വാട്ടർഫോർഡ് വൈക്കിങ്സ് ബാഡ്മിന്റൺ കിരീട ജേതാക്കളായി
ഡബ്ലിന്‍ : വാട്ടർഫോർഡ് വൈക്കിങ്സ് ബാഡ്മിന്റൺ ക്ലബ്ബിനെ പ്രതിനിധീകരിച്ചു മത്സരിച്ച ബിബിനും, ഗൗരിയും leinster ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ വിജയകൊടി പാറിച്ചു.
വൈക്കിങ്സ് ബാഡ്മിന്റൺ ക്ലബ് രൂപീകരിച്ചതിനു ശേഷമുള്ള പ്രഥമ കിരീടമാണിത്. ഒരു കൂട്ടം കായിക പ്രേമികൾ ക്രിക്കറ്റിനായി തുടങ്ങിയ വൈക്കിങ്സ് ക്ലബ് ഇന്ന് അയർലണ്ടിലെ വിവിധ കായിക ഇനങ്ങൾ അടങ്ങിയ മികച്ച സ്പോർട്സ് ക്ലബ് ആണ്.