കാവൻ: ക്രിക്കറ്റിനെയും സ്വഹൃദത്തേയും ഒരുപോലെ സ്നേഹിക്കുന്ന BUDDIEZ ന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന സെപ്റ്റംബർ 2 & 3 തീയതികളിൽ ഡബ്ലിനിൽ വച്ച് ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെടുന്നു. കഴിഞ്ഞ വർഷം തുടക്കം കുറിച്ച ബഡീസ് കാവൻ ക്രിക്കറ്റ് ടീം വീണ്ടും രണ്ടാം വർഷ പോരാട്ടത്തിനായി നാളെ ഡബ്ലിനിൽ കളത്തിലിറങ്ങും.
ജനിച്ച നാട് വിട്ട് യൂറോപ്പിൽ എത്തിയിട്ടും ക്രിക്കറ്റ് എന്ന വികാരം നെഞ്ചോടു ചേർത്തുവച്ച കുറെ യുവാക്കളുടെ കൂട്ടം "ബഡീസ് കാവൻ". തിരക്കുകൾക്ക് ഇടയിലും ക്രിക്കറ്റിന് സമയം കണ്ടെത്തി ക്രമമായി പരിശീലനം നടത്തി യുവാക്കൾ മുന്നോട്ട് പ്രയാണം നടത്തുമ്പോൾ ജാതി-മത-രാഷ്ട്രീയ-വർണ്ണ-വർഗ്ഗ വ്യതാസങ്ങൾക്ക് അദീതമായി ചിന്തിക്കുന്ന മനസ്സുകളെ BUDDIEZ CAVAN - ULTIMATE BATTLE SEASON 1 ടൂർണമെന്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
വിവിധ കൗണ്ടികളിൽ നിന്നായി 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഒന്നാം സമ്മാനം Euro 555 യും എവർറോളിങ് ട്രോഫിയും, രണ്ടാംസ്ഥാനം കരസ്‌ഥമാക്കുന്നവർക്ക് Euro 333 യും എവർറോളിങ് ട്രോഫിയും കൂടാതെ Best Batsman, Best Bowler, Man of the Match എന്നി വിഭാഗങ്ങൾക്കും പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ഈ ക്രിക്കറ്റ് ടൂർണമെന്റ് ഒരു വൻ വിജയമാക്കി തീർക്കുവാൻ ഏവരെയും TYRRELSTOWN, DUBLIN - 15 ലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.