ഡബ്ലിൻ സിറ്റി കൗൺസിൽ ഡബ്ലിനിലെ പ്രാദേശിക സ്വത്ത് നികുതി വർദ്ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.ഡബ്ലിൻ സിറ്റി കൗൺസിലർമാർ 2024-ൽ ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് (എൽപിടി) നിരക്ക് മാറ്റമില്ലാതെ തുടരാൻ വോട്ട് ചെയ്തു.
ലേബർ പാർട്ടിയുടെയും ഗ്രീൻ പാർട്ടിയുടെയും സോഷ്യൽ ഡെമോക്രാറ്റുകളുടെയും കൗൺസിലർമാർ 2024-ൽ എൽപിടിയുടെ ഉയർന്ന നിരക്കിന് കാരണമാകുന്ന ഒരു പ്രമേയം അവതരിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഡബ്ലിൻ സിറ്റി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നികുതി കൂട്ടേണ്ടതില്ലെന്ന നിലപാടാണ് എല്ലാ പാർട്ടികളുടെയും കൗൺസിലർമാർ സ്വീകരിച്ചത്.
നിലവിലെ നികുതി 2024ലും തുടരും.ഇതോടെ പ്രാദേശിക വസ്‌തുനികുതി നിലവിലെ 15 ശതമാനത്തിൽ തുടരും. റെസിഡൻഷ്യൽ പ്രോപ്പർട്ടി ഉള്ളവർ അടയ്‌ക്കേണ്ട നികുതിയാണ് പ്രാദേശിക വസ്തു നികുതി. ഭവന നിർമ്മാണ മേഖലയിലെ നിലവിലെ പ്രതിസന്ധിയും ചെലവും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം.