ജൂലൈ മാസത്തിൽ ടെലിവിഷൻ ലൈസൻസ് ഫീസ് വിൽപ്പനയിൽ 2.7 മില്യൺ യൂറോ കുറഞ്ഞു. മീഡിയാ ഡിപ്പാർട്ട്‌മെന്റ് നൽകിയ കണക്കുകൾ കാണിക്കുന്നത്, മാസത്തിന്റെ അവസാന ആഴ്ചയിൽ ലൈസൻസ് ഫീസ് വിൽപ്പനയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തി, 3,490 ൽ കുറവ് ലൈസൻസുകൾ വിറ്റു.അതായത് ജൂലൈയിലെ നാല് ആഴ്‌ചയിൽ, 297 കുറച്ച് ലൈസൻസുകൾ വിറ്റു.
അയർലണ്ടിൽ ടിവി ലൈസൻസിന് 160 യൂറോ വില ഈടാക്കും ഇത് സ്റ്റേറ്റ് ടെലിവിഷൻ പോലുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഓരോ വീട്ടിലിലും ടിവി സ്ട്രീമിംഗ് പോലുള്ള ഉപകരണങ്ങൾക്ക് ഓരോ വീടിനും ലൈസൻസ് നിർബന്ധമാണ്. കൂടാതെ ഇത് ഗവെർമെന്റിന്റെ ഒരു വരുമാന മാർഗവുമാണ് ജനങ്ങൾ ഇതിനെതിരെ ശബ്ദമുയർത്താൻ തുടങ്ങിയിട്ട് കുറെ നാളുകളായി. അതൊന്നും ഗൗനിക്കാതെ ഭരണം നടത്തിയിരുന്നവർക്ക് അടുത്തിടെ "റയാൻ ട്യൂബ്രിഡി ഷോ" എന്ന "ലേറ്റ് നൈറ്റ്" ഷോയ്ക്ക് റയാൻ ട്യൂബ്രിഡിയ്ക്ക് നടത്തിയ കൂടിയ പേയ്‌മെന്റ് വിവാദത്തെത്തുടർന്ന് ഉണ്ടായ കേസുകൾ ഒരു ഊർജ്ജം നൽകി. അതിനാൽ ഇപ്പോൾ നിരവധി ആളുകൾ അയർലണ്ടിൽ ടിവി ലൈസൻസിന് 160 യൂറോ അടയ്ക്കുന്നില്ല.
പാർലമെന്ററി കമ്മീഷൻ നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ അയർലണ്ട് ടെലിവിഷൻ നെറ്റവർക്ക് പ്രൊവൈഡർ RTÉ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2017 മുതൽ 2019 വരെ റയാൻ ട്യൂബ്രിഡിക്കുള്ള പേയ്‌മെന്റുകളെക്കുറിച്ചുള്ള ഗ്രാന്റ് തോൺടൺ റിപ്പോർട്ട്, 2017 മുതൽ 2019 വരെയുള്ള ട്യൂബ്രിഡി പേയ്‌മെന്റുകളെക്കുറിച്ചുള്ള ഒരു ആന്തരിക RTÉ അവലോകനം, ടോയ് ഷോ ദ മ്യൂസിക്കലിലെ ഒരു റിപ്പോർട്ട്, 2017-ലും 2021-ലും വോളണ്ടറി എക്സിറ്റ് സ്കീമുകൾ. എന്നിവയാണ് ലഭ്യമായിരിക്കേണ്ട രേഖകൾ...
"ടിവി ലൈസൻസ് വരുമാനം തകരുകയാണെന്നും 1,800 പേർ ആർടിഇയിൽ ജോലി ചെയ്യുന്നുണ്ടെന്നും" പ്രൊവൈഡർ പ്രസ്താവന രേഖപ്പെടുത്തുന്നു. "അതേ സമയം, ഈ ഘട്ടത്തിൽ ആഴ്ചകളായി ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുള്ള നിരവധി റിപ്പോർട്ടുകൾക്കായി അവർ കാത്തിരിക്കുകയാണ്". അതിനാൽ ഈ ധൂർത്തു ശ്രദ്ധയിൽ പെട്ട ആളുകൾ ടിവി ലൈസൻസിന് 160 യൂറോ അടയ്ക്കുവാൻ ഇപ്പോഴും മടിക്കുന്നു.