കൊച്ചുകുട്ടികളുടെ മുതൽ മുതിർന്നവർ വരെ ഉള്ളവരുടെ ഹരമായ കാൽ പന്തു കളിയുടെ ആവേശപ്പോരാട്ടങ്ങൾക്ക് വീണ്ടും മലയാളി മനസ്സിൽ ഇടം നൽകാൻ കാൽപന്തു കളിയുടെ ആവേശപ്പോരാട്ടങ്ങൾ ദ്രോഗ്‌ഹെഡയിൽ പുനരവതരിപ്പിക്കാൻ അളിയൻസ് ദ്രോഗ്‌ഹെഡ.
അയർലണ്ടിലെ അളിയൻസ് ദ്രോഗ്‌ഹെഡ ചുക്കാൻ പിടിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് ഫുട്ബോൾ ടൂർണമെന്റ് ഈ വരുന്ന ഏഴാം തീയതി സൈന്റ്റ് പാട്രിക് ജി.എ.എ. സ്റ്റമുള്ളൻ ഇൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു
പോയ വർഷം നടന്ന ആവേശ ഉജ്ജ്വല പോരാട്ടങ്ങൾക് ഒടുവിൽ ഡബ്ലിന് സ്‌ട്രൈക്കർസ് വിജയ തിലകം ചൂടിയിരുന്നു പതിനാറു ടീം അണിനിരന്ന പോയവർഷത്തെ ടൂർണമെന്റ് സമാനതകൾ ഇല്ലാത്ത വിജയമായിരുന്നു
വരുന്ന മാസം നടക്കുന്ന രണ്ടാം സീസണിൽ അനേകം പുതുമകൾ സംഘാടകർ ഒരുക്കുന്നുണ്ട്. ആറുപേർ അടങ്ങുന്ന ടീമുകൾ ആണ് ഈ വട്ടം ജയത്തിനായി മാറ്റുരക്കുന്നത്.
വിജയികളെ കാത്തു 500 യൂറോയും ട്രോഫി യും രണ്ടാം സ്ഥാനാത്തു എത്തുന്നവർക്ക് 300 യൂറോയും ട്രോഫിയും ആണ് പാരിതോഷികം. മത്സരങ്ങളുടെ രെജിസ്ട്രേഷൻ ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു.