വാട്ടർഫോർഡ് വൈകിങ്‌സ് ബിഗ് ബാഷ് സീസൺ 2 കിരീടം സ്വന്തമാക്കി ബഡീസ് കാവൻ.
ഡബ്ലിനിൽ വെച്ച് നടന്ന വൈകിങ്‌സ് ബിഗ് ബാഷ് സീസൺ 2 ക്രിക്കറ്റ് മത്സരത്തിൽ ബഡീസ് കാവൻ ചാമ്പ്യന്മാരായി. ഫൈനലിൽ എ എം സി ക്കെതിരെ പത്തു വിക്കറ്റിനാണ് ബഡീസ് കാവൻ വിജയം സ്വന്തമാക്കിയത്.
ഓൾ അയർലണ്ടിലെ മികച്ച 20 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബെസ്റ് ബാറ്റ്സ്മാൻ അവാർഡ് എൽ സി സി ടീം അംഗം വിഷ്ണുവും, ബെസ്റ് ബൗളർ അവാർഡ് തെലുഗ് വാരിയേഴ്‌സ് ടീമിലെ പരാസും സ്വന്തമാക്കി. ബഡീസ് കാവൻ ടീം അംഗം ജിതിനാണ് മാന് ഓഫ് ദി മാച്ച്.
ഒന്നാം സമ്മാനം 501 യൂറൊയും എവറോളിങ് ട്രോഫിയും, രണ്ടാം സമ്മാനം 351 യൂറൊയും ട്രോഫിയും ആയിരുന്നു. ഷീല പാലസ് വാട്ടർഫോർഡും, ടോം കൺസൾട്ടൻസിയും ആയിരുന്നു ടൂർണമെന്റിന്റെ മുഖ്യ സ്പോൺസേർസ്.
വളരെ ചുരുങ്ങിയ കാലയളവിൽ അയർലണ്ടിലെ മികച്ച ക്ലബ്ബുകളിൽ ഒന്നായി പേരെടുത്തു കഴിഞ്ഞ വാട്ടർഫോർഡ് വൈക്കിങ്സ് വിവിധ കായിക ഇനങ്ങളിൽ സ്വന്തമായി ടീമുകൾ ഉള്ളതും മലയാളി യുവാക്കളുടെ നേതൃത്വത്തിൽ പ്രവൃത്തിക്കുന്നതുമായ സ്പോർട്സ് ക്ലബാണ്.
ടൂർണമെന്റ് വൻ വിജയമാക്കാൻ അകമഴിഞ്ഞു സഹകരിച്ച എല്ലാ ടീമംഗങ്ങൾക്കും, വൈകിങ്‌സ് ക്ലബ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേകം നന്ദി അറിയിച്ചു വൈകിങ്‌സ് ക്ലബ് കമ്മിറ്റി.