ചെറിവുഡ് മുതൽ ഗോറി വരെ ഉൾപ്പെടുന്ന മലയാളി സമൂഹം തികച്ചും വിഭിന്നമായ രീതിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്‌റൂക് കോളേജിൽ ഡിസംബർ 31 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഒത്തുചേരുന്നു.
വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക പരിപാടികളോടെ പുതുവർഷത്തെ വരവേൽക്കാൻ ശ്രീ ലൂക്കോസ് ജോർജ്ന്റെ നേതൃത്വത്തിൽ സ്വാഗത സംഘം പ്രവർത്തനം ആരംഭിച്ചു. സംവത്സര-2024 എന്ന പേരിൽ നടത്തപ്പെടുന്ന ആഘോഷപരിപാടികൾക്ക് മാറ്റു കൂട്ടാൻ അയർലണ്ടിലെ പ്രമുഖ ഡിജെ ആയ "DJ ജോയുടെ DJ നൈറ്റ്", ന്യൂഇയർ ഡിന്നർ, ഗാനമേള, ഫാമിലി ഫൺ ഗെയിംസ്, കിഡ്സ് ഗെയിംസ്, വിവിധ ഡാൻസ് പ്രോഗ്രാമുകൾ മറ്റു കലാ സാംസ്‌കാരിക പരിപാടികളും ഇക്കുറി ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
സൗത്ത് ഡബ്ലിൻ മുതൽ വിക്‌ലോ കൗണ്ടിയിലെ മിക്ക ഭാഗങ്ങളിലേയും മലയാളികൾ ഭൂരിഭാഗമുള്ള ഇന്ത്യൻ സമൂഹം പുതുവർഷം ആഘോഷമാക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന വേദി ഏവർക്കും വളരെ എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന ബ്രേയ് മോട്ടോർവേയോട് ചേർന്ന് കിടക്കുന്ന വുഡബ്‌റൂക് കോളേജിന്റെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓഡിറ്റോറിയമാണ് .
പ്രായഭേദമന്യേ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത് ഈ ആഘോഷങ്ങൾക്ക് ഊർജം പകരണമെന്നും ഇതൊരു അറിയിപ്പായി കരുതണമെന്നും സ്വാഗതസംഘം അറിയിച്ചു. ഏവർക്കും ഹൃദയം നിറഞ്ഞ നന്മയുടെ പുതുവർഷം നേരുന്നു.
അന്വേഷണങ്ങൾക്ക് സംവത്സര കൺവീനർ
☎: 0892018348 Lukose George