണിമുതൽ Dungarvan Fusion Centre ൽ എത്തുന്നവരെ സ്വാഗതം ചെയ്ത് ക്രിസ്മസ് പാപ്പയും ക്രിസ്മസ് ട്രീ ഉം മാതാപിതാക്കമാരും ആട്ടിടയന്മാരും ഉണ്ണിയേശുനെ കാണാൻ എത്തിയ രാജാക്കന്മാരുംമൊക്കെ നിറഞ്ഞു. പുൽകൂട് എല്ലാവരുടെയും മനസ് നിറച്ച കാഴ്ച ആയിരുന്നു.
Dungarvan Malayali Association (DMA) യുടെ സമ്മാനപെരുമഴയുമായി കൂടെ നിന്ന Greenchilli Asian Shop waterford, Cinnamon Catering Waterford നോടും അസോസിയേഷന്റെ അകം മഴിഞ്ഞ നന്ദിയും സ്നേഹവും ഈ അവസരത്തിൽ അറിയിച്ചു കൊള്ളുന്നു.