ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (ISS) ഇന്ന് രാത്രി അയര്‍ലണ്ടിന്റെ ആകാശത്ത് പറക്കുന്നത് കാണാം.
ഇന്ന് വൈകുന്നേരം 6.06 ന് ആകാശത്ത് ഒരു "നക്ഷത്രം പോലെയുള്ള വസ്തു" ജ്വലിക്കുന്നതായി കാണുമെന്ന് ബഹിരാകാശ പ്രേമി മാസികയും അസ്ട്രോണമി അയർലണ്ടും പറയുന്നു.
വളരെ തിളക്കമുള്ള നക്ഷത്രമായി പ്രത്യക്ഷപ്പെടുന്ന ISS, ഡിസംബർ 5 വരെ ആകാശത്ത് പതുക്കെ പറക്കുന്നതായി കാണപ്പെടും. നിലവിൽ 6 സഞ്ചാരികൾ ആണ് ആഗോള ബഹിരാകാശ പദ്ധതിയായ ISS ല്‍ ഉള്ളത്.
"അന്താരാഷ്ട്ര ബഹിരാകാശ നിലയം ഐറിഷ് ആകാശത്ത് ജ്വലിക്കുന്നത് കാണുന്നത് അവിശ്വസനീയമായ കാഴ്ചയാണ്, അതിനാൽ അയർലണ്ടിലെ എല്ലാവരോടും ഈ അത്ഭുതകരമായ കാഴ്ച കാണാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു," അസ്ട്രോണമി അയർലൻഡ് മാസികയുടെ എഡിറ്റർ ഡേവിഡ് മൂർ പറഞ്ഞു.
ഐഎസ്‌എസിന് ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തേക്കാൾ “പത്ത് മുതൽ 100 മടങ്ങ്” വരെ തിളക്കമുണ്ടെന്ന് മൂർ കൂട്ടിച്ചേർത്തു, അതായത് നഗ്നനേത്രങ്ങൾ കൊണ്ട് അത് എളുപ്പത്തിൽ കാണാൻ കഴിയും.