വാട്ടർഫോർഡ്: വൈക്കിങ്സ് ക്രിക്കറ്റ് ക്ലബ്, വാട്ടർഫോർഡ് അഭിമാന പുരസ്ക്കരം ഒരുക്കുന്ന വൈക്കിങ്സ് കാർണിവൽ 2K23 , സെപ്റ്റംബർ 2 ആം തിയതി 10.00 മണി മുതൽ വാട്ടർഫോർഡിലെ മാനേർ സെന്റ് ജോൺ കോംപ്ലെക്സിൽ വെച്ച് നടത്തപെടുന്നതാണ്.
മലയാളികളുടെ മനസിലെ ഗൃഹാതുരത്തത്തെ തട്ടിയുണർത്തി അവരിലെ ആഘോഷത്തിൻെറ തിരി തെളിയിക്കാനായി അണിയിച്ചൊരുക്കുന്ന ഇ മഹാമേള അന്നേ ദിവസം ഓൾ അയർലൻഡ് വടം വലിയോട് കൂടി ആരംഭിക്കുന്നതാണ്. അയർലണ്ടിലെ പ്രശസ്ത മജീഷ്യൻ കോണർ കുട്ടികൾക്കായി വ്യത്യസ്ത ഷോസ് കാഴ്ചവെക്കുന്നതോടൊപ്പം, കുട്ടികൾക്കായി ബൗൺസി കാസിലും വിവിധ ഇനം മത്സരങ്ങളും അന്നേ ദിവസം ക്രമീകരിച്ചിട്ടുണ്ട്.
തനി നാടൻ രുചിക്കൂട്ടുകളുടെ രാജാക്കന്മാർ ഡബ്ലിനിലെ ദോശ ദോശ ടീമും, പാനി പൂരിയുടെ കലവറ ഒരുക്കുന്ന ന്യൂട്രി ഫുഡ്സും അന്നേ ദിവസം കാർണിവലിനായി സജ്ജമാണ്. ഡബ്ലിനിലെ പ്രശസ്ത ബാൻഡ് THE BAND M 50 -അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ആൻഡ് ബാൻഡ് ഷോ കാര്ണിവലിൻെറ ആഘോഷങ്ങൾക്ക് കൊഴുപ്പേറ്റുന്നു .
എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരേ സമയം ഒരു "അടിച്ചുപൊളി കാർണിവൽ" ആണ് വാട്ടർഫോർഡ് വൈക്കിങ്സ് ഒരുക്കിയിരിക്കുന്നത്. വാട്ടർഫോർഡിൻെറ മണ്ണിൽ അരങ്ങേറുന്ന ചരിത്രത്തിൽ ആദ്യ കാർണിവൽ എന്ന ഒരു പ്രത്യേകതയും ഈ കാർണിവലിനുണ്ട്.
"വൈക്കിങ്സ് കാർണിവൽ 2K23" -ലേക്ക് എല്ലാവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി വൈക്കിങ്സ് കമ്മിറ്റി അറിയിച്ചു